Warning: Creating default object from empty value in /home/graamam/public_html/gramam/mal/plugins/system/jsifr3.php on line 42
മുഖവുര

അഡ്മിനിസ്ട്രേറ്റര്‍അതിഥികള്‍

നമുക്ക് 8 അതിഥികള്‍ ഓണ്‍ലൈന്‍

എത്ര പേര്‍ കണ്ടു


Warning: Creating default object from empty value in /home/graamam/public_html/gramam/mal/modules/mod_stats/helper.php on line 106
ഉള്ളടക്കം എത്ര പേര്‍ കണ്ടു : 841753


 

 


മലയാളത്തിന്‍റെ ഭാവി

ഭാഷാ ആസൂത്രണവും മാനവ വികസനവും 

മുഖവുര


ഒരു ഗുമസ്തന്‍െറ ജോലി പോലും നേടാന്‍ അവര്‍ക്ക് കഴിയുന്നില്ല. കാര്യങ്ങള്‍ പറയുവാന്‍ എളുപ്പമാണ്. ഈലോകത്ത് എങ്ങനെ നമ്മള്‍ അതി ജീവിക്കും?

                                                                                           ഇന്ത്യന്‍ ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്‍,

                                                                                         ജസ്റ്റിസ്മാരായ പി. സദാശിവം,ബി,എസ് ചൌഹാന്‍


കേരളത്തിലെ വയനാട് ജില്ലയിലെ തലപ്പുഴ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കുറ്റനമ്പര്‍  85/2009  കേസ് ആത്മ പരിശോധനയ്ക്ക് പ്രേരിപ്പിച്ചപ്പോള്‍ ഭാരതീയ ഭാഷാമാധ്യമങ്ങളിലൂടെ വിദ്യാഭ്യാസം ലഭിച്ച കുട്ടികള്‍ക്ക് ഒരു ഗുമസ്തന്‍െറ ജോലി പോലും ലഭിക്കുവാന്‍ സാധ്യതയില്ല എന്ന പരമോന്നത നീതിന്യായകോടതിയുടെ നിരീക്ഷണം ഈ പുസ്തകം രചിക്കുന്നതിന് കാരണമായി ഭവിച്ചു. നാഷണല്‍ യൂണിവേഴ്സിറ്റി ഫോര്‍ എഡ്യുക്കേഷന്‍ പ്ലാനിംഗ് ആന്‍റ് അഡ്മിനിസ്ട്രേഷന്‍(National University for Education And Administration) (NUEPA) 2008- ല്‍ വെളിപ്പെടുത്തിയ സര്‍ക്കാര്‍ കണക്കനുസരിച്ച്  പ്രൈമറി സ്കൂളിലെ 13.169 കോടി കുട്ടികളില്‍ 94 ശതമാനവും ഭാരതീയ ഭാഷാമാധ്യമത്തിലാണ് പഠിക്കുന്നത്.ഇന്നത്തെ ചുറ്റുപാടില്‍ ഈ കുട്ടികള്‍ക്ക് ഭാവിയില്ലായെന്ന് നമ്മുടെ രാജ്യത്തിന്‍െറ ഏറ്റവും ഉയര്‍ന്ന മന: സാക്ഷി സൂക്ഷിപ്പുകാരൊക്കെ അംഗീകരിച്ചിട്ടുണ്ട്. ഭാഷാവിവേചനം ഏറ്റവും അധികം ദോഷമായി ബാധിച്ചത് പിന്നോക്ക വിഭാഗത്തില്‍പ്പെട്ടവരേയും, മുഖ്യമായി ആദിവാസി, ദളിത്, മുസ്ലീം ന്യൂനപക്ഷത്തേയും, പിന്നോക്ക ജാതിക്കാരേയുമാണ്. ഇത് മനുഷ്യന്‍ സൃഷ്ടിച്ച ഒരു ദുരന്തം. അതിന്‍െറ പ്രത്യാഘാതങ്ങള്‍ കനത്തതാണ്. അതിനുള്ള ആദ്യത്തെ പരിഹാരം ഉപസഹാറന്‍ ആഫ്രിക്കയിലെ പോലെ മാതൃഭാഷാമാധ്യമത്തെ സ്കൂളില്‍ നിന്നും ഒഴിവാക്കി ഇംഗ്ലീഷ് മാധ്യമ വിദ്യാഭ്യാസം വ്യാപിപ്പിക്കുക എന്നുള്ളതാണ്. ഇത് ലേകം മുഴുവന്‍ സമ്പൂര്‍ണ്ണ പരാജയവും ബോധനത്തിന്‍െറ അടിസ്ഥാന സിദ്ധാന്തത്തിന് എതിരുമാണ്. ഒന്നാമത്തെ പരിഹാര മാര്‍ഗ്ഗം ഉന്നത വിദ്യാഭ്യാസത്തിനും തൊഴില്‍ അവസരങ്ങള്‍ക്കും തുല്യ പ്രാധാന്യം നല്‍കി ഇന്ത്യന്‍ ഭാഷകളെ ശക്തിപ്പെടുത്തുക എന്നുള്ളതാണ്.രണ്ടാമത്തേത് ഗാന്ധിയന്‍ പരിഹാര മാര്‍ഗ്ഗമാണ്. ഇത് തെക്കന്‍ ഏഷ്യയിലെ ഭരണപ്രമുഖന്‍മാര്‍ സ്വീകരിച്ചിട്ടില്ലാത്തതും എന്നാല്‍ യൂറോപ്പ്, അമേരിക്ക, കിഴക്കന്‍ ഏഷ്യ, (ഫിലിപ്പൈന്‍സ്, മലേഷ്യ ഒഴിച്ച്) എന്നീ ഭൂഖണ്ഡങ്ങളിലുള്ള രാജ്യങ്ങള്‍ പിന്‍തുടര്‍ന്ന് വരുന്നതുമാണ്. ഭാരതീയ ഭാഷകളെ ശക്തിപ്പെടുത്തുകയെന്ന ഗാന്ധിയന്‍ പരിഹാരമാര്‍ഗ്ഗം ഇന്ത്യ ഒരിക്കലും പ്രതീക്ഷിച്ചില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

