Warning: Creating default object from empty value in /home/graamam/public_html/gramam/mal/plugins/system/jsifr3.php on line 42
കായികം

അഡ്മിനിസ്ട്രേറ്റര്‍അതിഥികള്‍

നമുക്ക് 35 അതിഥികള്‍ ഓണ്‍ലൈന്‍

എത്ര പേര്‍ കണ്ടു


Warning: Creating default object from empty value in /home/graamam/public_html/gramam/mal/modules/mod_stats/helper.php on line 106
ഉള്ളടക്കം എത്ര പേര്‍ കണ്ടു : 841780


ഇന്ത്യന്‍ കായികം : അന്തര്‍ദേശീയ പരിഹാസ്യം


അന്താരാഷ്ട്ര കായിക രംഗത്ത് ഏറ്റവും മോശപ്പെട്ട പ്രകടനം കാഴ്ചവെയ്ക്കുന്ന രാജ്യമേതെന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല. ജന സംഖ്യയുടേയും കായിക പ്രകടനങ്ങളുടേയും വെളിച്ചത്തില്‍ ലോകത്തിലെ ഏറ്റവും മോശമായ ഫുട്ബാള്‍ ടീമുള്ള രാജ്യം ഇന്ത്യയാണെന്ന് 2009 - ല്‍ ഹാപ്പെര്‍ സ്പോട്സ് (Harper sports) പ്രഖ്യാപിച്ചിരുന്നു. ലോകത്തിലെ ഏറ്റവും മോശമായ ഒളിമ്പ്യന്‍ രാജ്യം ഇന്ത്യയാണെന്ന് അമേരിക്കയിലെ ഫോറിന്‍ പോളിസി(Foreign policy) മാഗസിനും പ്രഖ്യാപിച്ചിരുന്നു. അന്താരാഷ്ട്ര കായിക രംഗത്ത് വികസ്വര ഏഷ്യന്‍ രാജ്യങ്ങളിലെ പൊതുവായുള്ള പ്രവണത തദ്ദേശഭാഷാ രാജ്യങ്ങളുടെ തുടര്‍ച്ചയായ പുരോഗതിയും അധിനിവേശ ഭാഷാരാജ്യങ്ങളുടെ ദയനീയ പ്രകടനവും ആണ്. ലോകം മുഴുവനുമുള്ള കാണികളെ ആകര്‍ഷിക്കുന്ന അന്താരാഷ്ട്ര സംഭവങ്ങളാണ് ഒളിമ്പിക്സും ഫിഫ ലോകകപ്പ് മത്സരവും.

 

  • സ്വാതന്ത്ര്യാനന്തരം ഒളിമ്പിക്സില്‍ ഇന്ത്യ നേടിയ പരമാവധി നേട്ടം 2008-ല്‍ കിട്ടിയ മൂന്ന് മെഡലുകളാണ്. അതേ വര്‍ഷം ചൈന 100 മെഡല്ലുകള്‍ നേടി.അതു പോലെ തദ്ദേശ ഭാഷാ രാജ്യങ്ങളായ കൊറിയ, 33 മെഡലുകളും തായ്ലാന്‍റ് 8 മെഡലുകളും ഇന്തോനേഷ്യ 6 മെഡലുകളും പരമാവധി നേടി.അധിനിവേശ ഭാഷാരാജ്യങ്ങളിലെ മൊത്തം മെഡലുകളേക്കാള്‍ കൂടുതലാണിത്. മറ്റ് അധിനിവേശ ഭാഷാ രാജ്യങ്ങളായ പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, ഫിലിപ്പൈന്‍സ് എന്നിവ കഴിഞ്ഞ മൂന്ന് ഒളിമ്പിക്സിലും മെഡലുകള്‍ ഒന്നും നേടിയിരുന്നില്ല.
  • ഡിസംബര്‍ 2009-ലെ കണക്കനുസരിച്ച് ലോക റാങ്കിംഗില്‍ അധിനിവേശ ഭാഷാ രാജ്യങ്ങളിലെ പ്രകടനം സാര്‍വ്വദേശീയമായി തദ്ദേശ ഭാഷാ രാജ്യങ്ങളുടേതിനേക്കാള്‍ വളരെ താഴെയാണ്. എല്ലാ തദ്ദേശ ഭാഷാരാജ്യങ്ങളും 200-ല്‍ അധികം പോയിന്‍റുകള്‍ നേടിയപ്പോള്‍ ഒരൊറ്റ അധിനിവേശ ഭാഷാ രാജ്യത്തിനും അതില്‍ കൂടുതല്‍ നേടാന്‍ കഴിഞ്ഞിട്ടില്ല.

