Warning: Creating default object from empty value in /home/graamam/public_html/gramam/mal/plugins/system/jsifr3.php on line 42
ഡിജിറ്റൽ വിഭജനം

അഡ്മിനിസ്ട്രേറ്റര്‍



അതിഥികള്‍

നമുക്ക് 3 അതിഥികള്‍ ഓണ്‍ലൈന്‍

എത്ര പേര്‍ കണ്ടു


Warning: Creating default object from empty value in /home/graamam/public_html/gramam/mal/modules/mod_stats/helper.php on line 106
ഉള്ളടക്കം എത്ര പേര്‍ കണ്ടു : 840367


ഡിജിറ്റല്‍ വിഭജനം

ഇംഗ്ലീഷിലുള്ള മികവിന്‍െറ അടിസ്ഥാനത്തില്‍ വിവിര സാങ്കേതിക വിപ്ലവത്തിലൂടെ ഇന്ത്യ ഒരു വിവര സമ്പദ് വ്യവസ്ഥ ഉണ്ടാക്കിയതായി അവകാശപ്പെടുന്നു. ഓണ്‍ലൈന്‍ ജനസംഖ്യ ഇന്ത്യയില്‍ 8.1 കോടി ആയി ലോകത്ത് നാലാം സ്ഥാനത്ത് നില്‍ക്കുന്നു. ഇന്‍റര്‍നെറ്റ് & മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ (IAMAI) 2009 ജനുവരിയില്‍ ഇന്ത്യന്‍ ഭാഷകളില്‍ 1249 വെബ്  സൈറ്റുകള്‍ ഉണ്ട് എന്ന് കണ്ടെത്തിയിരുന്നു. വികസിത രാജ്യങ്ങളിലെയും, വികസ്വര കിഴക്കനേഷ്യന്‍ രാജ്യങ്ങളിലെയും ഏറ്റവും ചെറിയ ഭാഷകള്‍ പോലും സൈബര്‍ മേഖലയില്‍ ഇന്‍റര്‍നെറ്റ് വെബ് സൈറ്റിലൂടെ പ്രാധിനിത്യം തെളിയിക്കുന്നു. എന്നാല്‍ പൊതുസ്ഥാപനങ്ങളും, ഇന്ത്യന്‍ വ്യവസായലോകവും, സര്‍വ്വകലാശാലകളും ഇന്ത്യന്‍ ഭാഷകളെ അവഗണിക്കുന്നു എന്നതിനാല്‍ ലോക സമൂഹവും അവഗണിക്കുന്നു.

ഡാനിഷ് ഭാഷകള്‍ യഥാക്രമം 20 മില്യണ്‍, 5.6 മില്യണ്‍ ജനങ്ങള്‍ സംസാരിക്കുന്നു. അതില്‍ 89194 ഉം45872 ഉം വെബ്സൈറ്റുകളുമുണ്ട്. ഇത് എല്ലാ ഇന്ത്യന്‍ ഭാഷാ വെബ്സൈറ്റുകളെക്കാള്‍ 50 മടങ്ങ് കൂടുതലാണ്. ഇത് 1150 മില്യണ്‍ ജനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ഭാഷാ വെബ്സൈറ്റുകളേക്കാള്‍ കൂടുതലാണ്.

ഒരു കോടിയില്‍ കുറവ് ജനസംഖ്യയുള്ള എസ്തോണിയന്‍ (1296), ലാറ്റ്വിയന്‍ (2469), ലിത്വാനിയന്‍ (6410), ബ്ലോവാക്ക് (3336) എന്നിവിടങ്ങളിലെ ഭാഷകള്‍ക്ക് ഔദ്യോഗിക ഭാഷാ അംഗീകാരം ലഭിച്ചത് രണ്ട് ദശാബ്ദങ്ങള്‍ക്ക് മുമ്പ് മാത്രമാണ്.

അല്‍മേനിയന്‍ ഭാഷയിലും ലിപിയിലും 1123 വെബ്സൈറ്റുകള്‍ ഉണ്ട്. ഇന്ത്യയുടെ രാഷ്ട്രഭാഷയും, 55 കോടി ഔദ്യോഗിക ഭാഷാ ജനസംഖ്യയുള്ളതുമായ ഹിന്ദിയില്‍ 834 വെബ്സൈറ്റുകളാണുള്ളത്.

റോമന്‍സ് / രുമാന്‍ടഷ് ഭാഷ സ്വിറ്റ്സര്‍ലാന്‍റിലെ 35095 പേര്‍ സംസാരിക്കുന്ന ഭാഷയാണ് (2000 സെന്‍സസ്). ഇത് സ്വിറ്റ്സ് ജനസംഖ്യയുടെ ഒരു ശതമാനത്തില്‍ താഴെ കുറവ് മാത്രം വരുന്നതാണ് (0.91 ശതമാനം). ഈ ഭാഷക്ക് 55 വെബ് സൈറ്റുകള്‍ ഉണ്ട്. അത് 25 കോടി സംസാരിക്കുന്ന ബംഗാളി വെബ് സൈറ്റുകളെക്കാള്‍ കൂടുതലാണ്. ലോകത്തിലെ ഒരു കോടി വെബ് സൈറ്റുകളില്‍ വെറും 20 ല്‍ താഴെ വെബ് സൈറ്റുകള്‍ മാത്രമേ 3.5 കോടി സംസാരിക്കുന്ന മലയാളത്തില്‍ ഉള്ളൂ.

ആയിരക്കണക്കിന് അക്ഷരങ്ങളുളള പൂര്‍വ്വേഷ്യന്‍ ഭാഷകള്‍ക്ക് കമ്പ്യൂട്ടര്‍ കീ ബോര്‍ഡില്‍ ഇടം നേടാന്‍ സാധിച്ചിരിക്കുന്നു. ദശലക്ഷകണക്കിനുള്ള കുട്ടികള്‍ക്ക് അറിവ് പകരുന്നതിന് വേണ്ടി 59 അക്ഷരങ്ങളുള്ള ഇന്ത്യന്‍ ഭാഷകള്‍ എപ്പോഴാണ് കമ്പ്യൂട്ടര്‍ മേഖലയില്‍ ഉള്‍പ്പെടുത്തുക.

 

ജപ്പാനീസ് കീബോർഡ്

......

സി.കെ.സി. ചൈനീസ് ഇൻപുട്ട് സിസ്റ്റം

 

കൂടുതല്‍ വിവരങ്ങള്‍ക്ക് മാതൃഭൂമി പ്രസിദ്ധീകരിച്ച കെ. സേതുരാമന്‍ എഴുതിയ മലയാളത്തിന്‍െറ ഭാവി – ഭാഷാ ആസൂത്രണവും മാനവ വികസനവുംഎന്ന പുസ്തകം വായിക്കുക.