Warning: Creating default object from empty value in /home/graamam/public_html/gramam/mal/plugins/system/jsifr3.php on line 42
സർവ്വകലാശാലകൾ

അഡ്മിനിസ്ട്രേറ്റര്‍



അതിഥികള്‍

നമുക്ക് 27 അതിഥികള്‍ ഓണ്‍ലൈന്‍

എത്ര പേര്‍ കണ്ടു


Warning: Creating default object from empty value in /home/graamam/public_html/gramam/mal/modules/mod_stats/helper.php on line 106
ഉള്ളടക്കം എത്ര പേര്‍ കണ്ടു : 839504


മികച്ച സര്‍വ്വകലാശാലകളുടെ വ്യക്തിഗത റാങ്കിങ്ങ്

ഇംഗ്ലീഷില്‍ പഠിപ്പിക്കുന്ന അധിനിവേശ ഭാഷാ രാജ്യങ്ങളിലെ സര്‍വ്വകലാശാലകള്‍ ജനങ്ങളുടെ ഭാഷയില്‍ പഠിപ്പിക്കുന്ന തദ്ദേശ ഭാഷാരാജ്യങ്ങളിലെ സര്‍വ്വകലാശാലകളേക്കാള്‍ റാങ്കിങ്ങില്‍ താഴെയാണ്. ഉന്നത നിലവാരം പുലര്‍ത്തുന്ന ഇന്ത്യന്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്നും ഇംഗ്ലീഷ് മാതൃഭാഷയായിരിക്കുന്ന രാജ്യങ്ങളിലേക്കുള്ള മികച്ച വിദ്യാര്‍ത്ഥികളുടെ കൂട്ടത്തോടെയുള്ള ഒഴിച്ചുപോക്കാണ് ഇന്ത്യന്‍ സര്‍വ്വകലാശാലാ സമ്പ്രദായത്തിന്‍െറ വലിയ ദുരന്തം. മറുവശത്ത് തദ്ദേശ ഭാഷാരാജ്യങ്ങളിലെ മിടുക്കന്മാരായ വിദ്യാര്‍ത്ഥികള്‍ സാങ്കേതിക വിദ്യാ ഹമ്പുകള്‍ സൃഷ്ടിച്ചും, കൂടുതല്‍ പേറ്റന്‍റുകള്‍ സമര്‍പ്പിച്ചും, ഗവേഷണ പ്രബന്ധങ്ങള്‍ തയ്യാറാക്കിയും തദ്ദേശ ഭാഷയില്‍ പാഠപുസ്തകങ്ങള്‍ എഴുതിയും ജനങ്ങള്‍ക്ക് അറിവ് പകര്‍ന്നു കൊണ്ട് മാതൃരാജ്യത്തെ സേവിക്കുന്നു.

ഇംഗ്ലീഷ് മാധ്യമത്തിലൂടെ പഠിപ്പിക്കുന്ന തെക്കന്‍ ഏഷ്യയിലെ ഒറ്റ മെഡിക്കല്‍ കോളേജും, തായ് ഭാഷയില്‍ പഠിപ്പിക്കുന്ന തായ് ലാന്‍റിലെ മെഡിക്കല്‍ കോളേജിനേക്കള്‍ ഉയര്‍ന്ന റാങ്കിങ്ങ് ഉള്ളതല്ല. ഇന്തോനേഷ്യന്‍ ഭാഷയില്‍ പഠിപ്പിക്കുന്ന ഇന്തോനേഷ്യയിലെ ഏറ്റവും പിന്നോക്കാവസ്ഥയിലുള്ള സര്‍വ്വകലാശാലകളേക്കാള്‍ വളരെ പിന്നിലാണ് ഇന്ത്യന്‍ സര്‍വ്വകലാശാലകള്‍. ഇന്ത്യയിലെ ഏതു മെഡിക്കല്‍ കോളേജിനേക്കാളും സര്‍വ്വകലാശാലയേക്കാളും റാങ്കിങ്ങില്‍ ഉയര്‍ന്നതാണ് തായ് ഭാഷയില്‍ വൈദ്യശാസ്ത്രം പഠിപ്പിക്കുന്ന ചൂലലോങ്ങകോണ്‍ (Chula Longkorn) സര്‍വ്വകലാശാല. യഥാര്‍ത്ഥത്തില്‍ ഇന്ത്യയിലെ എല്ലാ സര്‍വ്വകലാശാലകളേക്കാളും മെച്ചപ്പെട്ടതാണ് ചൈനയിലേയും, കൊറിയയിലേയും മുഴുവന്‍ സര്‍വ്വകലാശാലകളും