ഓരോ ഒളിമ്പിക്സും ചൈന, കൊറിയ തുടങ്ങിയ കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളുടെ ഉയര്‍ച്ചയും തെക്കന്‍ ഏഷ്യന്‍ രാജ്യങ്ങളുടെ തളര്‍ച്ചയും സാക്ഷ്യപ്പെടുത്തുന്നതില്‍ അത്ഭുതപ്പെടാനില്ല. കാരണം അധിനിവേശ ഭാഷാരാജ്യങ്ങള്‍ വിദ്യാഭ്യാസം മാത്രമല്ല പാഠ്യേതര പ്രവര്‍ത്തനങ്ങളും തടസ്സപ്പെടുത്തുന്നു. അവരവര്‍ക്ക് അവര്‍ തിരഞ്ഞെടുക്കുന്ന പ്രവര്‍ത്തന മേഘലകളില്‍ കഴിവു തെളിയിക്കുവാന്‍ അവസരം നല്‍കി ക്യാച്ച് ദം യംഗ് (Catch Them Young) എന്ന നയമാണ് കായിക മത്സരങ്ങളിലെ വിജയത്തിന്‍െറ മൌലികമായ രഹസ്യം. അധിനിവേശ ഭാഷാരാജ്യങ്ങളില്‍ അത് തടസ്സപ്പെടുന്നു. വിദേശ ഭാഷയില്‍ പ്രാവീണ്യം വേണമെന്ന ഭാരവും, ക്രമമായുള്ള വിവേചനവും കഴിവുള്ള ശാസ്ത്രജ്ഞന്‍മാരെ മാത്രമല്ല, കായിക താരങ്ങളേയും, എഴുത്തുകാരേയും, കലാകാരന്‍മാരേയും  ജീവനോടെ കുഴിച്ചുമൂടുന്നു.

ഏഷ്യയിലെ എല്ലാ ആംഗ്ലോഫോണ്‍ രാജ്യങ്ങളും അവരുടെ പൌരന്‍മാര്‍ക്ക് അറിവ് പ്രധാനം ചെയ്യുന്നതിനുള്ള അവസരങ്ങളെ വിപുലപ്പെടുത്തുന്നതില്‍ പരാജയപ്പെടുക മാത്രമല്ല, ലക്ഷ്യബോധമില്ലാത്ത വിദ്യാഭ്യാസത്തിന്‍െറ അനന്തരഫലമായി അവര്‍ അന്താരാഷ്ട്ര കായിക മത്സരരംഗത്തിന്‍െറ അടിത്തട്ടിലാവുകയും ചെയ്തു. കളിയിലും, പഠനത്തിലുമുള്ള സന്തോഷം നിഷേധിക്കപ്പെട്ട ഇന്ത്യയിലെ കുട്ടികള്‍ ലോകത്തില്‍ ഏറ്റവും കൂടുതല്‍ അവഗണിക്കപ്പെട്ട ജന വിഭാഗമാണ്.

ഇന്ത്യ,  അഴിമതിയുടെ കൊടുമുടി

ദേശീയ ഗെയിംസ്: പുരുഷ ടീം . ദേശീയ ഗെയിംസ്:വനിത ടീം
 
     
ഐ.പി. എല്‍: ദരിദ്രരായ ആരാധകരും സമ്പന്നരായ ഉടമസ്ഥരും   കോമണ്‍ വെല്‍ത്ത് ഗെയിംസ് - 2010
 

 

ചൈന: ലോകത്തിന്‍റെ നെറുകയിലെത്തുന്ന പ്രതാപം

ബെയ്ജിംഗ് ഒളിമ്പിക്സ്: ചൈനയുടെ അഭിമാനം ...... ഒളിമ്പിക്സ് സ്വര്‍ണ്ണ മെഡലുകള്‍ പുതിയ ആഗോള ശക്തി.
 

