Warning: Creating default object from empty value in /home/graamam/public_html/gramam/mal/plugins/system/jsifr3.php on line 42
ഇന്ത്യൻ സിനിമ

അഡ്മിനിസ്ട്രേറ്റര്‍അതിഥികള്‍

നമുക്ക് 21 അതിഥികള്‍ ഓണ്‍ലൈന്‍

എത്ര പേര്‍ കണ്ടു


Warning: Creating default object from empty value in /home/graamam/public_html/gramam/mal/modules/mod_stats/helper.php on line 106
ഉള്ളടക്കം എത്ര പേര്‍ കണ്ടു : 841767


അവിശ്വസനീയമായ ഇന്ത്യന്‍ സിനിമ


ബഹുജന മാധ്യമ രംഗത്തെ അമേരിക്കന്‍ മേല്‍ക്കോയ്മ സര്‍വ്വവ്യാപിയാണ്. ഹോളിവുഡിനെ ഫലപ്രദമായി നേരിടുവാന്‍ ലോകത്തിലെ ഒരു ഭാഗത്തിന് മാത്രമേ കഴിയുന്നുള്ളൂ. ഹിന്ദി, തെലുങ്ക്, തമിഴ്, കന്നട, മലയാളം, ബംഗാളി, മറാത്തി എന്നീ ഭാഷകളിലേയും മറ്റ് ഇന്ത്യന്‍ ഭാഷകളിലേയും ആധിപത്യം പുലര്‍ത്തുന്നത് ഇന്ത്യന്‍ സിനിമയാണ്. അത് അമേരിക്കന്‍ സിനിമയും, ടി വി പരിപാടികളും ലോക വിപണിയില്‍ 70 ശതമാനം കയ്യടക്കുമ്പോള്‍ അത് നിസ്സാരമായ നേട്ടമല്ല.

ഇന്ത്യന്‍ ടി വി 100 ജന പ്രിയ പരിപാടികളില്‍ ഒന്നു പോലും ഇംഗ്ലീഷിലോ, അമേരിക്കന്‍ നിര്‍മ്മിതത്തിലോ അല്ല. ഏറ്റവും മികച്ച കളക്ഷന്‍ ഉള്ള സിനിമകള്‍ ഇംഗ്ലീഷിലോ, ഹോളിവുഡില്‍ നിന്നോ അല്ല. ലോകത്തില്‍ഏറ്റവും കൂടുതല്‍ ഇംഗ്ലീഷ് സംസാരിക്കുന്ന  ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യം ഇന്ത്യയാണെങ്കിലും സാംസ്കാരിക കാര്യത്തില്‍ ഇന്ത്യക്കാര്‍ ഇന്ത്യന്‍ നിര്‍മ്മിത വിനോദ പരിപാടികള്‍ മാത്രം തിരഞ്ഞെടുക്കുന്നു.

സംഗീതം എന്ന പ്രത്യേക സവിശേഷത വഴി ഇന്ത്യന്‍ സിനിമയ്ക് അതിന്‍േറതായ വിജയ സൂത്രം ഉണ്ട്. ലോകത്തിലെ ഒരു ഭാഗത്തും മുഖ്യധാര സിനിമയില്‍ സംഗീതം ഒരു വിസ്മയമല്ല. ഹോളിവുഡ് സാങ്കേതിക വിദ്യയേയും, ചൈനീസ് സിനിമാ ആയോധന കലകളേയും ആശ്രയിക്കുന്നു.

                 ദക്ഷിണേന്ത്യന്‍ വിജയം: പുനര്‍ നിര്‍മ്മാണവും ഭാഷാന്തരവും

ചലനാത്മകവും നൂതനവുമായ തെക്കേ ഇന്ത്യന്‍ സിനിമകളുടെ മൊത്തത്തിലുള്ള ആഭ്യന്തര വിപണനം ഹോളിവുഡിനേക്കാള്‍ കൂടുതലാണ്. സിനിമാതാരങ്ങള്‍ സ്ക്രീനിലും പുറത്തും ജനങ്ങളുടെ ഭാഷ സംസാരിക്കുന്നു. അതു കൊണ്ട് ജനങ്ങള്‍ അവരെ ഇഷ്ടപ്പെടുകയും അവര്‍ക്ക് ഉറച്ച ആരാധകവൃന്ദം ഉണ്ടാക്കുകയുംചെയ്യുന്നു.