  • ഇന്ത്യയിലെ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഗുണനിലവാരത്തില്‍ പൗരസ്ത്യ ദേശത്തുള്ള സര്‍വ്വകലാശാലകളുമായി കിടപിടിക്കാന്‍ കഴിയുന്നില്ല. ഏതാനും ചില ആയിരം മികച്ച വിദ്യാര്‍ത്ഥികളെ ചേര്‍ക്കുന്ന ഇന്ത്യയിലെ ഐ.ഐ.റ്റി ലക്ഷകണക്കിന് വിദ്യാര്‍ത്ഥികളെ ചേര്‍ക്കുന്ന ചൈനയിലെ പ്രമുഖ സര്‍വ്വകലാശാലകളുമായി താരതമ്യം ചെയ്യുമ്പോള്‍  റാങ്കിങ്ങില്‍ വളരെ താഴെയാണ്. പീക്കിങ്ങ് സര്‍വ്വകലാശാലയിലും, ഷിന്‍ഗ്വ സര്‍വ്വകലാശാലയിലും പഠന മാധ്യമം ചൈനീസ് ഭാഷയാണ്. അവര്‍ ഇംഗ്ലീഷ് ഭാഷയില്‍ പഠിപ്പിക്കുന്ന ഐ.ഐ.റ്റി കളേക്കാള്‍ റാങ്കിങ്ങില്‍ ഉയര്‍ന്നതാണ്. ഏറ്റവും ഉയര്‍ന്ന റാങ്കിങ്ങ് ഉള്ള കൊറിയന്‍ അഡ്വാന്‍സ്ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി (Korean Advanced Institute of Science and Technology) വിദ്യാര്‍ത്ഥികലുടെ പഠന മാധ്യമവും കൊറിയന്‍ ഭാഷയാണ്.
  • ഇന്ത്യയിലെ ഐ.ഐ.റ്റി പോലുള്ള പ്രമുഖ സ്ഥാപനങ്ങള്‍ ഒഴിച്ച് എല്ലാ വലിയ ഇന്ത്യന്‍ സര്‍വ്വകലാശാലകളും വിലയിരുത്തലില്‍ വളരെ താഴെയാണ്. അതു പോലെ പാക്കിസ്ഥാനിലേയും, ബംഗ്ലാദേശിലേയും ഇംഗ്ലീഷില്‍ പഠിപ്പിക്കുന്ന സര്‍വ്വകലാശാലകള്‍ ലോകത്തിലെ ഏറ്റവും മികച്ച 500 സര്‍വ്വകലാശാലകളുടെ പട്ടികയില്‍ നിന്നും ഒഴിവാക്കപ്പെട്ടിരിക്കുന്നു.

ഏഷ്യയില്‍ സ്വദേശ ഭാഷകളില്‍ ബോധനം നടത്തുന്ന സര്‍വ്വകലാശാലകളെക്കാള്‍ നിലവാരത്തില്‍ താഴ്ന്നതാണ് ദക്ഷിണേഷ്യയിലെ ഇംഗ്ലീഷ് മാധ്യമ സര്‍വ്വകലാശാലകള്‍. ഇന്ത്യ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലെ ഇംഗ്ലീഷില്‍ പഠിപ്പിക്കുന്ന സര്‍വ്വകലാശാലകളുടെ നിലവാരം ചൈനീസ്, തായ്, കൊറിയന്‍, വിയറ്റ്നാമീസ്, ഇന്തോനേഷ്യന്‍ ഭാഷകളില്‍ പഠിപ്പിക്കുന്ന കുതിച്ചുകൊണ്ടരിക്കുന്ന സര്‍വ്വകലാശാലകളുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ അടിതട്ടിലാണ്.