എന്‍െറ എം.എ യുടെ""ഡീസെന്‍ട്രലൈസ്ഡ് പ്ലാനിംഗ്"" ( വികേന്ദ്രീകൃത ആസൂത്രണം ) എന്ന തീസിസില്‍ 1997 ല്‍ ഞാന്‍ എഴുതിയ ""എല്ലാ വികസിത രാജ്യങ്ങളിലും അവരുടെ ഡോക്ടര്‍മാരേയും എഞ്ചിനീയര്‍മാരേയും പഠിപ്പിക്കുന്നത് അതാത് ഭാഷകളിലൂടെയാണ്. ലോകം മുഴുവനുമുള്ള ആശയവിനിമയത്തിന് ഇംഗ്ലീഷ് പഠനവും പ്രോത്സാഹിക്കപ്പെടുന്നു. പക്ഷെ ഇന്ത്യയിലും മറ്റ്  രാജ്യങ്ങളിലുമുള്ള  രീതി ഇതല്ല. ചറുകിട രാജ്യങ്ങളില്‍ ഇംഗ്ലീഷ് ഇല്ലാതെ ഒരാള്‍ക്ക് ശാസ്ത്രജ്ഞനോ, ഡോക്ടറോ മറ്റ് ഏതെങ്കിലും ഉദ്യോഗസ്ഥനോ ആവണമെങ്കില്‍ ആകാം. എന്നാല്‍ ഇന്ത്യയില്‍ ഇംഗ്ലീഷ് ഇല്ലാതെ ഒരാള്‍ക്ക് ഒരു ഗുമസ്ഥന്‍  പോലും ആകാന്‍ കഴിയില്ല. ഇതിന് കാരണങ്ങള്‍ നിരവധിയാണ് . ദശലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ അവരുടെ സ്വന്തം മണ്ണില്‍ സ്വന്തം ജനങ്ങളാല്‍ തന്നെ വിഡ്ഢികളാക്കപ്പെട്ടുകൊണ്ടിരിക്കുന്നു.'' അത് വിദ്യാഭ്യാസത്തെപ്പറ്റിയുള്ള വെറും രണ്ടു പുറത്തിലുള്ള ലേഖനം ആയിരുന്നു. എന്നാല്‍ ഈ ഈ പുസ്തകം നയ രൂപീകരണത്തിലും നയം നടപ്പിലാക്കുന്നതിലുള്ള പ്രഭുക്കന്മാരുടെ സ്വാധീനത്തിന്റെ ഭീതിജനകമയ പ്രത്യാഘാതം വിശദമായി ഓര്‍മ്മപ്പെടുത്താനുള്ള ഒരു അവസരം എനിക്ക് നല്‍കുന്നു. ഇന്ത്യയിലെ കോടിക്കണക്കിനു വിദ്യാര്‍ത്ഥികളുടെ സങ്കടകരമായ അവസ്ഥ പരമോന്നത കോടതിയുടെ വിധിന്യായത്തിലൂടെ രാജ്യം മുഴുവന്‍ മാറ്റൊലി കൊള്ളുന്നു.