ഭാവിയില്‍ എന്തുണ്ട് എന്ന് തെക്ക് കാണിക്കുന്നു. അഖിലേന്ത്യാ തലത്തില്‍ ആരാധകരെ നേടിക്കൊണ്ട് സംവിധായകരും സംഗീത കലാകാരന്‍മാരും നടിമാരും കൂടുതല്‍ വിജയിക്കുന്നു. മണിരത്നം, രാം ഗോപാല്‍ വര്‍മ്മ, ഫാസില്‍, പ്രിയദര്‍ശന്‍,ശങ്കര്‍, മുരുകദാസ്, പി. വാസു, പ്രഭുദേവ എന്നീ ദക്ഷിണേന്ത്യന്‍ സംവിധായകരുടെ സങ്കര സംസ്കാരത്തിലധിഷ്ഠിതമായ സിനിമാനിര്‍മ്മാണം ഒരു രസകരമായ വസ്തുതയാണ്. മറ്റു സംസ്ഥാനങ്ങളില്‍ നടന്‍മാരെക്കാള്‍ ജനസമ്മതി നേടുന്നതില്‍ നടിമാര്‍ വിജയം കൈവരിച്ചിട്ടുണ്ട്.ഉര്‍വ്വശി, രേവതി,രാധ, അംബിക തുടങ്ങി അസിന്‍ നയന്‍താര വരെ തെക്കേ ഇന്ത്യ മുഴുവന്‍ മലയാള നടിമാരുടെ തരംഗമാണ്.വടക്കേ ഇന്ത്യയില്‍ ഐശ്വര്യാറായ് ബച്ചന്‍ , ഹേമമാലിനി, ശ്രീദേവി എന്നിവര്‍ സ്റ്റാര്‍ നടിമാരായി തിളങ്ങി.ദക്ഷിണേന്ത്യയിലെ കഴിവുള്ള സംവിധായകരും ചുരുക്കം ചില നടികളും മറ്റുഭാഷയിലെ കാണികളെ ആകര്‍ഷിക്കുന്നതില്‍ വിജയിച്ചിട്ടുണ്ട്.

ഷാരൂഖ് ഖാന്‍െറ ഹിന്ദി സിനിമകള്‍ ഒരേ സമയം വിവിധ ഭാഷകളില്‍ റിലീസ് ചെയ്യുന്നത് ഒരാള്‍ക്ക് പ്രതീക്ഷിക്കുവാന്‍ കഴിയില്ല. പക്ഷേ ദശാബ്ദങ്ങളായി രജനീകാന്തിന്‍െറ എല്ലാ പടങ്ങളും 1995 ലെ ബാഷ മുതല്‍2007 ലെ ശിവാജി വരെ ഒരേ സമയം തമിഴിലും തെലുങ്കിലും റിലീസ് ചെയ്തിട്ടുണ്ട്.സംവിധായകന്‍ ശങ്കറിന്‍െറ എല്ലാ പടങ്ങളും തെക്കേ ഇന്ത്യ മുഴുവന്‍ തമിഴിലും തെലുങ്കിലും റിലീസ് ചെയ്യുന്നു. തമിഴ് പടം തമാഴ്നാട്ടിലും കേരളത്തിലും നല്ല കാണികളെ വാഗ്ദാനം ചെയ്യുമ്പോള്‍, തെലുങ്ക് ആന്ധ്രാപ്രദേശിലും കര്‍ണ്ണാടകയിലും പ്രദര്‍ശിക്കപ്പെടുന്നുണ്ട്. അവയില്‍ തമിഴില്‍ "'അന്യന്‍'' എന്ന സംവിധായകന്‍ ശങ്കറിന്‍റെ ചിത്രം തെലുങ്കില്‍ ''അപരിജിതുടു'' എന്ന പേരിന്‍ ഏറ്റവും വലിയ ഹിറ്റുകളാണ്. എന്നിരുന്നാലും ഇന്ത്യന്‍ സിനിമ വിശാലമായ ആസ്വാദവൃന്ദത്തെ ലഭിക്കുവാന്‍   ബഹുദൂരം സഞ്ചരിക്കേണ്ടിയിരികികുന്നു.

