Warning: Creating default object from empty value in /home/graamam/public_html/gramam/mal/plugins/system/jsifr3.php on line 42
മാനവ വികസനം

അഡ്മിനിസ്ട്രേറ്റര്‍



അതിഥികള്‍

നമുക്ക് 13 അതിഥികള്‍ ഓണ്‍ലൈന്‍

എത്ര പേര്‍ കണ്ടു


Warning: Creating default object from empty value in /home/graamam/public_html/gramam/mal/modules/mod_stats/helper.php on line 106
ഉള്ളടക്കം എത്ര പേര്‍ കണ്ടു : 841758


 ഭാഷാവിവേചനം സാമ്പത്തിക വളര്‍ച്ചയും ദാരിദ്ര്യ നിര്‍മ്മാര്‍ജനവും കുറയ്ക്കുന്നു.

ഉല്‍പ്പാദന ക്ഷമതയ്ക്കും വികസനത്തിനും ആവശ്യമായ മനുഷ്യ മൂലധനം രൂപീകരണത്തിന് വിജ്ഞാനം ആര്‍ജിക്കലും പകര്‍ന്നു നല്‍കലും അനിവാര്യമാണ്. ലോകത്തിന്‍െറ 80 ശതമാനം ഉല്‍പ്പന്നങ്ങളും, ഉല്‍പ്പാദിപ്പിക്കുന്ന രാജ്യങ്ങള്‍ അവരുടെ ജനങ്ങള്‍ക്ക് മനസ്സിലാകുന്ന ഭാഷയാണ് ഉപയോഗിക്കുന്നത്. ഇന്ത്യയില്‍ മാത്രമാണ് വിജ്ഞാനവും സര്‍ക്കാര്‍ ഉദ്യോഗം ലഭിക്കുന്നതിന് ഇംഗ്ലീഷ് പഠിച്ചിരിക്കണം എന്ന മുന്‍വിധി ഉള്ളത്.

പ്രാദേശിക ഭാഷ ഉപയോഗിക്കുന്ന പ്രദേശങ്ങളുടെ മാനവ വികസന സൂചിക, അധിനിവേശ ഭാഷകള്‍ ഉപയോഗിക്കുന്ന തെക്കന്‍ ഏഷ്യ, സബ് സഹാറിയന്‍ ആഫ്രിക്ക, അറബ് രാജ്യങ്ങള്‍ എന്നിവയേക്കാള്‍ മുന്നിലാണ് എന്നത് വിദ്യാഭ്യാസ ആരോഗ്യ മാനവ വികസന കാര്യങ്ങള്‍ ഉദാഹരിച്ച് പറയാന്‍ സാധിക്കും.

പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിന് ഇംഗ്ലീഷ് മാത്രം ഉപയോഗിച്ചിട്ടുള്ള ഇന്ത്യ ഉള്‍പ്പടെയുള്ള തെക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ ഉന്നത വിദ്യാഭ്യാസത്തിന് പ്രാദേശിക ഭാഷ മാത്രം ഉപയോഗിക്കുന്ന കിഴക്കനേഷ്യന്‍ രാജ്യങ്ങളായ കൊറിയ, തായ് വാന്‍, തായ്ലാന്‍റ്, വിയറ്റ്നാം, ഇന്തോനേഷ്യ, ചൈന എന്നിവയേക്കാള്‍ ഉന്നത വിദ്യാഭ്യാസത്തിനും സാമ്പത്തിക വികസനത്തിനും പുറകിലാണ്.

