Warning: Creating default object from empty value in /home/graamam/public_html/gramam/mal/plugins/system/jsifr3.php on line 42
നിവേദനം

അഡ്മിനിസ്ട്രേറ്റര്‍



അതിഥികള്‍

നമുക്ക് 31 അതിഥികള്‍ ഓണ്‍ലൈന്‍

എത്ര പേര്‍ കണ്ടു


Warning: Creating default object from empty value in /home/graamam/public_html/gramam/mal/modules/mod_stats/helper.php on line 106
ഉള്ളടക്കം എത്ര പേര്‍ കണ്ടു : 841776


നിര്‍ദ്ദേശങ്ങള്‍

 

ഇന്ത്യന്‍ ഭാഷകള്‍ക്ക് അര്‍ഹമായ സ്ഥാനം നല്‍കി ശക്തിപ്പെടുത്തുവാന്‍ "മാതൃഭാഷാ വിദ്യാഭ്യാസ വേദി'' സംസ്ഥാന /ദേശീയ നേതാക്കള്‍ക്ക് സമര്‍പ്പിച്ച'' നിര്‍ദ്ദേശങ്ങള്‍ ''

 

സര്‍വ്വകലാശാലകളില്‍ പഠന മാധ്യമം മാറ്റുക

 

1. രാഷ്ട്രീയ പാര്‍ട്ടികള്‍ വോട്ട് ചോദിക്കുന്ന പൌരന്‍മാരുടെ ഭാഷയായിരിക്കണം  ഭരണത്തിന്‍െറ ഭാഷ. ഇന്ത്യന്‍ പോസ്റ്റ്, ഇന്ത്യന്‍ റയില്‍വേ, ഓയില്‍ കമ്പനികള്‍ , പൊതുമേഖലാ ബാങ്കുകള്‍  എന്നിവ സംസ്ഥാന ഔദ്യോഗിക ഭാഷയില്‍ വികേന്ദ്രീകൃത തിരഞ്ഞെടുപ്പ് നയം മെച്ചപ്പെട്ട സേവനത്തിന് ഉതകും.        

കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗങ്ങള്‍ക്ക് വികേന്ദ്രീകൃത തെരഞ്ഞെടുപ്പ്

 

2. മറ്റു രാജ്യങ്ങളിലെന്ന പോലെ സംസ്ഥാന ഭാഷാ പ്രാവീണ്യത്തില്‍ അധിഷ്ഠിതമായ ഉദ്യോഗസ്ഥ തിരഞ്ഞെടുപ്പ് നയം ഉണ്ടാകണം. സംസ്ഥാന ഔദ്യോഗിക ഭാഷാനയം ഫലപ്രദമായി നടപ്പിലാക്കുവാന്‍ അഖിലേന്ത്യാ സര്‍വ്വീസില്‍ ഇന്‍സൈഡര്‍ , ഔട്ട് സൈഡര്‍ ക്വാട്ട ഇല്ലായ്മ ചെയ്യേണ്ടത് അത്യാവശ്യമാണ്. ഇപ്പോഴത്തെ അടഞ്ഞ ഉദ്യോഗസ്ഥ മേധാവിത്വത്തിന് പകരം സ്ഥാനത്തിലധിഷ്ഠിതമായ തുറന്ന സിവില്‍ സര്‍വ്വീസ് സംവിധാനം. 

 

3. യു. പി. എസ്.സി സിവില്‍ സര്‍വ്വീസ് പരീക്ഷ പക്ഷപാതപരമാണ്. ഉദാഹരണം: നക്സല്‍ ബാധിത പ്രദേശങ്ങളിലെ ആദിവാസി ജനങ്ങളെ മുഖ്യധാരയില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നു.  