മണിരത്നത്തിന്‍റെ "'റോജ"" പോലെ ഒരു ലഘു ബാഷാ അഖിലേന്ത്യാ ഹിറ്റ് ചിത്രം എപ്പോഴും നിര്‍മ്മിക്കപ്പെടണമെന്നില്ല. മലയാളസിനിമയിലെ സ്വാഭാവിക നഷ്ടം, ഹിന്ദി പുനര്‍നിര്‍മ്മാണത്തിലൂടെ പ്രിയദര്‍ശന്‍ ഇന്ത്യ മുഴുവന്‍ പരിചയപ്പെടുത്തി. 1980 കളിലേയും 90 കളിലേയും സുവര്‍ണ്ണ കാലഘട്ടത്തിലുള്ള പടങ്ങള്‍ വീണ്ടും കണ്ടെത്തി മറ്റു ഭാഷകളില്‍ പുനര്‍നിര്‍മ്മിച്ച് വിജയം നേടി. ഫാസിലിന്‍െറ ''മണിച്ചിത്രത്താഴ്"' (1993) കന്നഡയില്‍  ''ആത്മമിത്ര'' (2004) ആയും തമിഴിലും തെലുങ്കിലും ''ചന്ദ്രമുഖി'' (2005) ആയി വീണ്ടും നിര്‍മ്മിച്ചു. അത് ഏറ്റവും വലിയ ഹിറ്റായി മാറി.ഹിന്ദിയില്‍ ആ പടം പ്രിയ ദര്‍ശന്‍ സംവിധാനം ചെയ്ത് ''ഫൂല്‍ ഫൂലയ്യ'' (2007) എന്ന പേരില്‍ വന്‍ ഹിറ്റായി.2008 ലെ ഏറ്റവും വലിയ ഹിറ്റ് പടം തമിഴ് സിനിമയായ ''ഗജനി'' യുടെ പുനര്‍ നിര്‍മ്മിതിയാണ്. 2009 ല്‍ തെലുങ്ക് ഹിറ്റായ. ''പോക്കിരിയുടെ പുനര്‍ നിര്‍മ്മിതിയായ ''വാണ്ടഡ് '' ആണ് ഹിന്ദിയിലെ ഏറ്റവും വലിയ  ഹിറ്റ് പടം.

നാട്ടുഭാഷാ രാജ്യങ്ങള്‍ ലോകവിപണിയില്‍ വിജയിക്കുന്നു.

