Warning: Creating default object from empty value in /home/graamam/public_html/gramam/mal/plugins/system/jsifr3.php on line 42
സാമ്പത്തിക വളർച്ച

അഡ്മിനിസ്ട്രേറ്റര്‍അതിഥികള്‍

നമുക്ക് 33 അതിഥികള്‍ ഓണ്‍ലൈന്‍

എത്ര പേര്‍ കണ്ടു


Warning: Creating default object from empty value in /home/graamam/public_html/gramam/mal/modules/mod_stats/helper.php on line 106
ഉള്ളടക്കം എത്ര പേര്‍ കണ്ടു : 841778


സാമ്പത്തിക വളര്‍ച്ച

ഇന്ത്യന്‍ വീട്ടുപടിക്കല്‍ സമ്പല്‍സമൃദ്ധി കൊണ്ടുവന്ന അധിനിവേശത്തിന്‍െറ വരദാനമാണ് ഇംഗ്ലീഷ് ഭാഷയെന്ന് ആഗംല ഭാഷാ പ്രേമികള്‍ പ്രചരിപ്പിക്കുന്നു. തദ്ദേശ ഭാഷ നിലവിലിരിക്കുന്ന രാജ്യങ്ങളിലെ പുരോഗതിയും, അധിനിവേശ ഭാഷ നിലവിലിരിക്കുന്ന രാജ്യങ്ങളിലെ അധോഗതിയും താരതമ്യം ചെയ്താല്‍ ഇന്ത്യയിലെ ഇംഗ്ലീഷ് പ്രമാണിമാരുടെ വാദഗതിയിലെ സത്യത്തിലേക്ക് വെളിച്ചം വീശും. ജപ്പാന്‍ (1.88) ഹോങ്കോങ്ങ് (0.103), സിഗപ്പൂര്‍ (0.71) എന്നിവ ഉള്‍പ്പെടുത്താതെ ചൈന, ഇന്ത്യ, ഇന്തോനേഷ്യ, പാക്കിസ്ഥാന്‍ , ഫിലിപൈന്‍, വിയറ്റ്നാം, തായ്ലന്‍റ്, കൊറിയ, മലേഷ്യ, തായ് വാന്‍ എന്നിവ ചേര്‍ന്നാല്‍ ലോക ജന സംഖ്യയുടെ പകുതിയില്‍ അധികം (50.13) വരും. ഇതില്‍ തായ്ലന്‍റ് ഒഴിച്ച് എല്ലാ 10 രാജ്യങ്ങളും അധിനിവേശത്തിലായിരുന്നതും രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം സ്വതന്ത്രമായതുമാണ്.

 

1980 കളില്‍ ചൈനയേക്കാള്‍ മെച്ചപ്പെട്ട സ്ഥിതിയിലായിരുന്നു ഇന്ത്യ. ഇന്ത്യയുടെ ജി.ഡി.പി. പ്രതിശീര്‍ഷ വരുമാന വളര്‍ച്ചാനിരക്ക് 3.4 ശതമാനം ആയപ്പോള്‍ ചൈനയുടേത്  8.4 ആണ്.

ഇന്തോനേഷ്യയും പാക്കിസ്ഥാനും തുല്യ സാമ്പത്തിക ശക്തികളായിരുന്നു. പാക്കിസ്ഥാനില്‍ ഒരിക്കലും തദ്ദേശ ഭാഷാ ശാസ്ത്രത്തിന്‍െറയോ ഗവേഷണത്തിന്‍െറയോ ഭാഷ ആയിരുന്നില്ല. ഇന്തോനേഷ്യന്‍ സമ്പത്ത് കൊല്ലം തോറും 3.9 ശതമാനം വളരുകയും അതേ സമയം പാക്കിസ്ഥാന്‍െറ വളര്‍ച്ച നിരക്ക് 2.5 ശതമാനം മാത്രം ആവുകയും ചെയ്തു.

ബംഗ്ലാദേശും, വിയറ്റ്നാമും ഒരേ പോലെ കാര്‍ഷിക സമ്പദ്ഘടനയുള്ള ഏക ഭാഷാ രാജ്യങ്ങളാണ്. 1980 വരെ രണ്ടു രാജ്യത്തിന്‍െറയും പ്രതിശീര്‍ഷ വരുമാനം ഏകദേശം ഒന്നുതന്നെയായിരുന്നു. ബംഗ്ലാദേശിന്‍െറ 2.0 ശതമാനത്തിനെ അപേക്ഷിച്ച് വിയറ്റ്നാം ആരോഗ്യകരമായ 5.2 ശതമാനം നിരക്ക് കൈവരിച്ചു.

1980 ല്‍ പ്രതിശീര്‍ഷ വരുമാനത്തില്‍ കൊറിയയോടൊപ്പം നിന്നിരുന്ന മലേഷ്യ 2005 ഓടു കൂടി കൊറിയയുടെ പകുതി വരുമാനവുമായി വളരെ പിന്നിലായി.