നിര്‍ബന്ധ ഇംഗ്ലീഷിനു പകരം നിര്‍ബന്ധ ഇന്ത്യന്‍ ഭാഷ

 4.  ഇന്ത്യന്‍ ഭാഷ അറിയുന്ന ജനങ്ങളെ സേവിക്കുവാനായി നിയമിക്കാനുള്ളവരുടെ കാര്യത്തില്‍ പൊതുമേഖലാസ്ഥാപനങ്ങള്‍ ഇംഗ്ലീഷ് ഭാഷയിലുള്ള പ്രാവീണ്യം പരിശോധിക്കുന്നത് അപഹാസ്യമാണ്. ഭാഷാ ന്യൂനപക്ഷങ്ങള്‍ക്ക് അര്‍ഹമായ അംഗീകാരം നല്‍കി ഇംഗ്ലീഷ് പ്രാവീണ്യം നിര്‍ബന്ധം എന്നതിനു പകരം ഇന്ത്യന്‍ഭാഷ നിര്‍ബന്ധം എന്നു മാറ്റണം.(ഉദാഹരണമായി കേരളത്തില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഔദ്യോഗിക ഭാഷ മലയാളവും ബീഹാറില്‍ ഹിന്ദിയും ആയിരിക്കണം.അതുകൊണ്ട് കേരളത്തില്‍ മലയാളത്തിലുളള പ്രാവീണ്യവും, ബീഹാറില്‍ ഹിന്ദിയിലുള്ള പ്രാവീണ്യവും പരിശോധിക്കപ്പെടണം. ഉപഭോക്താക്കളുടെയും തൊഴിലാളികളുടേയും ഭാഷയായിരിക്കണം ഔദ്യോഗിക ഭാഷ.)

 

5. പൊതുമുതല്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന എല്ലാ സര്‍വ്വകലാശാലകളിലും സംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തോടു കൂടി പഠനമാധ്യമം മാറ്റുന്നത് വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തും. ഇന്ത്യന്‍ ഭാഷകളേയും അതു വഴി ജനങ്ങളേയും ശക്തിപ്പെടുത്തുന്നതിനേക്കാള്‍ വലുതായ മാര്‍ഗ്ഗം മറ്റൊന്നില്ല.


ഇന്ത്യന്‍ ഭാഷകളിലുള്ള കേന്ദ്ര സര്‍വ്വകലാശാലകളും മാതൃകാ സ്കൂളുകളും

6. പുതിയതായി സ്ഥാപിക്കുന്ന 50 കേന്ദ്ര സര്‍വ്വകലാശാലകളിലും കഴിവുള്ള കുട്ടികള്‍ക്കായുള്ള കേന്ദ്രസര്‍ക്കാരിന്‍െറ  6000 മാതൃകാ സ്കൂളുകളിലും പഠന മാധ്യമം ഇന്ത്യന്‍ ഭാഷകള്‍ ആകേണ്ടതാണ്.

 

ഇന്ത്യന്‍ ഭാഷകളിലുള്ള ഐ.ഐ.ടി കളും ഐ.ഐ. എം കളും  സ്ഥാപിക്കുക

7. എല്ലാ ചെറുഭാഷകളും പ്രോഫഷണല്‍ കോഴ്സുകളില്‍ ഉപയോഗിക്കപ്പെടുമ്പോള്‍ ഇന്ത്യന്‍ ഭാഷകള്‍ ഉപയോഗിച്ചുകൂടാ എന്നുള്ളതിന് യാതൊരു ന്യായീകരണവും ഇല്ല. ലോകത്തിലെ എല്ലാ ഭാഷകളും ഉന്നത വിദ്യാഭ്യാസത്തിന് ഉപയോഗിക്കുന്നതു പോലെ ഇന്ത്യന്‍ ഐ.ഐ ടികളിലും ഐ.ഐ. എം കളിലും ഇന്ത്യന്‍ ഭാഷകള്‍ ഉപയോഗിച്ചാല്‍ അത് കോടിക്കണക്കിന് കുട്ടികളെ വിവേചനത്തില്‍ നിന്നും മോചിപ്പിക്കും എന്ന് മാത്രമല്ല അത് സാങ്കേതികവിദ്യയുടെ ഹമ്പുകളും സാങ്കേതിക വളര്‍ച്ചാകേന്ദ്രങ്ങളും ഉയര്‍ന്ന് വരുന്നതിലേക്ക് നയിക്കുക കൂടി ചെയ്യും.