 

പികീങ് സർവ്വകലാശാല

ചൈന മെഡിക്കൽ സർവ്വകലാശാല

......
http:/&feature=related

ഷങ്ഹായ്  സർവ്വകലാശാല

ഫുടാൻ സർവ്വകലാശാല

&feature=related &feature=related

ചൈന വിദേശ വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി തിരഞ്ഞെടുത്ത ഏതാനും സര്‍വ്വകലാശാലകളില്‍ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകള്‍ കൂടി തുടങ്ങിയിട്ടുണ്ട്. ഇത് ചൈനീസ് മാധ്യമത്തിലുള്ള വിദ്യാഭ്യാസത്തെ ഒഴിവാക്കികൊണ്ടല്ല. എന്നാല്‍ മറ്റു രാജ്യങ്ങളില്‍ നിന്നും പ്രധാനമായും ദക്ഷിണേന്ത്യയില്‍ നിന്നും ആഫ്രിക്കയില്‍ നിന്നും വരുന്ന വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്നതിനായിട്ടാണ്.

ഇന്ത്യന്‍ സര്‍വ്വകലാശാല പരിചയപ്പെടുത്തുന്നതിലേക്കുള്ള വീഡിയോ പോലും മിക്ക സര്‍വ്വകലാശാലകള്‍ക്കുമില്ല. അവ വിദേശ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്നതിനായി കാര്യമായ പരീക്ഷണങ്ങളൊന്നും നടത്തുന്നില്ല. ഇന്ത്യയിലെ പ്രമുഖമായ സ്ഥാപനങ്ങളും, സര്‍വ്വകലാശാലകളും സ്വഭാഷാ രാജ്യങ്ങളിലെ സാധാരണ സ്ഥാപനങ്ങളെക്കാള്‍ നിലവാരം കുറഞ്ഞതാണ്.

ഐ ഐ ടി, ഡൽഹി

ഡൽഹി യൂണിവേഴ് സിറ്റി

......
=related

ബനാറസ് ഹിന്ദു യൂണിവേഴ് സിറ്റി

കൽക്കത്താ യൂണിവേഴ് സിറ്റി

പ്രസിഡൻസി കോളേജ്, കൽക്കത്ത

ലയോള കോളേജ്, ചെന്നൈ

=related
സെയിന്റ് സേവ്യർ കോളേജ്, മുംബൈ ശ്രീ റാം കോളേജ് ഓഫ് കൊമേഴ് സ്, ഡൽഹി
   

ഏഷ്യയിലെ സ്വദേശ ഭാഷാരാജ്യങ്ങളിലെ യൂണിവേഴ്സിറ്റികളെല്ലാം ഇന്ത്യയിലെ ഇംഗ്ലീഷ് സംസാരിക്കുന്ന യൂണിവേഴ്സിറ്റികളെക്കാള്‍ എല്ലാ തരത്തിലും ഉന്നത നിലവാരം പുലര്‍ത്തുന്നവയാണ്. 120 കോടിയിലധികം ജനങ്ങള്‍ താമസിക്കുന്ന രാജ്യത്തിലെ ഏറ്റവും മികച്ച ഐ.ഐ.റ്റി പോലുള്ള സാങ്കേതിക സ്ഥാപനങ്ങളും, എസ്.എ.ഐ.ഐ.എം.എസ് പോലുള്ള മെഡിക്കല്‍ കോളേജുകളും പൂര്‍വ്വേഷ്യയിലെ ചെറുരാജ്യങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളെക്കാള്‍ വളരെ നിലവാരം കുറഞ്ഞതാണെന്ന് കരുതപ്പെടുന്നു. ഇന്ത്യന്‍ സര്‍വ്വകലാശാലകളുടെ നിലവാരമില്ലായ്മ, ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ ദയനീയമായ നിലവാരത്തില്‍ പ്രതിഫലിക്കപ്പെടുന്നു. ക്രിയാത്മകമായി ചിന്തിക്കുന്നതിനേക്കാള്‍ കൂടുതല്‍ ഇംഗ്ലീഷ് പഠന സഹായികളെയും മറ്റും ആശ്രയിക്കപ്പെടുന്നു. അതുകൊണ്ടു തന്നെ എല്ലാ മേഖലകളിലും ഇന്ത്യന്‍ ഗവേഷണങ്ങള്‍ ലോകനിലവാരത്തിന്‍െറ അടിത്തട്ടിലാണ്.


കൂടുതല്‍ വിവരങ്ങള്‍ക്ക് മാതൃഭൂമി പ്രസിദ്ധീകരിച്ച കെ. സേതുരാമന്‍ എഴുതിയ മലയാളത്തിന്‍െറ ഭാവി – ഭാഷാ ആസൂത്രണവും മാനവ വികസനവുംഎന്ന പുസ്തകം വായിക്കുക.