ഇന്ത്യയില്‍ ഒരു ബംഗാളി പ്രൊഫസര്‍ ബംഗാളി വിദ്യാര്‍ത്ഥികള്‍ക്ക് സയന്‍സ് ഇംഗ്ലീഷില്‍ പഠിപ്പിക്കുകയും അവര്‍ അത് മന: പാഠമാക്കുവാന്‍ നോട്ടുകളേയും ഗൈഡുകളേയും ആശ്രയിക്കുകയും ചെയ്യുന്നു.ഒരു തമിഴ് അഭിഭാഷകന്‍ തമിഴ് സാക്ഷികളുടെ സാന്നിധ്യത്തില്‍ വാദിക്കോ പ്രതിക്കോ മനസ്സിലാകാത്ത ഭാഷയില്‍ ഇംഗ്ലീഷ് ഭാഷയില്‍ തമിഴ് ജഡ്ജിമാരുടെ മുന്‍പില്‍ വാദിക്കുന്നു.ഒരു മലയാളി ചീഫ് സെക്രട്ടറി മിക്ക ഫയലുകളും റിപ്പോര്‍ട്ടുകളും ഇംഗ്ലീഷില്‍ സമര്‍പ്പിച്ച് ഒരു മലയാളി മുഖ്യമന്ത്രിയെ പരിഹസിക്കുന്നു. മുംബൈയില്‍ ഒരു ബഹുരാഷ്ട്രകമ്പനിയില്‍ ജോലി ലഭിക്കുവാനായി ഒരു മറാത്തി പെണ്‍കുട്ടി ഇംഗ്ലീഷ് സംസാരഭാഷയില്‍ പ്രാവീണ്യം കാണിക്കേണ്ടിയിരിക്കുന്നു. ഹിന്ദി മേഖലയിലെ ജനങ്ങളെ സേവിക്കുവാനുള്ള ഒരു കേന്ദ്ര സര്‍ക്കാര്‍ ജോലി ലഭിക്കുവാന്‍ ഹിന്ദി സംസാരിക്കുന്ന ഒരു ഗ്രാമീണ ചെറുപ്പക്കാരന്‍ ഇംഗ്ലീഷ് പരിജ്ഞാനം തെളിയിക്കേണ്ടിയിരിക്കുന്നു. പഞ്ചാബില്‍ കഠിനാദ്ധ്വാനിയായ പഞ്ചാബി മാത്രം അറിയുന്ന ഒരു ലോറി ഡ്രൈവര്‍ക്ക് ഗതാഗത സുരക്ഷിതത്വത്തെപ്പറ്റിയുള്ള ബോധവല്‍ക്കരണം നല്‍കുന്നത് ഇംഗ്ലീഷിലാണ്.അധിനിവേശ ഉദ്യോഗസ്ഥമേധാവിത്വവും കഴിവുകെട്ട ഭരണകര്‍ത്താക്കളും തെക്കന്‍ ഏഷ്യയെ ഒരു ""അനുകരണക്കാരുടെ വര്‍ഗ്ഗം'' ആയി തരംതാഴ്ത്തിയിരിക്കുകയാണ്.  