ഇന്ത്യന്‍ ഭാഷകളില്‍ ഗവേഷണം

8. നൂതന ഗവേഷണ നയത്തെ സംബന്ധിച്ച വിവരം എല്ലാ ജനങ്ങള്‍ക്കും ലഭ്യമാക്കണം.അതുകൊണ്ട് മറ്റ് രാജ്യങ്ങളിലെന്ന പോലെ വിവിധ സംസ്ഥാനങ്ങളില്‍ , പൊതുമുതല്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഗവേഷണ സ്ഥാപനങ്ങളും ഗവേഷണ റിപ്പോര്‍ട്ടികളും നിഗമനങ്ങളും നിര്‍ബന്ധമായും ഇന്ത്യന്‍ ഭാഷകളില്‍ പ്രസിദ്ധപ്പെടുത്തണം.അത് പൊതുജനങ്ങള്‍ക്ക് അറിവ് നേടാനും, പൊതുവായും നയരൂപീകരണത്തേയും നിയമ നിര്‍മ്മാണത്തേയും മെച്ചപ്പെട്ട രീതിയില്‍ സഹായിക്കും.  

 

കമ്മറ്റികളിലെ അന്താരാഷ്ട്ര വിദഗ്ദര്‍

9. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാഭ്യാസ വിദഗ്ദരേയും ഭാഷാ വിദഗ്ദരേയും നയരൂപീകരണ കമ്മറ്റികളിലും സമിതികളിലും ഉള്‍പ്പെടുത്തണം.ഇന്നത്തെ നിലക്ക് വിദ്യാഭ്യാസ കമ്മറ്റികള്‍ ആംഗലേയ കേന്ദ്രീകൃതവും ഭാഷാന്ധത ബാധിച്ചതുമാണ്.

10. നാഷണല്‍ നോളജ് കമ്മീഷന്‍, യശ്പാല്‍ കമ്മറ്റി പോലുള്ള ഉന്നത വിദ്യാഭ്യാസ കമ്മറ്റികള്‍ എല്ലാ സംസ്ഥാന തലസ്ഥാനങ്ങളടക്കം വിവിധ പട്ടണങ്ങളില്‍ ചെന്ന് വ്യത്യസ്ഥ വിഭാഗങ്ങളില്‍പ്പെട്ട ജനങ്ങളുടെ അഭിപ്രായം തേടണം.

ഡിജിറ്റല്‍ വിഭജനം

11. ഡിജിറ്റല്‍ വിഭജനം മൂലം സൈബര്‍യുഗത്തില്‍ നിന്നും ഇന്ത്യന്‍ ഭാഷകള്‍ ഒഴിവാക്കപ്പെട്ടിരിക്കയാണ്.ഇന്ത്യന്‍ ഭാഷകളില്‍ ദ്വിഭാഷയ്ക്ക് ബഹുഭാഷാവെബ് സൈറ്റുകള്‍ രൂപകല്‍പ്പനചെയ്യാന്‍ ഓരോവകുപ്പിനും സ്വാതന്ത്ര്യംനല്‍കണം.

12.   ഇന്ത്യന്‍ പ്രധാന മന്ത്രിയുടേയും പ്രസിഡന്‍റിന്‍േറയും പാര്‍ലമെന്‍റിന്‍േറയും വെബ് സൈറ്റുകള്‍ ഇംഗ്ലീഷില്‍ മാത്രമാണ്. മറ്റുരാജ്യങ്ങളിലെന്നപോലെ എല്ലാ ഇന്ത്യന്‍ ഭാഷകള്‍ക്കും തുല്യ പ്രാധാന്യം നല്‍കണം. ഇന്ത്യന്‍ സര്‍ക്കാറിന്‍െറ വെബ് സൈറ്റ് യൂറോപ്യന്‍ യൂണിയന്‍െറ വെബ് സൈറ്റായ ""europa.eu'' മാതൃകയില്‍ വേണം.