അധിനിവേശ ഭാഷ തെക്കന്‍ ഏഷ്യയെ എങ്ങിനെ ദരിദ്രമാക്കിയെന്നും തദ്ദേശീയ ഭാഷാ നയത്തില്‍ സാമ്പത്തിക പുരോഗതി എങ്ങിനെ ത്വരിതപ്പെട്ടുവെന്നും പ്രമാണിമാരെ ഓര്‍മ്മപ്പെടുത്തുന്നത് നന്നായിരിക്കും.

വിജ്ഞാനത്തിന്‍െറയും ഭരണത്തിന്‍െറയും മേഖലകളില്‍ നിന്ന് ഇന്ത്യന്‍ ഭാഷകളെ ഒഴിവാക്കിയത് ദരിദ്രരെ കൂടുതല്‍ ദരിദ്രരാക്കുകയും സമ്പന്നരെ കൂടുതല്‍ സമ്പന്നരക്കുകയും ചെയ്തിട്ടുണ്ട്. ഇത് ദക്ഷിണേഷ്യന്‍ പൈതൃകത്തിനേയും രാഷ്ട്രശില്പികളുടെ ആദര്‍ശങ്ങളെയും അപഹാസപ്പെടുത്തികൊണ്ട് കോടികണക്കിന് ജനങ്ങളെ ദരിദ്രരാക്കി മാറ്റി.

 

ചൈന അടുത്ത വന്‍ശക്തി

......

ഇന്ത്യ: കഴിഞ്ഞകാല പ്രതാപം

 

ബി.ബി.സി.

 

ഇന്ത്യ: ഉയിര്‍ത്തെഴുന്നേല്‍ക്കുമോ!

 

ഇത്തരവുകളും അരക്ഷിതാവസ്ഥയും

  ഇത്തരവുകളും അരക്ഷിതാവസ്ഥയും
 

വിദഗ്ധരായവര്‍

 

അടിസ്ഥാന സൗകര്യങ്ങള്‍

 

 

1975 ല്‍ ഇന്ത്യ ചൈനയേക്കാള്‍ മികച്ചതായിരുന്നു. സാധാരണ ഇന്ത്യക്കാരന്‍ ചൈനക്കാരനേക്കാള്‍ മികച്ച ജീവിതവുമായിരുന്നു. 2005 വര്‍ഷമായപ്പോഴേക്കും ഇന്ത്യക്കാരന്‍ ചൈനക്കാരനേക്കാള്‍ രണ്ട് മടങ്ങ് ദരിദ്രനായി. 1975 മുതല്‍ 2005 വരെയുള്ള കാലത്ത് ഇന്ത്യയുടെ നേട്ടം ജി.ഡി.പി യിലുള്ള 3.4 ശതമാനം പ്രതിശീര്‍ഷ വാര്‍ഷിക വരുമാന വളര്‍ച്ചാ നിരക്കാണ്. അതേസമയം ചൈനീസ് സമ്പദ്ഘടനയുടെ പ്രതിശീര്‍ഷ വാര്‍ഷിക വളര്‍ച്ച നിരക്ക് 8.4 ശതമാനമാണ്.

ഒരു ഭരണ വ്യവസ്ഥയുടെ കൃത്യതയും സുതാര്യതയും വിവര സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. വോട്ടു ചോദിക്കുന്ന ഭാഷയിലല്ലാതെ വിദേശഭാഷകള്‍ ഉപയോഗിക്കുന്നത് എത്ര അധികമാണോ, അത്രത്തോളം ആ രാജ്യങ്ങളില്‍ അഴിമതി ഉണ്ടാകും. ഇന്ത്യയില്‍ അഴിമതി പുതിയതല്ല. ഓരോ തവണയും ഓരോ കുംഭകോണം പുറത്ത് വരുമ്പോഴും അത് അവസാനിക്കുന്നില്ല. ജനങ്ങള്‍ക്ക് സര്‍ക്കാരിന്‍െറ പ്രവര്‍ത്തനം അവരുടെ ഭാഷകളില്‍ അറിയുന്നതിനുള്ള അവകാശമുണ്ടാകണം.

സ്പെക്ട്രം കുംഭകോണം

......

കോമണ്‍വെല്‍ത്ത് ഗെയിംസ്

 

ആദര്‍ശ് സൊസൈറ്റി കുംഭകോണം

കൈകൂലി വ്യവസായം
   

അഴിമതിക്കാരായ വരേണ്യ വര്‍ഗ്ഗം

ഗെയിംസ് കുംഭകോണം

   

ദരിദ്രര്‍ക്കുള്ള തുക വകമാറ്റപ്പെടുന്നു

 

സൈന്യത്തിലെ അഴിമതി

     

ഇംഗ്ലീഷ് സംസാരിക്കുന്ന ഫിലിപ്പിനികള്‍

 

സുതാര്യത - 2009

     

 


കൂടുതല്‍ വിവരങ്ങള്‍ക്ക് മാതൃഭൂമി പ്രസിദ്ധീകരിച്ച കെ. സേതുരാമന്‍ എഴുതിയ മലയാളത്തിന്‍െറ ഭാവി – ഭാഷാ ആസൂത്രണവും മാനവ വികസനവുംഎന്ന പുസ്തകം വായിക്കുക.