ഈ പുസ്തകം ഭാഷകളോടുള്ള പ്രേമത്തെപ്പറ്റിയല്ല. നീതിയേയും വികസനത്തേയും പറ്റിയാണ്. ഭാരതീയ ഭാഷകള്‍ നിലനില്‍ക്കുമോ ഇല്ലയോ എന്നതിനെപ്പറ്റി ഈ പുസ്തകം ഉല്‍ക്കണ്ഠപ്പെടുന്നില്ല. ഭാരതീയ ഭാഷകളുടെ വികസനത്തെപ്പറ്റി ഒട്ടും ആശങ്കപ്പെടുന്നില്ല. മറിച്ച് സാമ്പത്തിക വികസനത്തെ പ്പറ്റിയാണ് ആശങ്ക. തമിഴിന്‍റേയോ, മലയാളത്തിന്‍റേയോ അഭിമാനത്തെപ്പറ്റി ഒരു ധാരണയും ഈ പുസ്തകം വച്ചുപുലര്‍ത്തുന്നില്ല.പക്ഷെ ആഗോള ഭാഷയുടെ ഭാരതീയ ഉപയോഗം ദാരിദ്ര്യ പ്രസ്നം പരിഹരിച്ചിട്ടുണ്ടോ, ദുര്‍ബലരെ ശക്തിപ്പെടുത്തിയിട്ടുണ്ടോ, ഉല്‍പാപാദന ക്ഷമത മെച്ചപ്പെടുത്തിയിട്ടുണ്ടോ, അതു വഴി പട്ടിണി കുറയ്ക്കുവാന്‍ ഇന്ത്യക്കാരെ സഹായിച്ചിട്ടുണ്ടോ എന്നൊക്കെ അറിയുവാന്‍ ശ്രമിച്ചിട്ടുണ്ട്. ഈ പുസ്തകം പ്രൊഫഷണല്‍ വിദ്യഭ്യാസത്തിനും പൊതു മേഘലാസ്ഥാപനങ്ങളില്‍ ജോലി ലഭിക്കുന്നതിനും തദ്ദേശ ഭാഷ ഉപയോഗിക്കുന്ന രാജ്യങ്ങളും ഇന്ത്യയെപ്പോലെ അധിനിവേശ ഭാഷ ഉപയോഗിക്കുന്ന രാജ്യങ്ങളും തമ്മിലുള്ള ഒരു താരതമ്യ പഠനം നടത്തുന്നു.തദ്ദേശ ഭാഷാരാജ്യങ്ങളില്‍ പ്രമാണിമാരുടേയും സാധാരണ ജനങ്ങളുടേയും ഭാഷകള്‍ ഒന്നാണ്.   

ഈ പുസ്തകം ഏതെങ്കിലും ഭാഷയുടെ ഭാഷാപരമായ സൗന്ദര്യത്തെപ്പറ്റി വികാരം കൊള്ളുന്നില്ല. പക്ഷെ ഇളയരാജയുടേയോ, എ.ആര്‍ റഹ്മാന്‍െറയോ പാട്ടുകള്‍ തമിഴിനു പകരം ഇംഗ്ലീഷിലായിരുന്നുവെങ്കില്‍ കൂടുതല്‍ മധുരതരം  ആകുമോ, മോഹന്‍ലാലും, ജഗതി ശ്രീകുമാറുമൊക്കെ ഇംഗ്ലീഷില്‍ സംസാരിച്ചാല്‍ മലയാളികല്‍ക്ക് നന്നായി ചിരിക്കുവാന്‍ കഴിയുമോ, ഒരു തെലുങ്ക് ആണ്‍കുട്ടി തെലുങ്ക് ഭാഷക്ക് പകരം ഇംഗ്ലീഷ് ഭാഷയില്‍ കവിതകള്‍ എഴുതിയാല്‍ ഒരു ദ്രാവിഡ പെണ്‍കുട്ടി അത് കൂടുതല്‍ ഇഷ്ടപ്പെടുമോ? ഇന്ത്യക്കാരുടെ ഇംഗ്ലീഷ് ഉച്ചാരണം അമേരിക്കക്കാരുടേതിനേക്കാള്‍ ആഗോള തലത്തില്‍ സ്വീകരിക്കപ്പെടുമോ എന്നീ കാര്യങ്ങള്‍ അറിയാന്‍ താല്‍പ്പര്യമുണ്ട്.

