Warning: Creating default object from empty value in /home/graamam/public_html/gramam/mal/plugins/system/jsifr3.php on line 42
പൊതു വിദ്യഭ്യാസം

അഡ്മിനിസ്ട്രേറ്റര്‍



അതിഥികള്‍

നമുക്ക് 26 അതിഥികള്‍ ഓണ്‍ലൈന്‍

എത്ര പേര്‍ കണ്ടു


Warning: Creating default object from empty value in /home/graamam/public_html/gramam/mal/modules/mod_stats/helper.php on line 106
ഉള്ളടക്കം എത്ര പേര്‍ കണ്ടു : 838242


 

വിദ്യാഭ്യാത്തിലെ പ്രകടനവും ഇംഗ്ലീഷും

ഏഷ്യയിലെ തദ്ദേശീയ ഭാഷാരാജ്യങ്ങളായ ചൈന ഇന്തോനേഷ്യ, വിയറ്റ്നാം തായ് ലാന്‍റ്, കൊറിയ എന്നീ രാജ്യങ്ങളിലെയും ഇംഗ്ലീഷ് ആധിപത്യ ഭാഷാ രാജ്യങ്ങളായ ഇന്ത്യ, പാക്കിസ്ഥാന്‍ ബംഗ്ലാദേശ്, എന്നിവയിലേയും കിഴക്കന്‍ സമ്പദ്ശക്തികളായ ഫിലിപ്പൈന്‍സിലേയും മലേഷ്യയിലേയും വിദ്യാഭ്യാസ സൂചകങ്ങള്‍ എടുത്തു നോക്കിയാല്‍  തദ്ദേശീയ ഭാഷാരാജ്യങ്ങളേക്കാള്‍ വളരെ മോശമാണെന്ന് കാണാന്‍ സാധിക്കും ഇംഗ്ലീഷ് ആധിപത്യ ഭാഷാ രാജ്യങ്ങളില്‍ താഴ്ന്ന വിദ്യാഭ്യാസമാണ് ലഭിക്കുന്നത്. കൊഴിഞ്ഞുപോകല്‍ കൂടുതലുമാണ്. ജീവിത മാര്‍‍ഗ്ഗ സമ്പാദനത്തിന് താഴ്ന്ന പരിശീലനവുമാണ് ലഭിക്കുന്നത് പഠനകാലത്ത് വളരെ കുറച്ച് പേര്‍ക്ക്  മാത്രമേ പിടിച്ചു നില്‍ക്കാന്‍ പറ്റുന്നുള്ളൂ. നികുതി ദായകന്‍റെ പണം എടുത്ത് കുറച്ച് പേര്‍ക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസം നല്‍കുന്നു അവര്‍ തന്നെ തങ്ങളുടെ രാജ്യത്തെ ജനങ്ങളെ അഴിമതി നിറഞ്ഞ ഉദ്യോഗസ്ഥഭരണത്തില്‍ വിട്ട് ഇംഗ്ലീഷ് ഭാഷ സംസാരിക്കുന്ന രാജ്യങ്ങളിലേക്ക് കുടിയേറി  സമ്പന്നന്‍മാര്‍ക്ക് സേവനം ചെയ്യുന്നു.

എന്നാല്‍ പത്താം ക്ലാസ്സില്‍ നിലനില്‍പ്പ് നിരക്ക് തദ്ദേശഭാഷാ രാജ്യങ്ങളില്‍ 90 ശതമാനത്തിന് മുകളിലാണ് ഇംഗ്ലീഷ് ആധിപത്യ ഭാഷാ രാജ്യങ്ങളായ ഇന്ത്യ, പാക്കിസ്ഥാന്‍ ബംഗ്ലാദേശ്, എന്നിവ അടങ്ങുന്ന തെക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ നില നില്‍പ്പ് നിരക്ക് വളരെ താഴ്ന്നതാണ്. കൊഴിഞ്ഞുപോക്കും, പരാജയപ്പട്ട് വീണ്ടും പഠിക്കുന്നവരുടെ എണ്ണവും കൂടുതലാണ്

ചൈനയില്‍ സെക്കന്‍ററി സ്കൂള്‍തലത്തില്‍ സാങ്കേതികവും, വൊക്കേഷണലുമായ വിദ്യാഭ്യാസം യഥാക്രമം 17 ശതമാനവും, 40 ശതമാനവും നേടുമ്പോള്‍ ഇന്ത്യയില്‍ അത് 1 ഉം 2 ഉം ശതമാനവുമാണ്. എന്നാല്‍ ഇംഗ്ലീഷ് ആധിപത്യ ഭാഷാരാജ്യങ്ങളിലെ പ്രൊഫഷണല്‍ വിദ്യാഭ്യാസം മസ്തിഷ്ക ചോര്‍ച്ചക്ക് കാരണമാവുന്നു.

വിദ്യാഭ്യാസത്തിന്‍െറ പല സൂചകങ്ങളിലും ഏറ്റവും ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന ഇംഗ്ലീഷ് ആധിപത്യ വികസിത രാജ്യമായ മലേഷ്യ, വിദ്യാഭ്യാസ കാര്യത്തില്‍ ഏറ്റവും മോശപ്പെട്ട നിലവാരം പുലര്‍ത്തുന്ന തദ്ദേശീയ ഭാഷാ വികസ്വര രാജ്യമായ വിയറ്റ്നാമിനേക്കാള്‍ താഴ്ന്ന നിലവാരം പുലര്‍ത്തുന്നു. ഇംഗ്ലീഷ് ഭാഷാ വിദ്യാഭ്യാസ വ്യവസ്ഥ ഒരു തെറ്റിദ്ധാരണയാണ്. അതായത് വ്യക്തിക്കുണ്ടാകുന്ന പുരോഗതി സാമൂഹ്യ പുരോഗതിയിലേക്ക് മാറ്റപ്പെടുന്നില്ല.

 

സീറ്റിനു വേണ്ടിയുള്ള മാതാപിതാക്കളുടെ മത്സരം

......

ഗണിതവും ശാസ്ത്രവും തിരികെ മാതൃഭാഷയിലേക്ക്

   

 ഇന്ത്യയിലെ ഇംഗ്ലീഷ് അദ്ധ്യായനം

 

ഇന്ത്യന്‍ ചേരികളിലെ വിദ്യാലയങ്ങള്‍

     

കിന്‍റാര്‍ഗാര്‍ഡനിലെ ഒരു ദിവസം

 

 


കൂടുതല്‍ വിവരങ്ങള്‍ക്ക് മാതൃഭൂമി പ്രസിദ്ധീകരിച്ച കെ. സേതുരാമന്‍ എഴുതിയ മലയാളത്തിന്‍െറ ഭാവി – ഭാഷാ ആസൂത്രണവും മാനവ വികസനവുംഎന്ന പുസ്തകം വായിക്കുക.