13. സോഫ്റ്റ് വെയര്‍ കമ്പനികളും ഹാര്‍ഡ് വെയര്‍ വില്‍പ്പനക്കാരുമായി ബന്ധപ്പെട്ട് ലോകത്തിലെ മറ്റ് രാജ്യങ്ങളിലെന്ന പോലെ ഇന്ത്യന്‍ ഭാഷകളില്‍ കീബോര്‍ഡ് ഇറക്കണം. റഷ്യയില്‍ എല്ലാ കീബോര്‍ഡുകളും റഷ്യന്‍ അക്ഷരമാലയിലാണ് ഇറക്കുന്നത്.തായ് ലാന്റില്‍ തായ് ഭാഷയിലും, ഇസ്രായേലില്‍ ഹീബ്രു ഭാഷയിലും, പക്ഷെ ഇന്ത്യയില്‍ സര്‍ക്കാരുകള്‍ പോലും ഇന്ത്യന്‍ ഭാഷാ ലിപികളില്‍ കീബോര്‍ഡ് സംഘടിപ്പിക്കുന്നില്ല.

ഭാഷാ ആസൂത്രണം

14  ഇന്ത്യന്‍ ഭാഷകളുടെ റോമന്‍വല്‍ക്കരണം ക്രമീകരിക്കുവാനും എല്ലാ ഇന്ത്യന്‍ ഭാഷകള്‍ക്കും നാഗരി എഴുത്ത് സമ്പ്രദായം ക്രമീകരിക്കുവാനും ഇന്ത്യന്‍ സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാറുകളുമായി സഹകരിച്ച് ശ്രമം നടത്തണം.

15. ലോകത്തിലെ എല്ലാ ഭാഷകളില്‍നിന്നും സാര്‍വ്വദേശീയ ശാസ്ത്രീയ പദസമ്പത്ത് സ്വീകരിക്കുന്നത് ഇന്ത്യന്‍ ഭാഷകളുടെ വികസനത്തിന് വഴിയൊരുക്കും.ഇംഗ്ലീഷ് വാക്കുകള്‍ ഇന്ത്യന്‍ ഭാഷകളുടെ ഒരു നല്ല ആശയമായി സ്വീകരിക്കണം.

അന്താരാഷ്ട്ര ബന്ധങ്ങളിലെ ഭാഷ

16. ബഹുമാനപ്പെട്ട ഇന്ത്യന്‍ പ്രധാനമന്ത്രി അന്തര്‍ദേശീയ വേദികളെ ഇന്ത്യയിലെ ആധുനിക ഭാഷയായ പഞ്ചാബിയിലോ, മറ്റ് ഇന്ത്യന്‍ ഭാഷകളിലോ അഭിസംബോധന ചെയ്യണം. 

17. ഇന്ത്യന്‍ സര്‍ക്കാര്‍ പാക്കിസ്ഥാന്‍ സര്‍ക്കാരിനെ ഉറുദുവിലും, ബംഗ്ലാദേശ് സര്‍ക്കാറിനെ ബംഗാളിയിലും, നേപ്പാള്‍ സര്‍ക്കാരിനെ  നേപ്പാളിയിലും, ശ്രീലങ്കന്‍ സര്‍ക്കാരിനെ തമിഴിലും അഭിസംബോധന ചെയ്യണം.ഇവ ഈ രാജ്യങ്ങിലെ ഔദ്യോഗിക ഭാഷയായതിനാല്‍ രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം അതു വഴി ദൃഢപ്പെടും.

നാട്ടു ഭാഷയെ സമ്പന്നമാക്കി പ്രോത്സാഹിപ്പിക്കുക

18. മറ്റ് ഇന്ത്യന്‍ ഭാഷകളേക്കാള്‍ കൂടുതല്‍ ഹിന്ദിയാണ് നാട്ടുഭാഷകളായ ദോജ്പുരി, മേവാരി, ഹരിയാല്‍വി മുതലായ ഭാഷകള്‍ക്കുള്ള ഏറ്റവും വലിയ ഭീഷണി.

19. സംസ്ഥാനങ്ങളില്‍ ആദിവാസി ജനങ്ങളുടെ ഭാഷകള്‍ക്ക് തുല്യ പ്രാധാന്യം നല്‍കി അത് ശാസ്ത്രപഠനത്തിനും ഗവേഷണത്തിനുമുള്ള ഭാഷകളായി പ്രോത്സാഹിപ്പിക്കണം.