 

യൂറോപ്പ്: ശരിയായ മത്സര സമീപനവും ആത്മവിശ്വാസവും.

ഓരോ കായികയിനത്തിന്‍െറ ഔദ്യോഗിക ഭാഷ, ആരാധകരുടെ ഭാഷയാണ്.ലോകത്തില്‍ ഒരു നൂറു രാജ്യങ്ങളില്‍ അറിയപ്പെടുന്ന സ്പാനിഷ് സംസാരിക്കുന്ന അര്‍ജന്‍റീനിയന്‍ ഫുട്ബാള്‍ കളിക്കാരനായ ലയണ്‍ മെസ്സി ബാര്‍സിലോണയില്‍ വാര്‍ത്താലേഖകരോട്, കേറ്റലോണിയായില്‍ മൂന്ന് ദശലക്ഷം ജനങ്ങള്‍ സംസാരിക്കുന്ന കേറ്റലന്‍ ഭാഷയില്‍ സംസാരിക്കുകയും അത് ലോകത്തിന്‍െറ പല ഭാഗത്തുള്ള 40-ല്‍ കുറയാത്ത ഭാഷകളില്‍ സംപ്രേക്ഷണം നടത്തുകയും ചെയ്യുന്നു.സ്റ്റേഡിയത്തിലെ എല്ലാവരും, ടി. വി. പ്രേക്ഷകരിലെ 95 ശതമാനവും ദക്ഷിണേന്ത്യയിലെ ക്രിക്കറ്റ് കാഴ്ചക്കാരാണെങ്കിലും സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ മറാത്തി ഭാഷ പറയുന്നതോ, ദ്രാവിഡ് കന്നഡയിലും, ധോണി ഹിന്ദിയിലും സംസാരിക്കുന്നതോ ഒരാള്‍ക്ക് പ്രതീക്ഷിക്കാന്‍ കഴിയില്ല.

 

സ്പെയിനിലെ രാജാവ് ഒളിമ്പിക്സ് ഉദ്ഘാടനം ചെയ്യപ്പെട്ടതായി കേറ്റലന്‍ ഭാഷയില്‍ പ്രഖ്യാപിക്കുന്നുp ...... ബാര്‍സിലോണയില്‍ ആഘോഷങ്ങള്‍ കേറ്റലന്‍ ഭാഷയിലാണ്.
&feature=related   &feature=related
     
     

"I declare the Games Open" എന്ന് ഉച്ചരിക്കുന്നതിനുപോലും ഇന്ത്യന്‍ ഭാഷകള്‍ വിലക്കപ്പെട്ടിരിക്കുന്നു. ഇന്ത്യ അന്താരാഷ്ട്ര കായിക മത്സരത്തില്‍ പരിഹാസ പാത്രം തന്നെയാണ്. നമുക്ക് ഒളിമ്പിക്സ് മെഡലുകളുടെ നൂറില്‍ ഒരംശം നേടുവാന്‍ സാധിക്കുന്നില്ല.