 

          

1981 നും 2008 നും ഇടയില്‍ ചൈനയില്‍ പാവപ്പെട്ടവരുടെ സംഖ്യ 49.8 കോടി കുറഞ്ഞപ്പോള്‍ ഇന്ത്യയില്‍ 11.9 കോടി വര്‍ദ്ധിപ്പിച്ചു. ആംഗലേയ ഭാഷാ രാജ്യങ്ങളേക്കാള്‍ തദ്ദേശീയ ഭാഷാ രാജ്യങ്ങള്‍ വേഗത്തില്‍ വളര്‍ന്നു. സര്‍ക്കാര്‍ പരിപാടികള്‍ നടപ്പിലാക്കുന്നതില്‍ അധിനിവേശ ഭാഷയെ ആശ്രയിച്ച രാജ്യങ്ങളില്‍ ഭക്ഷ്യ സുരക്ഷിതത്വമില്ലായ്മയും പോഷകാഹാരക്കുറവും വര്‍ദ്ധിച്ചു. ഇന്ത്യയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സാമ്പത്തിക വളര്‍ച്ചയുണ്ടായ 1990-2005 കാലഘട്ടത്തില്‍ പോഷകാഹാരകുറവ്23.9 ദശ ലക്ഷം വര്‍ദ്ധിച്ചു. അതേ കാലഘട്ടത്തില്‍ തദ്ദേശ ഭാഷാ രാജ്യങ്ങളില്‍ പോഷകാഹാരക്കുറവ് നിരക്ക് കുറഞ്ഞു. ചൈനയില്‍ 55.3 ദശ ലക്ഷം കുറഞ്ഞു.

മാനവ വികസന റിപ്പോര്‍ട്ട് – 2008 വെളിപ്പെടുത്തുന്നത് 1981 വര്‍ഷത്തില്‍ രണ്ട് ഡോളറിനു കുറഞ്ഞ വരുമാനത്തില്‍ (2005 പി.പി.പി) പ്രതിദിനം ജീവിച്ചിരിക്കുന്ന ദരിദ്രന്മാരുടെ എണ്ണം ഇന്ത്യയില്‍ 60.9 കോടിയും, ചൈനയില്‍ 97.2 കോടിയുമായിരുന്നു. 2005 ആയപ്പോഴേക്കും ഇന്ത്യയില്‍ അത് 82.8 കോടിയായി ഉയരുകയും ചൈനയില്‍ 47.4 കോടിയായി കുറയുകയും ചെയ്തു.

 

      

ഇന്ത്യയിലെ ദാരിദ്ര്യം ...... ചൈനയിലെ ദാരിദ്ര്യം
 &feature=related  &feature=related

6000 കുട്ടികൾ ഇന്ത്യയിൽ ദിവസവും പട്ടിണികൊണ്ട് മരിക്കുന്നതിനിടയാക്കുന്നു.

 

അധ:സ്ഥിത ജനങ്ങൾ
 &feature=related
 

 

കാഴ്ച് ഇല്ലാത്തവരുടെ രാജ്യം ഇന്ത്യയിലെ ശുചിത്വ പ്രതിസന്ധി
   
ചേരികളിലെ ജീവിതം
ഇന്ത്യയിലെ ജല ക്ഷാമം
 &feature=fvw  &feature=related
ഗ്രാമ നഗര വികസനം അസമത്വം ഉണ്ടാക്കിയ തീവ്രവാദികൾ
   

        

ന്യൂയോർക്ക് ടൈംസ്

......

ആഗോള പട്ടിണി സൂചിക

http://video.nytimes.com/video/2007/04/23/opinion/1194817099967/china-and-india-the-race-is-on.html?scp=4&sq=india%20&st=cse &feature=channel

മാനവ വികസന സൂചിക

വികസന ലക്ഷ്യം

&playnext=1

 

 

ചൈന ദരിദ്രന്മാരുടെ എണ്ണം വിജയകരമായി 49.8 കോടിയാക്കി കുറച്ചപ്പോള്‍ ഇന്ത്യ അത് 11.9 കോടി എണ്ണം വര്‍ദ്ധിപ്പിച്ചു. ഇന്ത്യയിലെ വരേണ്യവര്‍ഗ്ഗം ചൈനക്കാര്‍ ഇന്ത്യക്കാരുടെ ഇംഗ്ലീഷ് സംസാരിക്കാനുള്ള കഴിവില്‍ അസൂയാലുക്കളാണെന്ന് വിടുവായത്തം പറയുമ്പോള്‍ ഇന്ത്യയിലെ ദരിദ്ര ജനങ്ങള്‍ക്ക് ചൈനക്കാരുടെ മികച്ച ജീവിതത്തില്‍  അസൂയപ്പെടേണ്ടതുണ്ട്.