20. നാഗന്‍മാര്‍ അമൂല്യമായി കരുതുന്ന അവരുടെ ഭാഷകളായ അംഗാമി, ആഓ, കോണ്യക്, മറ്റും ഇതര ചരിത്രപരമായ പ്രക്രിയയിലൂടെ ഉയര്‍ന്നു വന്ന നാഗമീസ് ഭാഷയും നിലനിര്‍ത്തുവാനും, പ്രോത്സാഹനം നല്‍കുവാനും രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളിലെ വൈവിധ്യമുള്ള ഭാഷകള്‍ കാത്തു സൂക്ഷിക്കുവാനായി ആവശ്യമായ സാമ്പത്തിക സഹായം നല്‍കാനാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം.   

രാജ്യത്തിന്‍റെ ഇണക്ക് ഭാഷ

21. രാജ്യത്തിന്‍റെ ഇണക്ക് ഭാഷ ജൈവ പരിണാമത്തിലൂടെ രൂപപ്പെടണം. അതിന് യൂറോപ്യന്‍ യൂണിയനും യൂറോപ്യന്‍ രാജ്യങ്ങളിലും എന്ന പോലെ ശാസ്ത്രത്തിന്‍േറയും പൊതു വിജ്ഞാനത്തിന്‍േറയും ഭാഷയായി എല്ലാ ഇന്ത്യന്‍ ഭാഷകളേയും പ്രോത്സാഹിപ്പിക്കണം. കൂടാതെ ഉപയോഗിക്കുന്നതിലുള്ള എളുപ്പവും സൌകര്യവും അനുസരിച്ച് ജനങ്ങള്‍ക്ക് തീരുമാനംഎടുക്കുവാനുള്ള അവസരം നല്‍കണം.    

22. ഒരു പാര്‍ലമെന്‍റ് അംഗത്തിന് ഇംഗ്ലീഷിലോ, ഹിന്ദിയിലോ സംസാരിക്കാന്‍ കഴിയാതെ വന്നാല്‍ ഭരണഘടനയനുസരിച്ച് പാര്‍ലമെന്‍റില്‍ ഏതെങ്കിലും ഔദ്യോഗിക ഭാഷയില്‍ സംസാരിക്കുവാന്‍ അനുവദിക്കണം. 

23.  ലോകസഭയും രാജ്യ സഭയും നടപടിയുടെ ഭാഷാന്തരീകരണത്തിന് സാങ്കേതികമായി സുസജ്ജമായിരിക്കണം.

ബഹുഭാഷാത്വം പ്രോത്സാഹിപ്പിക്കുക

24.  കീഴ്ക്കോടതികളിലും ഹൈക്കോടതികളിലും ഇന്ത്യന്‍ ഭാഷ ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിച്ചാല്‍ അത് ജനങ്ങള്‍ക്ക് ഫലപ്രദമായ സേവനവും ത്വരിതഗതിയിലുള്ള  നീതിയും ഉറപ്പാക്കും.

25. സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും ബഹുഭാഷാത്വവും, ത്രിഭാഷാ നയവും പ്രോത്സാഹിപ്പിക്കുന്നത് ഇണക്ക്ഭാഷയുടെ ജൈവപരമായ പരിണാമത്തിനും ദേശീയ ഐക്യത്തിനും ആവശ്യമാണ്. 

26.സംസ്ഥാനത്തിനകത്തും പുറത്തുമുള്ള മറ്റു ജനങ്ങള്‍ ഇന്ത്യന്‍ ഭാഷകള്‍ പരസ്പരം പഠിക്കുന്നില്ല.കാരണം ഭാഷകള്‍ പഠിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിന് യാതൊരു ശ്രമവും ഇല്ല. ഭാഷാ അക്കാദമികള്‍ സ്ഥാപിക്കുന്നത് ഭാഷാ ന്യൂനപക്ഷങ്ങള്‍ക്ക് സംസ്ഥാന ഔദ്യോഗികഭാഷ പഠിക്കുന്നതിന് പ്രേരണ നല്‍കും.  

27.  ഒരു ഭാഷയിലേയും ലിപി പവിത്രം എന്നു കരുതി അലംഘ്യമാക്കി വയ്ക്കേണ്ടതില്ല. ലിപിയെക്കുറിച്ചുള്ള പഠനം പാഠ്യപദ്ധതിയുടെ ഭാഗമാക്കണം. റോമന്‍, അറബി, ദേവനാഗി, സിറിലിക്, ചൈനീസ് എന്നീ ലിപികളെ പഠിപ്പിച്ച് കയ്യെഴുത്ത് സമ്പ്രദായത്തെ വിലമതിക്കുകയും ബഹുഭാഷാ പ്രയോഗത്തെ പ്രോത്സാഹിപ്പിക്കാവുന്നതുമാണ്.