ഇന്ത്യ: കോളോണിയല്‍ വിധേയത്വവും അടിമത്വ മനോഭാവവും

ബ്രിട്ടണിലെ രാജ്ഞിയേയും ഇംഗ്ലീഷ് ഭാഷയേയും അംഗീകരിച്ച 54 കോമണ്‍ വെല്‍ത്ത് രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. കോമണ്‍ വെല്‍ത്ത് രാജ്യങ്ങളിലെ ജനസംഖ്യയുടെ ഏകദേശം 30 ശതമാനം (79.81%) ആളുകള്‍ വസിക്കുന്നത് ഇന്ത്യ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, നൈജീരിയ, സൌത്ത് ആഫ്രിക്ക, എന്നീ 5 രാജ്യങ്ങളിലാണ്. കോമണ്‍ വെല്‍ത്ത് സംഘടനയിലെ 22 രാജ്യങ്ങളിലെ മൊത്തം ജനസംഖ്യ ചെന്നൈ നഗരത്തിലെ ജന സംഖ്യയേക്കാള്‍ കുറവാണ്.  33 സ്വതന്ത്ര്യരാജ്യങ്ങളിലെ ജനസംഖ്യ ഡല്‍ഹി നഗരത്തിലെ ജനസംഖ്യക്ക് തുല്യമാണ്.കോമണ്‍ വെല്‍ത്തിലെ 45 രാജ്യങ്ങളിലെ ജനസംഖ്യയേക്കാള്‍ കൂടുതല്‍ ജനസംഖ്യ കേരളത്തിലുണ്ട്. 54 രാജ്യങ്ങളില്‍ നിന്ന് 72 ടീമുകള്‍ കോമണ്‍ വെല്‍ത്ത് ഗെയിംസില്‍ പങ്കെടുത്തു.
 

രാജ്ഞിയോട് വാധേയത്വം ...... കോമണ്‍ വെല്‍ത്ത് ഗെയിംസ് 2010: ഉദ്ഘാടന ചടങ്ങ് ഔദ്യോഗിക പ്രസംഗങ്ങള്‍
 
     
1976-ലെ മോന്‍ടിയല്‍  ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങ് ഔദ്യോഗിക പ്രസംഗങ്ങള്‍   1992-ലെ ബാര്‍സിലോണ ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങ് ഔദ്യോഗിക പ്രസംഗങ്ങള്‍
 

ഭൂരിപക്ഷ ജനങ്ങള്‍ സംസാരിക്കുന്ന കോമണ്‍ വെല്‍ത്ത് രാഷ്ട്രമായ കാനഡ 1976- -ല്‍ മോന്‍ട്രിയല്‍ ഒളിമ്പിക്സിന് വേദിയായി. ഫ്രഞ്ച് സംസാരിക്കുന്ന മോന്‍ട്രിയല്‍ നഗരം ആഥിത്യം നല്‍കിയപ്പോള്‍ ബ്രിട്ടണിലെ എലിസബത്ത് രാജ്ഞി സംബന്ധിക്കുകയും, എല്ലാ പ്രഖ്യാപനങ്ങളും, പ്രദര്‍ശനങ്ങളും, കളിക്കാരുടെ സത്യപ്രതിജ്ഞയും, തത്സമയ വിവരണവും എല്ലാം ഫ്രഞ്ച് ഭാഷയിലായിരുന്നു. ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്ഞി ഫ്രഞ്ചിലാണ് ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിച്ചത്. സ്പാനിഷ് സംസാരിക്കുന്ന സ്പെയ്നില്‍ ബാര്‍സിലോണ ഒള്മ്പിക്സിന് ആഥിത്യം വഹിച്ചപ്പോള്‍ ഒരു ന്യൂനപക്ഷ ഭാഷയായ കാറ്റലനിലായിരുന്നു പ്രധാനമായും തത്സമയ വിവരണം. ഏതന്‍സില്‍ ഒളിമ്പിക്സ് നടത്തപ്പെട്ടപ്പോള്‍ അത് ഗ്രീക്ക് ഭാഷയിലായിരുന്നു. സോളില്‍ അത് കൊറിയ ഭാഷയിലും. മോസ്കോ ഒളിമ്പിക്സില്‍ റഷ്യന്‍ ഭാഷയായിരുന്നു. ജപ്പാനീസ് ഭാഷയായിരുന്നു ടോക്കിയോ ഒളിമ്പിക്സിന്. ഇതൊക്കെയാണെങ്കിലും, ലോകവ്യാപകമായി പ്രേക്ഷകരില്ലാത്ത സാധാരണ ദേശീയ നിലവാരത്തിലുള്ള ക്രിക്കറ്റ് മത്സരങ്ങളാണെങ്കില്‍ പോലും തത്സമയ വിവരണ ഭാഷ, മുംബൈയില്‍ മറാത്തിയോ, ചെന്നയില്‍ തമിഴോ, ഡല്‍ഹിയില്‍ ഹിന്ദിയോ, കൊല്‍ക്കത്തയില്‍ ബംഗാളിയോ, ബാംഗ്ലൂരില്‍ കന്നഡയോ, ആക്കാന്‍ സാധ്യമല്ല.

