Warning: Creating default object from empty value in /home/graamam/public_html/gramam/mal/plugins/system/jsifr3.php on line 42
കവിത

അഡ്മിനിസ്ട്രേറ്റര്‍



അതിഥികള്‍

നമുക്ക് 26 അതിഥികള്‍ ഓണ്‍ലൈന്‍

എത്ര പേര്‍ കണ്ടു


Warning: Creating default object from empty value in /home/graamam/public_html/gramam/mal/modules/mod_stats/helper.php on line 106
ഉള്ളടക്കം എത്ര പേര്‍ കണ്ടു : 841772


 

 

 

ഇന്ത്യയെ കണ്ടെത്ത്            

 

           

എന്റെ പൊന്നു വാവെ 

ഈ നാട്ടില്‍ ജനിച്ചത് നിന്‍െറഭാഗ്യമാണേ

ബഹുജനങ്ങള്‍ വിളമ്പുന്നു, വിധിയെന്ന മട്ടില്‍.

കണ്ണന്‍െറതിരുനടയില്‍ ചോറുണ്ട്  

മണ്ണിന്‍െറപുത്രനാം നിനക്ക് അവകാശവും  

ജീവിക്കാന്‍ ആഹാരവും മതിയായി കിട്ടേണമേ


ആരാണ് നമ്മള്‍  അറിഞ്ഞോ

അറുപത്തിനാല് വര്‍ഷമായ് ഇന്ത്യാക്കാര്‍

ആയിരം കൊല്ലമായ് മലയാളമക്കള്‍

ആര്യന്‍ കുടിയേറ്റത്താല്‍ അവര്‍ണ്ണ ജാതി,

പതിനായിരം വര്‍ഷമായ് ദ്രാവിഡര്‍.

പണ്ട് മുതലേ മനുഷ്യരായും  
           

ഏകലവ്യന്‍െറ കുലമകനേ

ഏതാണ് നിന്‍െറ മതം

അജയപ്പെട്ട അര്‍ജുന്‍െറ ധര്‍മ്മമോ, അല്ല

തൊഴേണ്ടത് നീ വിരല്‍ കൊടുത്ത

ദ്രോണന്‍െറ ദൈവമോ.

അറിയില്ല നിന്‍െറ കറുത്ത അച്ഛന്
     

ഉറപ്പുണ്ട് ഒന്ന് മാത്രം, ഭാരതീയര്‍ നാം

അധിനിവേശ വര്‍ഗ്ഗത്തെ അനുകരിക്കും വംശം

മഹാത്മയല്ല മെക്കാളെയാം

വരേണ്യ വര്‍ഗ്ഗത്തിന്‍െറ വഴികാട്ടി

അറിവു നേടാന്‍ ആംഗലേയമേ

അയോഗ്യമാണ് അശോകന്‍െറ ലിപികള്‍

 

പാവപ്പെട്ട കുട്ടികളുടെ ബാലവാടിയില്‍

പഠനം നീ മലയാളത്തില്‍ തുടങ്ങണോ

വിദ്യാരംഭം നീ ഹരിശ്രീയില്‍

വരച്ച് എല്‍ കെ.ജി.യു.കെ.ജിയില്‍ പഠിക്കണോ

ഗുമസ്ഥനാകാന്‍ പോലും കൊളളാത്ത മാതൃഭാഷയിലോ,

ഏതിനും നിര്‍ബന്ധനായ ഇംഗ്ലീഷ് ഭാഷയിലോ

 

 


 കൂടുതല്‍ വിവരങ്ങള്‍ക്ക് മാതൃഭൂമി പ്രസിദ്ധീകരിച്ച കെ. സേതുരാമന്‍ എഴുതിയ മലയാളത്തിന്‍െറ ഭാവി – ഭാഷാ ആസൂത്രണവും മാനവ വികസനവുംഎന്ന പുസ്തകം വായിക്കുക.