ഇന്ത്യയില്‍ എല്ലാം ഭദ്രമാണെന്നും, പ്രശ്നം നക്സലുകളും അതിരുകടന്ന ഭാഷാപ്രേമവും, മുസ്ലീം മതഭ്രാന്തുമാണ് എന്ന് വരേണ്യ വര്‍ഗ്ഗം പ്രചരിപ്പിക്കുന്നു. വിദേശ ഇന്ത്യക്കാരെപ്പറ്റിയുള്ള ആഡംബര ഹിന്ദിസിനിമകള്‍ നിര്‍മ്മിക്കുന്നതും, മിന്നുന്ന വസ്ത്രങ്ങളും ആഭരണങ്ങളും അണിഞ്ഞ് കേന്ദ്രീകൃത എ.സി. സെറ്റില്‍ സ്ത്രീകളുടെ ടി.വി. സിരിയലുകള്‍ എടുക്കുന്നതും, തീരദേശ വിപണികളില്‍ ജനങ്ങളെ സേവിക്കുവാനായി ഇംഗ്ലീഷ് സംസാരിക്കുന്ന ഇന്ത്യക്കാരെ നഗരങ്ങളിലെ ഐ.ടി.കമ്പനികള്‍ റിക്രൂട്ട് ചെയ്യുന്നതും, ആദായകരമായ ഐ.പി എല്‍ ഏറ്റവും അധികം കാണികളുള കായിക മത്സരം ആകുന്നതും ഇന്ത്യ വേഗതയേറുന്ന സാമ്പത്തിക വളര്‍ച്ച കൈവരിക്കുന്നതായി കണക്കുകള്‍ കാണിക്കുന്നതും കോടീശ്വരന്‍മാരുടെ ലിസ്റ്റില്‍ ഇന്ത്യക്കാരുടെ എണ്ണം വര്‍ദ്ധിക്കുന്നതും വികസനത്തിന്‍െറ തെളിവായി പെരുപ്പിച്ച് കാണിക്കുകയാണ്. ജീവിതം മെച്ചപ്പെട്ടുകൊണ്ടിരിക്കുന്നു എന്ന് പ്രഖ്യാപിക്കുകയാണ്. എന്നാല്‍ യഥാര്‍ത്ഥ ഇന്ത്യ അവഗണിക്കപ്പെട്ടും വഞ്ചിക്കപ്പെട്ടുമാണ് ഉള്ളത് എന്ന സത്യത്തോട് വിയോജിക്കുന്നത് അലോസരപ്പെടുത്തുന്നകാര്യമാകാം. ഇന്ത്യ വൃത്തിഹീനമായതിനാല്‍ നായകന്‍മാരും, നായികമാരും അവരുടെ യുഗ്മഗാന രംഗങ്ങള്‍ വിദേശ ലൊക്കേഷനുകളില്‍ ചിത്രീകരിക്കുന്നു.ഫ്യൂഡല്‍ രാജാക്കന്‍മാരെ സംബന്ധിക്കുന്ന കണ്ണഞ്ചിപ്പിക്കുന്ന സീരിയലുകള്‍ പട്ടണങ്ങളിലെ ചേരി പ്രദേശത്തെ ഒറ്റമുറിയില്‍ ഇരുന്ന് ഭൂരിപക്ഷം ജനങ്ങളും കാണുന്നു. ഐ,സി,ടി മേഖലകളില്‍ ചുരുക്കം ലക്ഷങ്ങള്‍ക്ക് ജോലി ലഭിക്കുമ്പോള്‍ കോടിക്കണക്കിന് ഗ്രാമീണ യുവാക്കള്‍ ജോലിക്ക് അയോഗ്യരാണെന്ന് പ്രഖ്യാപിക്കുന്നു. ഇന്ത്യയ്ക്ക് ലോകകായിക രംഗത്ത് മാന്യമായ ഒരു സ്ഥാനവും ഇല്ല. വളരെ കുറച്ച് കുട്ടികള്‍ മാത്രമേ ആരോഗ്യത്തോടു കൂടി ജനിച്ച് നല്ല വിദ്യാഭ്യാസം നേടുന്നുള്ളൂ എന്ന് ഈപുസ്തകം വാദിക്കുന്നു. മാനുഷിക മൂലധനരൂപീകരണവും സാങ്കേതിക വിദ്യയും പോലെയുള്ള വളര്‍ച്ചാ ശ്രോതസ്സുകളെ ജനങ്ങളുടെ ഭാഷയിലൂടെ വിജ്ഞാനം ആര്‍ജ്ജിക്കുന്നതില്‍ നിന്നും വേര്‍പ്പെടുത്തുവാന്‍ ആകില്ല. 