ആഫ്രിക്കയുടെ അഭിമാനം: ഫിഫാ ലോകകപ്പ് - 2010

ഫിഫ ലോകകപ്പ് വിജയകരമായി നടത്തിക്കൊണ്ട് സൌത്താഫ്രിക്ക ഓരോ ആഫ്രിക്കക്കാരന്‍െറയും അഭിമാനം ഉയര്‍ത്തി.വര്‍ണ്ണവിവേചനത്തില്‍ നിന്നും ഉയിര്‍ത്തെഴുന്നേറ്റ് വെറും ഒരു പതിറ്റാണ്ട് പിന്നിട്ട് ഈ രാഷ്ട്രത്തിന് അത് മഹത്തായ ഒരു വിജയം തന്നെയാണ്.

 

ഫിഫ 2010: പ്രതീക്ഷ നല്‍കുന്നു. .... മനുഷ്യരാശിക്ക് വിജയം
&feature=related   &feature=related


ഔദ്യോഗിക ഫിഫ ലോകകപ്പ് 2010 ആശയ ഗീതം വക്കാ വക്കാ ഔദ്യോഗിക ഗാനം


ഭാരതീയ ഭാഷകള്‍

അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുന്നു എന്നു കരുതുക. ഡല്‍ഹിയില്‍ കോമണ്‍ വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനം ചെയ്തുകൊണ്ട് ഏതെങ്കിലും ദേശീയ നേതാക്കന്‍മാര്‍ ഏതാനും വാക്കുകളെങ്കിലും കാണികളുടെ ഭാഷയില്‍ സംസാരിച്ചിട്ടുണ്ടായിരുന്നുവെങ്കില്‍ ആറായിരം വരുന്ന ആരാധകരും ആയിരക്കണക്കിനുള്ള വാളണ്ടിയര്‍മാരും ഗെയിംസിനെ സ്വന്തമാക്കി ഏറ്റെടുത്തിട്ടുണ്ടാകുമായിരുന്നു.ഒരു ചെറിയ കോമണ്‍ വെല്‍ത്ത് രാജ്യമായ മാള്‍ട്ടയില്‍ നാലു ലക്ഷം ജനങ്ങള്‍ മാത്രം സംസാരിക്കുന്ന മാല്‍ത്തീസ് ഭാഷയില്‍ ടെലിവിഷനില്‍ ഗെയിംസ് സംപ്രേക്ഷണം ചെയ്യപ്പെടുമ്പേള്‍ 3.5 കോടിയിലധികം ഫുട്ബാള്‍ ആരാധകരായ മലയാളികള്‍ക്ക് അവരുടെ ഭാഷയില്‍  കമന്ററി കേള്‍ക്കാന്‍ ആഗ്രഹമുണ്ടാകാറില്ലേ! ഭാരതത്തില്‍ കായിക മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്യപ്പെടുന്നത് I declares the games open” എന്ന് ഇംഗ്ലീഷില്‍ ഉച്ചരിച്ചു കൊണ്ടാണ്.ഇന്ത്യന്‍ ഭാഷകള്‍ ഈ ഔപചാരിക പ്രസ്താവന നടത്തുന്നതിനു പോലും ഒഴിവാക്കപ്പെട്ടിരിക്കുന്നു എന്ന് കേള്‍ക്കുമ്പോള്‍ ഏതൊരു യൂറോപ്യനും പൂര്‍വ്വേഷ്യക്കാരനും ഞെട്ടല്‍ അനുഭവപ്പെടാം.