അധിനിവേശ ഭാഷാ രാജ്യങ്ങളിലെ സിനിമയേക്കാള്‍ നാട്ടു ഭാഷാ രാജ്യങ്ങളിലെ സിനിമകള്‍ വിജയിക്കുന്നു.ലോകത്തെങ്ങുമുള്ള കാണികളെ ആകര്‍ഷിക്കുന്നതില്‍ ചൈനീസ്, തായ് സിനിമകള്‍ വളരെ മുന്നിലാണ്. തായ് സൂപ്പര്‍സ്റ്റാര്‍ ടോണി ജാ അഭിനയിച്ച ""ദ പ്രൊട്ടക്ടര്‍'' (2006)(Orginal Thaifilm Tom-Yum-Goong) യു. എസ്. എ യിലും, യൂറോപ്പിലും 1541 തിയേറ്ററുകളില്‍ ജര്‍മ്മന്‍, ഫ്രഞ്ച്, സ്പാനിഷ്, പോര്‍ച്ചുഗീസ് ഭാഷകളില്‍ റിലീസ് ചെയ്ത് ലോകവ്യാപകമായി 28 ദശ ലക്ഷം ഡോളറും യു.എസ്. എ യില്‍ 12 ദശ ലക്ഷം ഡോളറും നേടി . ഒരൊറ്റ ഇന്ത്യന്‍ പടം പോലും 4 ദശ ലക്ഷം ഡോളറില്‍ കൂടുതല്‍ നേടിയിട്ടില്ല. സമീപ കാലത്തെ ഏറ്റവും വലിയ ഹിറ്റ് പടമായ ഗജനി, തീ ഇഡിയറ്റ്, ഓം ശാന്തി ഓം എന്നിവ നാട്ടു ഭാഷാ രാജ്യങ്ങളുടെ പടത്തിന്‍െറ വിജയത്തിനടുത്ത് ഒരിക്കലും എത്തുകയില്ല. ''ക്രൌച്ചിംഗ് ടൈഗര്‍ ആന്‍റ് ഡ്രാഗണ്‍''  (Crouching Tiger and Hidden Dragon)(2001) എന്ന തായ് വാന്‍ പടം യു. എസ്. എ യില്‍ 128 ദശ ലക്ഷം ഡോളറും ലോകം മുഴുവന്‍ വിവിധ ഭാഷകളില്‍ 2027 തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച് 213. 5 ദശലക്ഷം ഡോളറും നേടി. ചൈനീസ് പടമായ ""ദ ഹീറോ'' (2004)(The Hero) ബോക്സോഫീസില്‍ 2175 തിയേറ്ററില്‍ റിലീസ് ചെയ്ത് യു. എസ്. എ യുടെ 53.7 ദശ ലക്ഷം ഡോളര്‍  അടക്കം 177 ദശ ലക്ഷം ഡോളര്‍ നേടി. യു. എസ്. എ യിലെ ഏറ്റവും ഉയര്‍ന്ന കളക്ഷനുള്ള പത്ത് പടങ്ങളില്‍ നാലെണ്ണം ചൈനയില്‍ നിന്നുമാണ് .എക്കാലത്തേയും മികച്ച പ്രകടനം കാഴ്ചവെച്ച ഇന്ത്യന്‍ പടം എണ്‍പത്തി രണ്ടാം സ്ഥാനത്തേ നിന്നിട്ടുള്ളൂ.114 തിയേറ്ററുകളില്‍ നിന്നും 3.6 ദശ ലക്ഷം ഡോളറേ നേടിയിട്ടുള്ളൂ. തദ്ദേശഭാഷാ രാജ്യങ്ങള്‍ ശാസ്ത്ര സാങ്കേതിക വിദ്യയില്‍ മാത്രമല്ല, സൃഷ്ടിപരമായ കാര്യത്തിലും വിജയം നേടുന്നു. കാരണം അവര്‍ യാതോരു വിവേചനവും കൂടാതെ ഏറ്റവും കഴിവുള്ളവര്‍ക്ക് തുല്യ അവസരം നല്‍കുന്നു.

ഇന്ത്യന്‍ 'സൂപ്പര്‍സ്റ്റാറുകള്‍ ' സാധാരണക്കാരന്‍െറ സ്നേഹം

 

 

 

 

ദേശിയോദ്ഗ്രഥനവും സാംസ്കാരിക വിനിമയവും പ്രോത്സാഹിപ്പിച്ചു കൊണ്ട് ഇന്ത്യന്‍ സിനിമകള്‍ ആഭ്യന്തര വിപണിയില്‍ അവിശ്വസനീയമായ വിജയമാണ് കൈവരിച്ചിട്ടുള്ളത്. ഇന്ത്യന്‍ സിനിമയെ പ്രോത്സാഹിപ്പിക്കുന്ന സാധാരണ ഇന്ത്യന്‍ ഭാഷ സംസാരിക്കുന്ന ഇന്ത്യക്കാരന് നന്ദി. ഏറ്റവും ജനസമ്മതിയുള്ള ഇന്ത്യന്‍ ടി വി യിലെ നൂറു പരിപാടികളില്‍ ഒന്നു പോലും ഇംഗ്ലീഷിലുള്ളതോ, അമേരിക്കന്‍ സൃഷ്ടിയോ അല്ല. ഏറ്റവും കൂടുതല്‍ ലാഭം നേടിയ സിനിമകള്‍ ഇംഗ്ലീഷില്‍ നിര്‍മ്മിച്ചതോ ഹോളിവുഡില്‍ നിന്നുള്ളതോ അല്ല. ക്രിക്കറ്റ് താരങ്ങളെ പോലെയല്ല ദക്ഷിണേന്ത്യന്‍ സിനിമാതാരങ്ങള്‍ . അവര്‍ സ്ക്രീനിനകത്തും പുറത്തും സംസാരിക്കുന്നത് ഇന്ത്യന്‍ ഭാഷകളിലാണ്.ഇന്ത്യന്‍ ടി. വി പരിപാടികളും, ഐ,പി എല്ലും പരസ്യ വ്യവസായവും ഇന്ത്യന്‍ സിനിമയെ ആശ്രയിച്ചിരിക്കുന്നു എന്നതില്‍ അത്ഭുതം തോന്നേണ്ടതില്ല.