എല്ലാ ആംഗലേയ അനുകരണ രാജ്യങ്ങളും ജീവിതത്തിലെ അടിസ്ഥാന ആവശ്യങ്ങള്‍ പ്രദാനം ചെയ്യുന്നതിന് ദയനീയമായി പരാജയപ്പെട്ടിരിക്കയാണെന്ന് അന്തരാഷ്ട്ര സംഘടനകളുടയും സ്വതന്ത്ര ചിന്തകന്മാരുടെയും എല്ലാ കണക്കുകളും സൂചിപ്പിക്കുന്നു.

ആംഗലേയ അനുകരണ രാജ്യങ്ങളില്‍ ഇന്ത്യന്‍ ഭാഷകളില്‍ അറിവു നേടുന്നതിനേക്കാള്‍ പ്രാധാന്യം ഇംഗ്ലീഷ് പഠിക്കുന്നതിനാണ്. അതുകൊണ്ട് ജനങ്ങളുടെ ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള മാറ്റങ്ങള്‍ വരുത്തുന്നതിന് ആംഗലേയ അനുകരണ രാജ്യങ്ങള്‍ പരാജയപ്പെട്ടിരിക്കുന്നു.

ഒരാള്‍ക്ക് സാമ്പത്തിക ശാസ്ത്രം ഇന്ത്യന്‍ ഭാഷകളില്‍ പഠിക്കാന്‍ സാധിക്കുമെങ്കിലും യു.ജി.സി, നെറ്റ് എന്നിവ പോലുള്ള പരീക്ഷകള്‍ എഴുതി ഗവേഷകരോ, അധ്യാപകരോ ആവുന്നതിന് ഈ ഭാഷകളെ വിലക്കിയിരിക്കുന്നു. കേന്ദ്രീകൃതമായ ഇന്ത്യന്‍ ഉദ്യോഗസ്ഥ വര്‍ഗ്ഗം ഇന്ത്യന്‍ ഭാഷകള്‍, അറിവുണ്ടാക്കുന്നതിനും അറിവു പകരുന്നതിനും ഉപയോഗക്കപ്പെടുന്നതിനെ നിരോധിച്ചിരിക്കുന്നു. അതിന്‍െറ ഫലമായി ഇന്ത്യ ലോകത്തെ ഏറ്റവും മോശമായ രീതിയില്‍ അറിവു നാഷേധിക്കപ്പെട്ടതായി തീര്‍ന്നു. അറിവു നേടുന്നതിനും പകരുന്നതിനും പ്രസിദ്ധീകരിക്കപ്പെടുന്ന പുസ്തകങ്ങളുടെയും വെബ് സൈറ്റുകളുടെയും ആളോഹരി കണക്കിലുള്ള ദയനീയമായ കുറവ് പ്രകടമാക്കുന്നു.  

 

 

ഇന്ത്യയിലെ ആരോഗ്യ പരിപാലനം  ...... ചൈനയിലെ ആരോഗ്യ പരിപാലനം
&feature=related &feature=related

    

ഇന്ത്യയിലെ അടിമത്വം ...... ബാലവേല

      


കൂടുതല്‍ വിവരങ്ങള്‍ക്ക് മാതൃഭൂമി പ്രസിദ്ധീകരിച്ച കെ. സേതുരാമന്‍ എഴുതിയ മലയാളത്തിന്‍െറ ഭാവി – ഭാഷാ ആസൂത്രണവും മാനവ വികസനവുംഎന്ന പുസ്തകം വായിക്കുക.