പതിനൊന്ന് ഭാഷകളില്‍ - ആഫ്രിക്കന്‍സ്, ഇംഗ്ലീഷ്, Isino-debela, IsiXLosa, Isizulu, Northern Sotho, Se Sotho, Setswana, Siswati, Tshivanda and Xitsangaþ എന്നീ തര്‍ജ്ജമകളില്‍ തത്സമയ വിവരണം നല്‍കി സാധാരണ ജനതയെ ഉള്‍പ്പെടുത്തിയത് പ്രശംസനീയമായ നടപടിയാണ്. ഫിഫ ലോകകപ്പിനെ ജനങ്ങള്‍ ചരിത്രത്തിലെ ഏറ്റവും വലിയ കായിക മത്സരമാക്കി മാറ്റുകയും ചെയ്തു.

2010 ലോകകപ്പിനു വേണ്ടി "അഡിഡാസ്' കമ്പനി രൂപകല്‍പ്പന ചെയ്തിറക്കിയ പന്തിന് സുലു ഭാഷയില്‍ "ഏവര്‍ക്കും സന്തോഷം കൊണ്ടുവരുന്നത് '' എന്ന് അര്‍ത്ഥമുള്ള "ജബുലാനി' എന്നാണ് പേര് നല്‍കിയത്. ഫിഫ ലോകകപ്പ് 2010 ന്‍റെ മസ്കോട്ട് (Mascot), പച്ച നിറത്തിലുള്ള മുടിയോടെ രൂപമാറ്റം ചെയ്യപ്പെട്ട "സാകുമി' '(zakumi) എന്ന് വിളിക്കപ്പെട്ട പുള്ളിപ്പുലിയായിരുന്നു. za എന്നത് ആഫ്രിക്കന്‍ഭാഷയില്‍ സൌത്ത് ആഫ്രിക്ക എന്നതിന് അന്താരാഷ്ട്രീയമായി അംഗീകരിക്കപ്പെട്ട ചുരുക്ക രൂപവും "kumi' എന്നതിന് മിക്ക ആഫ്രിക്കന്‍ ഭാഷകളിലും പത്ത് എന്ന് അര്‍ത്ഥം വരുന്ന വാക്കുമാണ്. സൌത്ത് ആഫ്രിക്കയുടെ ഫുട്ബാള്‍ ടീം "" നമ്മുടെ കുട്ടികള്‍ ' എന്ന് ""സുലു'' ഭാഷയില്‍ അര്‍ത്ഥം വരുന്ന "ബഫാന ബഫാന' എന്നാണ് വിളിക്കപ്പെട്ടിരുന്നത്.

150 കോടിയോളം ജനസംഖ്യയുള്ളതും മൊത്തം മനുഷ്യരുടെ ആറില്‍ ഒരു ഭാഗം അധിവസിക്കുന്നതുമായ ഒരു ഭൂപ്രദേശത്ത് അന്താരാഷ്ട്ര നിലവാരത്തിലുള്ള ഏതാനും കായിക താരങ്ങളേയോ കളിക്കാരേയോ സൃഷ്ടിക്കാന്‍ സാധിക്കുന്നില്ല. ഇംഗ്ലീഷ് കേന്ദ്രീകൃതമായ വിദ്യാഭ്യാസ സമ്പ്രദായം ശാസ്ത്രകാരന്‍മാരെ മാത്രമല്ല കായികതാരങ്ങളേയും കലാകാരന്‍മാരേയും വാര്‍ത്തെടുക്കുന്നതിനുള്ള പരിശ്രമങ്ങളെ ഇല്ലാതാക്കിയിരിക്കുന്നു.

ഇന്ത്യന്‍ ജനതയുടെ നൈസര്‍ഗ്ഗികമായ കഴിവിനെക്കുറിച്ചല്ല അന്ധവിശ്വാസങ്ങളെ പൊളിച്ച ഇന്ത്യയുടെ ചരിത്രത്തിലെ മഹത്തായ കായിക താരങ്ങളാണ് മില്‍ക്കാസിംഗും പി.ടി. ഉഷയും. ഇന്ത്യക്കാര്‍ക്ക് വംശീയമായി യാതൊരു കുഴപ്പവുമില്ല എന്നും അനുകരണക്കാരുടെ വംശമായി തുടരുന്നതാണ് കുഴപ്പമെന്നും തെളിയിക്കപ്പെട്ടു. കളിക്കുന്നതിനും കളി മെച്ചപ്പെടുത്തുന്നതിനുമുള്ള അവസരങ്ങളാണ് വ്യത്യാസമുള്ളവരാക്കുന്നത്.