 

 

 

ഏഷ്യയുടെ അഭിമാനം: അന്താരാഷ്ട്ര പദവിയിലുള്ള പൂര്‍വ്വേഷ്യയിലെ നായകന്‍മാര്‍.

 

സ്വദേശഭാഷാ രാജ്യങ്ങളില്‍ നിന്നുള്ള സിനിമകളാണ് ഇംഗ്ലീഷ് ആധിപത്യ രാജ്യങ്ങളില്‍ നിന്നുള്ള സിനിമകളേക്കാള്‍ വിജയം നേടുന്നത്. ചൈനീസിലും തായ് ഭാഷയിലുമുള്ള സിനിമകള്‍ ഇന്ത്യന്‍ സിനിമകളേക്കാള്‍ ലോകത്തിലെ പ്രേക്ഷക ശ്രദ്ധ നേടുന്നു. പൂര്‍വ്വേഷ്യന്‍ നായകന്‍മാര്‍ അന്താരാഷ്ട്ര താരങ്ങളാണ്.നമ്മുടെ ഇംഗ്ലീഷ് സംസാരിക്കുന്ന ഹോളിവുഡ് താരങ്ങള്‍ക്ക് ഇന്ത്യക്ക് പുറത്ത് യാതൊരു മൂല്യവുമില്ല.അവരുടെ സിനിമകള്‍ തമിഴിലും തെലുങ്കിലും പുറത്തിറങ്ങുന്നില്ല.


തമിഴ് സംസാരിക്കുന്ന ചൈനീസ് താരങ്ങള്‍ ......

തെലുങ്ക് സംസാരിക്കുന്ന തായ് ചിത്രങ്ങള്‍

അമേരിക്കയില്‍ വിദേശ ഭാഷകളിലെ ഏറ്റവും ലാഭം നേടിയ 10 സിനിമകളില്‍ നാലെണ്ണം ചൈനീസ് ആണ്.ഇന്ത്യന്‍ ഭാഷയിലെ എക്കാലത്തേയും മികച്ച ചിത്രം ""ഓം ശാന്തി ഓം"'  എണ്‍പത്തി രണ്ടാം സ്ഥാനത്ത്, ഇത് നേടിയത് 114 തിയേറ്ററുകളില്‍ നിന്നായി 3.6 ദശലക്ഷം ഡേളറാണ്. എന്നാല്‍ തായ് താരം ടോണി ജാ യുടെഏറ്റവുംപുതിയചിത്രം അമേരിക്കയില്‍ പുറത്തിറങ്ങിയത് തിയേറ്ററുകളിലാണ്. യൂറോപ്പില്‍ ഉടനീളം പല ഭാഷകളില്‍ കോടിക്കണക്കിന് ലാഭം നേടി.


കൂടുതല്‍ വിവരങ്ങക്ക് മാതൃഭൂമി പ്രസിദ്ധീകരിച്ച  കെ. സേതുരാമന്‍ എഴുതിയ 'മലയാളത്തിന്‍റെ ഭാവി - ഭാഷാ ആസൂത്രണവും മാനവവികസനവും' എന്ന പുസ്തകം വായിക്കുക.