വിജ്ഞാനം ആര്‍ജ്ജിക്കുന്നതിനും ജീവസന്ധാരണത്തിനും സാക്ഷരയുടെ ഭാഷ പിന്തുണ നല്കുന്നില്ലെങ്കില്‍ ഉയര്‍ന്ന സാക്ഷരതാനിരക്ക് അര്‍ത്ഥശൂന്യമാണ്. തെക്കന്‍ ഏഷ്യയിലെ കോടിക്കണക്കിനു കുട്ടികളുടേയും പാവപ്പെട്ട ജനങ്ങളുടേയും മേല്‍ പ്രഭുക്കന്‍മാര്‍ കൂട്ടമായി നടത്തിയ കൊടിയ വഞ്ചനയെ സംബന്ധിച്ച് കേസ്സ് അന്വേഷിക്കുന്നതു പോലെയാണ് ഒരു പോലീസ് ഓഫീസര്‍ എന്ന നിലയില്‍ ഈ പുസ്തകം ഞാന്‍ എഴുതുന്നത്. ഭാരതീയ  ഭാഷകളില്‍ ആശയവിനിമയം നടത്തി വരുന്ന ഐ.എ.എസ്., ഐ.പി.എസ്, ബാങ്ക് എന്നിവ ഉള്‍പ്പെട്ട വിവിധ ഉദ്യോഗ മേഖലകളി‍ല്‍ ഉദ്യോഗാര്‍ത്ഥികളുടെ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം പരിശോധിക്കുന്നതിന്‍േറയും, ഇംഗ്ലീഷ് പഠിപ്പിക്കാന്‍ ഭാരിച്ച സംഖ്യ ചിലവിടുന്നതിന്‍േറയും, അത്തരം ചിലവിന്‍െറ ഒരു ചെറിയ അംശത്തില്‍ ഭാരതീയ ഭാഷകളില്‍ അറിവ് പകര്‍ന്ന് നല്‍കുവാന്‍ ശ്രമിക്കാത്തതിനേയും, കഴിയുമെന്നിരിക്കെ കാലങ്ങളില്‍ ചരിത്ര സ്മാരകങ്ങള്‍ സൃഷ്ടിച്ച ഭാരതീയ ഭാഷകളെ പ്രോഫഷമണല്‍  വിദ്യാഭ്യാസ രംഗത്ത് അയോഗ്യത കല്‍പ്പിച്ചതിന്‍േറയും യുക്തി അന്വേഷിക്കുമ്പോള്‍ ഭാരതീയ കുട്ടികളുടെ ദുര്‍ഗ്ഗതിയെപ്പറ്റി പരിതപിക്കാതിരിക്കുവാന്‍ ആര്‍ക്കു കഴിയുല്ല.

ഈ ഉപഭൂഖണ്ഡത്തിലെ ഗ്രാമങ്ങളില്‍ നിന്ന് സമര്‍ത്ഥരായ ശാസ്ത്രജ്ഞരേയും കായികതാരങ്ങളേയും,കലാകാരന്‍മാരേയും,വ്യവസായ സംരംഭകരേയും, നേതാക്കളേയും കെണ്ടത്തുവാനുള്ള അവസരം ഒരുക്കുന്നതില്‍ ഭാരതീയ ഭാഷകള്‍ അറിവിന്‍െറ മാധ്യമമായി രൂപപ്പെടുന്നത് എല്ലാ അര്‍ത്ഥത്തിലും പ്രധാനമാണ് എന്ന ഉറച്ച വിശ്വാസത്തിലാണ് ഈ പുസ്തകം എഴുതപ്പട്ടത്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഭാരതീയ ഭാഷകളില്‍ സ്ഥാപിക്കാതേയും, ഭരണ വികേന്ദ്രീകരണം നടപ്പില്‍ വരുത്താതേയും ഇത് സാധ്യമാവില്ല. ലോകത്തിലെ മറ്റ് ഭാഗങ്ങളില്‍ എന്ന പോലെ തൊഴിലവസരങ്ങള്‍ ലഭിക്കുവാനും നിത്യ സംഭാഷണങ്ങളിലൂടെ അറിവ് നേടാനും മാനവരാശിക്ക് സംഭാവന നല്‍കുവാനും ഒരു ''സൃഷ്ടാക്കളുടെ രാജ്യം '' സൃഷ്ടിക്കുവാനും ഭൂരിപക്ഷം സാധാരണ ജനങ്ങളേയും ശക്തരാക്കുവാനും ജനാധിപത്യത്തിനു സാധിക്കുമോ എന്ന്  കാലത്തിനു മാത്രമേ പറയുവാന്‍ കഴിയുകയുള്ളൂ     കൂടുതല്‍ വിവരങ്ങള്‍ക്ക് മാതൃഭൂമി പ്രസിദ്ധീകരിച്ച കെ.സേതുരാമന്‍ എഴുതിയ 'മലയാളത്തിന്‍െറ ഭാവി- ഭാഷാ ആസൂത്രണവും മാനവ വികസനവും' എന്ന പുസ്തകം വായിക്കുക.