അധ:സ്ഥിതരുടെ ക്ഷേമം

28.  കേരളത്തിലെ ജനസംഖ്യയുടെ ഒരു ശതമാനം മാത്രമേ ഗിരിവര്‍ഗ്ഗക്കാര്‍ ഉള്ളൂവെങ്കിലും അവരുടെ വികസനത്തിന്‍െറ കാര്യത്തില്‍ വളരെയേറെ അസമത്വം നിലനില്‍ക്കുന്നു. ഗിരിവര്‍ഗ്ഗക്കാര്‍ക്കു വേണ്ടി സംവരണം ചെയ്തിരിക്കുന്ന ആനുകൂല്യങ്ങള്‍ ചില മെച്ചപ്പെട്ട വിഭാഗങ്ങള്‍ (ജാതികള്‍ ) കയ്യടക്കുകയാണ് ചെയ്യുന്നത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വിശദമായ പഠനം നടത്തുകയും സമ്പന്നവിഭാഗങ്ങളെ ഗിരിവര്‍ഗ്ഗലിസ്റ്റില്‍ നിന്ന് ഒഴിവാക്കാവുന്നതുമാണ്.

29. അധ:സ്ഥിതരെ പട്ടികജാതിക്കാര്‍ എന്നു വിളിക്കുന്നതിനു പകരം ആദികേരളിയര്‍ എന്ന് പുനര്‍നാമകരണം ചെയ്യാവുന്നതാണ്. പട്ടികജാതിക്കാരെ തമിഴ്നാട്ടില്‍ ആദിദ്രാവിഡര്‍ എന്നും ആന്ധ്രാപ്രദേശില്‍ ആദിആന്ധ്രാ എന്നും കര്‍ണ്ണാടകത്തില്‍ ആദികന്നടിക എന്നുമാണ് വിളിക്കുന്നത്.  

30. വനം- പരിസ്ഥിതി മന്ത്രാലയം വിഭജിച്ച് വനം വകുപ്പ് പട്ടികജാതി വര്‍ഗ്ഗ വികസന മന്ത്രാലയത്തിന്  കൈമാറുന്നത് ബുദ്ധിപൂര്‍വ്വകവും ശാസ്ത്രീയവുമായിരിക്കും. വനഭൂമിയിലുള്ള അവകാശം യഥാര്‍ത്ഥ വനവാസിക്കു തന്നെ പുന: സ്ഥാപിച്ചുകൊടുക്കുന്നതുവരെ, ദാരിദ്ര്യവും നിയമവിരുദ്ധ കടന്നുകയറ്റവും തുടരാനുള്ള സാധ്യത ഏറെയാണ്.

31. കേരളത്തിന്‍റെ ചരിത്രത്തില്‍ എഴുത്തച്ഛനുമുന്‍പുള്ള സാഹിത്യത്തിന് ഏറെ പ്രസക്തിയും സാര്‍വ്വ ലൌകികതയുമുണ്ട്.അതുകൊണ്ട് 1200 എ.ഡി വരെയുള്ള പ്രാചീന തമിഴ് സാഹിത്യം മലയാള ഭാഷയുടേയും കേരള ചരിത്രത്തിന്‍റേയും പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണം.

32. നിലവിലുള്ള തിരഞ്ഞെടുപ്പ് സമ്പ്രദായം അംഗസംഖ്യ അധികമുള്ള സമുദായത്തേയും അധികാരമുള്ളവരേയും അനുകൂലിക്കുകയാണ് ചെയ്യുന്നത്. ആനുപാതിക പ്രാധിനിത്യസമ്പ്രദായം ഏര്‍പ്പെടുത്തി തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളില്‍ പ്രധാനപ്പെട്ട തീരുമാനം എടുക്കേണ്ട ഘട്ടങ്ങളില്‍ നിഷേധാധികാരം (വീറ്റോ) പ്രയോഗിക്കാനുള്ള അവകാശം ഗിരിവര്‍ഗ്ഗ പ്രധിനിധികള്‍ക്ക് നല്‍കാവുന്നതാണ്. 