 

 

ദക്ഷിണേന്ത്യയില്‍ അനുകര്‍ത്താക്കളുടെ വര്‍ഗ്ഗം ഇന്ത്യന്‍ ഭാഷകളെ തത്സമയ സംപ്രേക്ഷണത്തിന് യോജിച്ചതായി കണക്കാക്കുന്നില്ല. സ്വാഭാവികമായ ഇംഗ്ലീഷില്‍ തത്സമയ വിവരണം നടത്തുവാന്‍ അവര്‍ കമന്‍ററിക്കാരെ ബ്രിട്ടണില്‍ നിന്നും ആസ്ത്രേലിയായില്‍ നിന്നും ഇറക്കുമതി ചെയ്യുന്നു.ഇന്ത്യന്‍ കായിക പ്രേമികള്‍ക്ക് മനസ്സിലാകുന്നുണ്ടോ ഇല്ലയോയെന്ന് കാര്യമല്ല. ഇങ്ങനെയൊക്കെയാണെങ്കിലും മറ്റു സമത്വവാദ വികസ്വര സമൂഹങ്ങളില്‍ പൊതുവിവര പ്രചാരണത്തിനും തത്സമയ വിവരണങ്ങള്‍ക്കും കായിക പ്രേമികളുടെ ഭാഷതന്നെ ആത്മാഭിമാനത്തോടു കൂടി ഉപയോഗിച്ചു വരുന്നു.

യു. കെ. യില്‍ മെസ്സിയുമായി അഭിമുഖം. ...... ഐ.സി.സി. ലോക കളിക്കാരന്‍
 

ഭാരതത്തിന് അത് സാധ്യമാണ്. അതിന് ക്ഷമതയുണ്ട്, പഴയ പ്രതാപം വീണ്ടെടുക്കുന്നതിന് അധിനിവേശ പാരമ്പര്യങ്ങളെ ബഹിഷ്കരിക്കേണ്ടതുണ്ട്. സാങ്കേതിക വിദ്യാലയങ്ങളിലും മാനേജ്മെന്‍റ് സ്ഥാപനങ്ങളിലും മെഡിക്കല്‍ കോളേജുകളിലും പഠിപ്പിക്കുന്ന ഭാഷാ മാധ്യമം ജനങ്ങളുടെ ഭാവിയാക്കി മാറ്റാതെ അതു സാധ്യമല്ല. 

ബ്രിട്ടീഷ് സര്‍ക്കാര്‍ തങ്ങളുടെ പൌരന്‍മാര്‍ ബാങ്കില്‍ ഗുമസ്ഥനാവുന്നതിന് ചൈനീസ് ഭാഷയിലുള്ള പ്രാവീണ്യം തെളിയിക്കുവാന്‍ ആവശ്യപ്പെടുമോ? യു.പി.എസ്.സി. യില്‍ എന്തു കൊണ്ട് ഉദ്യോഗാര്‍ത്ഥികള്‍ സ്വന്തം നാട്ടിലെ ജനങ്ങളെ സേവിക്കുന്നതിന് ഇംഗ്ലീഷ് ഭാഷയില്‍ പ്രാവീണ്യം തെളിയിക്കണം? ഈ വിവേചനത്തിന്‍െറ ഭ്രാന്ത് ആരെങ്കിലും അവസാനിപ്പിച്ചേ പറ്റൂ.
 


           കൂടുതല്‍ വിവരങ്ങള്‍ക്ക് മാതൃഭൂമി പ്രസിദ്ധീകരിച്ച കെ. സേതുരാമന്‍ എഴുതിയ 'മലയാളത്തിന്‍െര ഭാവി - ഭാഷാ ആസൂത്രണവും മാനവ വികസനവും' എന്ന പുസ്തകം വായിക്കുക.