Warning: Creating default object from empty value in /home/graamam/public_html/gramam/mal/plugins/system/jsifr3.php on line 42
ഉന്നത വിദ്യഭ്യാസം

അഡ്മിനിസ്ട്രേറ്റര്‍



അതിഥികള്‍

നമുക്ക് 18 അതിഥികള്‍ ഓണ്‍ലൈന്‍

എത്ര പേര്‍ കണ്ടു


Warning: Creating default object from empty value in /home/graamam/public_html/gramam/mal/modules/mod_stats/helper.php on line 106
ഉള്ളടക്കം എത്ര പേര്‍ കണ്ടു : 838234


ഉന്നത വിദ്യാഭ്യാസ രംഗത്ത് ഇന്ത്യന്‍ ഭാഷകള്‍ക്ക്  തുല്യ പ്രാധാന്യം  നിഷേധിക്കപ്പെടുന്നു.

കേന്ദ്ര സംസ്ഥാന ഗവണ്‍മെന്‍റുകള്‍  ഇന്ത്യന്‍ ഭാഷകള്‍ക്ക്  ഇംഗ്ലീഷുമായി തുല്യമായ ഒരു പദവി നല്‍കുന്നത് നിഷേധിക്കുന്നു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്  ഓഫ് ടെക്നോളജി, ഇന്ത്യന്‍  ഇന്‍സ്റ്റിറ്റ്യൂട്ട്  ഓഫ് മാനോജ്മെന്‍റ്, മെഡിക്കല്‍ കോളേജുകള്‍ തുടങ്ങിയ ഉന്നത സര്‍ക്കാര്‍ ഇംഗ്ലീഷ് മീഡിയം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉദാഹരണങ്ങളാണ്.

ഇന്ത്യന്‍ ഭരണഘടന “29 (2) പ്രകാരം: മതം, വര്‍ഗ്ഗം, ജാതി, ഭാഷ എന്നിവയോ ഇതില്‍ ഏതെങ്കിലും ഒന്നോ കൊണ്ട് ഒരാള്‍ക്കും ഗവണ്‍മെന്‍റ് നടത്തുന്നതോ, ഗവണ്‍മെന്‍റ് ധനം ഉപയോഗിച്ചു നടത്തപ്പെടുന്നതോ ആയ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനം നിഷേധിക്കരുത്”.

നല്ല ഒരു ഉദ്യോഗം തങ്ങളുടെ മക്കള്‍ക്ക് ലഭിക്കണമെന്നാണ് എല്ലാ രക്ഷകര്‍ത്താക്കളും ആഗ്രഹിക്കുക. പ്രത്യേകിച്ച് പ്രൊഫഷണല്‍ വിദ്യാഭ്യാസം ലഭിക്കണമെന്നും. എന്നാല്‍ ഇന്ത്യന്‍ ഭാഷാവിദ്യാര്‍ത്ഥികള്‍ക്ക് ഈ അവസരങ്ങള്‍ നിഷേധിക്കപ്പെടുന്നു. അതിനാല്‍ മാതാപിതാക്കള്‍ ഉയര്‍ന്ന ചിലവുള്ള ഇംഗ്ലീഷ് മീഡിയം സ്കൂളിലേക്ക് കുട്ടികളെ പറഞ്ഞയക്കുന്നു.

ഏറ്റവും കൂടുതല്‍ സംസാരിക്കുന്ന ലോക ഭാഷകളില്‍ ഇരുപത് എണ്ണത്തില്‍ 7 എണ്ണം ഇന്ത്യന്‍ ഭാഷകളാണ്. ഏറ്റവും ഉയര്‍ന്ന 36 ഭാഷകളില്‍ 14 എണ്ണം ഇന്ത്യന്‍ ഭാഷകളാണ്. ഇന്ത്യന്‍ ഭാഷകള്‍ ഒഴികെ മറ്റെല്ലാ ലോക ഭാഷകളും പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിന് ഉപയോഗിക്കുന്നുണ്ട്.

എല്ലാ ജി 8 രാജ്യങ്ങള്‍ക്കും, BRIC രാജ്യങ്ങളും, (ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന) (ഇന്ത്യ ഒഴികെ) പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിന് അവരുടെ പ്രാദേശിക ഭാഷകളാണ് ഉപയോഗിക്കുന്നത്.

എസ്തോണിയന്‍ (10 ലക്ഷം), ഫീനിഷ് (50 ലക്ഷം), ഹീബ്രു (53 ലക്ഷം) തുടങ്ങിയ അനേകം ചെറിയ ജനസംഖ്യയുള്ള രാജ്യങ്ങളും പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിന് അവരുടെ ഭാഷകളാണ് ഉപയോഗിക്കുന്നത്.

ഐസ് ലാന്‍റ്, നോര്‍വ്വേ പോലുള്ള മാനുഷിക വികസന സൂചികയില്‍ ഒന്നാമത് നില്‍ക്കുന്നതും വികസിതവുമായ രാജ്യങ്ങള്‍ മെഡിക്കല്‍, എഞ്ചിനീയറിഗ് എന്നീ പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് അവരുടെ പ്രാദേശിക ഭാഷയായ, കേവലം 3 ലക്ഷം പേര്‍ സംസാരിക്കുന്ന ഐസ്ലാന്‍റിക്കും, 48 ലക്ഷം പേര്‍ സംസാരിക്കുന്ന നോര്‍വ്വീജിയനുമാണ് സംസാരിക്കുന്നത്.  

 


കൂടുതല്‍ വിവരങ്ങള്‍ക്ക് മാതൃഭൂമി പ്രസിദ്ധീകരിച്ച കെ. സേതുരാമന്‍ എഴുതിയ മലയാളത്തിന്‍െറ ഭാവി – ഭാഷാ ആസൂത്രണവും മാനവ വികസനവുംഎന്ന പുസ്തകം വായിക്കുക.