ഇന്ത്യന്‍ കായികം

33.  ഇന്ത്യ അടക്കി വാണിരുന്ന ഏകീകൃത ബ്രിട്ടണില്‍ ഇംഗ്ലണ്ട്, സ്കോട്ട് ലാന്‍റ്, വെയില്‍സ്, ഉത്തരഅയര്‍ലാന്‍റ്, മുതലായ അംഗസംസ്ഥാനങ്ങളെ രാജ്യാന്തര സ്പോര്‍ട്സില്‍ പ്രത്യേക ടീമുകളായി പങ്കെടുക്കാന്‍ അനുവധിച്ചിട്ടുണ്ട്. ഫിഫയുടെ ലോക റാങ്ക് നിര്‍ണ്ണയത്തില്‍ 5.14 കോടി ജനങ്ങളുള്ള ഇംഗ്ലണ്ടിനെ 1125 പോയിന്റുകളോടെ ഏഴാം സ്ഥാനത്തും 29 ലക്ഷം ജനസംഖ്യയുള്ള വെയില്‍സിനെ 366 പോയിന്‍റുകളോടെ എണ്‍പത്തിനാലാം സ്ഥാനത്തും 17 ലക്ഷം ജനസംഖ്യയുള്ള ഉത്തര അയര്‍ലാന്‍റിനെ 540 പോയിന്‍റുകളോടെ 59 -സ്ഥാനത്തും 52 ലക്ഷം ജനസംഖ്യയുള്ള സ്കോട്ട് ലാന്‍റിനെ 699 പോയിന്‍റുകളോടെ 41- സ്ഥാനത്തും അവരോധിച്ചിരിക്കുന്നു.എന്നാല്‍ 120 കോടി ജനങ്ങളുള്ള ഭാരതം 129 പോയിന്റുകളോടെ 138- സ്ഥാനത്താണ്. ഇന്ത്യയിലെ സ്പോട്സ് കാര്യങ്ങളുടെ ഭരണനിര്‍വ്വഹണത്തിലെ കേന്ദ്രീകൃത അഴിമതിയും കെടുകാര്യസ്ഥതയുമാണ് ഇതിന് കാരണം.ദക്ഷിണേന്ത്യയില്‍ 3.40 കോടി ജനങ്ങള്‍ വസിക്കുന്ന കേരളം ലോക ക്രിക്കറ്റില്‍ മറ്റ് അംഗ രാഷ്ട്രങ്ങളായ ശ്രീലങ്ക, ആസ്ട്രേലിയ, വെസ്റ്റ് ഇന്‍ഡീസ്, അഫ്ഗാനിസ്ഥാന്‍, നെതര്‍ലാന്‍റ്, അയര്‍ലാന്‍റ്, തുടങ്ങിയവയേക്കാള്‍ കൂടുതല്‍ ജനസംഖ്യയുള്ള സ്ഥലമാണ്. അതുകൊണ്ട് കേരളത്തെ പ്രത്യേക ടീമായി പരിഗണിച്ച് രാജ്യാന്തര ക്രിക്കറ്റ്, ഫുട്ബാള്‍ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ അനുവദിക്കാവുന്നതാണ്. പഞ്ചാബ്, ബീഹാര്‍ , ഗുജറാത്ത്, തമിഴ്നാട് മുതലായ സംസ്ഥാനങ്ങളും സ്വയം ടീമായി രാജ്യാന്തര മത്സരങ്ങളില്‍പങ്കെടുപ്പിക്കാന്‍ കേന്ദ്ര സംഘം തയ്യാറാവണം.


കൂടുതല്‍ വിവരങ്ങള്‍ക്ക് മാതൃഭൂമി പ്രസിദ്ധീകരിച്ച കെ. സേതുരാമന്‍ എഴുതിയ "മലയാളത്തിന്‍െറ ഭാവി- ഭാഷാ ആസൂത്രണവും മാനവ വികസനവും " എന്ന പുസ്തകം വായിക്കുക.