Warning: Creating default object from empty value in /home/graamam/public_html/gramam/mal/plugins/system/jsifr3.php on line 42
ആഗോളവൽക്കരണം

അഡ്മിനിസ്ട്രേറ്റര്‍



അതിഥികള്‍

നമുക്ക് 25 അതിഥികള്‍ ഓണ്‍ലൈന്‍

എത്ര പേര്‍ കണ്ടു


Warning: Creating default object from empty value in /home/graamam/public_html/gramam/mal/modules/mod_stats/helper.php on line 106
ഉള്ളടക്കം എത്ര പേര്‍ കണ്ടു : 838241


ആഗോളവല്‍ക്കരണവും ഇംഗ്ലീഷും 

 

ഇന്ത്യയിലെ ഇംഗ്ലീഷിനോട് ആഭിമുഖ്യമുള്ള (ആംഗ്ലോഫിലി) ഭരണതന്ത്രജ്ഞര്‍ കൂടുതല്‍ വികസനത്തിനും, ലോകവുമായി കൂടുതല്‍ അടുക്കുന്നതിനും, ആധുനികവല്‍ക്കരണത്തിനും ഇംഗ്ലീഷ് നടപ്പിലാക്കുന്നു. എങ്കിലും ലോകത്തിലെ അനുഭവങ്ങള്‍ പറയുന്നത് ഏത് രാജ്യമാണ് ജനങ്ങള്‍ക്ക് സാങ്കേതിക വിദ്യകള്‍ സ്വന്തം ഭാഷയില്‍ പഠിച്ചെടുക്കാന്‍ പറ്റിയ പരിസ്ഥിതി നല്‍കുന്നത് അത്തരം രാജ്യങ്ങള്‍ ആഗോളവല്‍ക്കരണത്തിന്‍െറ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്നതില്‍ വിജയിക്കുന്നു എന്നതാണ്. വ്യത്യസ്ഥ ആഗോളവല്‍ക്കരണ സംഭവങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത് ഇന്ത്യ ഒരു ഏറ്റവും കുറവ് ആഗോളവല്‍കൃത രാജ്യമാണ് എന്നും ഏറ്റവും കൂടുതല്‍ ആഗോളവല്‍കൃത രാജ്യങ്ങള്‍ ഒരിക്കലും ഉന്നത വിദ്യാഭ്യാസം ഇംഗ്ലീഷിലല്ല നടപ്പിലാക്കിയത് എന്നുമാണ്. ആഗോളവല്‍ക്കരണത്തിന്‍െറ കാര്യത്തില്‍ വളരെ പുറകിലാണ് ഇന്ത്യ. ഇന്ത്യയിലെ പ്രമാണി വര്‍ഗ്ഗം നമ്മുടെ സ്വന്തം ഭാഷകളില്‍ വിജ്ഞാന വ്യാപനം വേണമെന്നു പറയാതെ കൂടുതല്‍ ഇംഗ്ലീഷ് പ്രാവീണ്യം നേടണമെന്നാണ് വാദിക്കുന്നത്.

 



ഇന്ത്യ എന്നും ഏറ്റവും വലിയ ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യമാണ് എന്ന് അഭിമാനിക്കാറുണ്ടെങ്കിലും വിദേശ വ്യാപാരത്തില്‍ ഇതുകൊണ്ട് ഇന്ത്യക്ക് വലിയ ഒരു വിഹിതം നേടിയെടുക്കാനായില്ല. എഫ്.ഡി.ഐ, വിനോദ സഞ്ചാരികളുടെ വരവ്, ഇന്‍റര്‍നെറ്റിന്‍െറ വ്യാപിക്കല്‍, ഗവേഷണവും വികസനവും, പേറ്റന്‍റ് നേടലും, ശാസ്ത്ര കണ്ടുപിടുത്തങ്ങള്‍ തുടങ്ങിയവയിലും ഇന്ത്യക്ക് വേണ്ടത്ര വിഹിതം നേടിയെടുക്കാനായില്ല.


 

കൂടുതല്‍ വിവരങ്ങള്‍ക്ക് മാതൃഭൂമി പ്രസിദ്ധീകരിച്ച കെ. സേതുരാമന്‍ എഴുതിയ മലയാളത്തിന്‍െറ ഭാവി – ഭാഷാ ആസൂത്രണവും മാനവ വികസനവുംഎന്ന പുസ്തകം വായിക്കുക.