Warning: Creating default object from empty value in /home/graamam/public_html/gramam/mal/plugins/system/jsifr3.php on line 42
വിരോധാഭാസം

അഡ്മിനിസ്ട്രേറ്റര്‍അതിഥികള്‍

നമുക്ക് 27 അതിഥികള്‍ ഓണ്‍ലൈന്‍

എത്ര പേര്‍ കണ്ടു


Warning: Creating default object from empty value in /home/graamam/public_html/gramam/mal/modules/mod_stats/helper.php on line 106
ഉള്ളടക്കം എത്ര പേര്‍ കണ്ടു : 841773


പ്രമാണിമാരും ആംഗലേയ ഭാഷയും  

 

ഇംഗ്ലീഷിന്‍െറ മേധാവിത്വം ഊന്നി പറഞ്ഞുകൊണ്ട് ഭാരതീയ ഭാഷകളെ തമ്മിലടുപ്പിച്ചും പ്രമാണിമാര്‍ ഭരിക്കുന്നു. അതിനെ വെല്ലുവിളിക്കുവാന്‍ ശ്രമിക്കുന്ന ജനാധിപത്യശ്രമങ്ങളെ അപ്രായോഗികമെന്ന് വിളിച്ച് അടിച്ചമര്‍ത്തി അധികാരം നിലനിര്‍ത്തുന്നതിന് അവര്‍ കെട്ടുകഥകളും കള്ള ന്യായങ്ങളും സൃഷ്ടിച്ചു. വരേണ്യ വര്‍ഗ്ഗത്തിന്‍െറ വാദഗതികളില്‍ മൂഢത്വത്തിന്‍െറ വിരോധാഭാസങ്ങള്‍ എണ്ണമറ്റതാണ്. തെക്കേ ഭാരതീയ സാഹചര്യത്തില്‍ അവയില്‍ ചിലത് താഴെ ചേര്‍ക്കുന്നു.

 

കാലഘട്ടത്തിന്‍െറ വിരോധാഭാസം: ഭൂതകാലത്തില്‍ ഗുണകരവും വര്‍ത്തമാന കാലത്തില്‍ നിര്‍ഗുണവും       

താജ്മഹല്‍ വാസ്തുശില്‍പ വിദ്യയിലെ അത്ഭുതമാണെന്ന് എല്ലാവരും സമ്മതിക്കും. പ്രാചീനകാലത്തും, മദ്ധ്യകാലഘട്ടത്തിലും പണിത ദര്‍ഗ്ഗകളിലും, സ്മാരകങ്ങളിലും, ഭാരതീയ ക്ഷേത്രങ്ങളിലും, മുസ്ലീം പള്ളികളിലും അത്തരം അത്ഭുതങ്ങള്‍ കാണാം. വാസ്തുശില്‍പ വിദഗ്ദര്‍ ഭാരതീയ ഭാഷകളായ ഉറുദു, ഹിന്ദി, ഒറിയ, തമിഴ്, തെലുങ്ക് മുതലായവയില്‍ രൂപരേഖ സൃഷ്ടിച്ചിരിക്കണം. പക്ഷെ ഇന്ന് ഇന്ത്യയില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്, സിവില്‍ എഞ്ചിനീയറിംഗ് എന്നിവ പഠിപ്പിക്കുന്നതിന് ഈ ഭാഷകള്‍ക്ക് അധിനിവേശാനന്തര തെക്കേഷ്യന്‍ പ്രമാണിമാര്‍ അയോഗ്യത കല്‍പ്പിച്ചു. ഭാരതീയ ചികിത്സാ സമ്പ്രദായങ്ങളായ ആയുര്‍വ്വേദം, സിദ്ധ, യൂനാനി എന്നിവ നൂറ്റാണ്ടുകളായി ഭാരതീയ ഭാഷകളിലാണ്. പക്ഷെ ഈ ഭാഷകളെ ഒരിക്കലും പഠന മാധ്യമമായി ഉപയോഗിക്കുവാന്‍ അനുവദിച്ചിട്ടില്ല.

ആശയ പ്രകടനത്തിലെ വിരോധാഭാസം: സാംസ്കാരിക ആശയപ്രകടനത്തിന് യോഗ്യവും, ശാസ്ത്രപരമായ അഭിപ്രായ പ്രകടനത്തിന് അയോഗ്യവും

നിങ്ങള്ക്ക് മധുരമേറിയ പാട്ട് ഭാരതീയ ഭാഷകളില്പാടാം. പക്ഷെ കോളേജിലെ ക്ലാസ്സ് മുറിയില്ഭാരതീയ ഭാഷകളില്കണക്കിന്െറയോ, സയന്സിന്െറയോ പ്രഭാഷണം നടത്താന്അനുവാദമില്ല. ഉല്പ്പന്നങ്ങളുടെ വിപണനത്തിന് വേണ്ടി ഭാരതീയ ഭാഷകളിലാണ്. പക്ഷെ ഭാഷകളെ ഒരിക്കലും പഠന മാധ്യമമായി ഉപയോഗിക്കുവാന് അനുവദിച്ചിട്ടില്ല. ഭാരതീയ ഭാഷകള്ഉപയോഗക്കുമ്പോള്മാനേജ്മെന്റ് സ്ഥാപനങ്ങളിലും, ബോര്ഡുകളിലും അവ നിരോധിച്ചിരിക്കുന്നു. എന്നാല് ജപ്പാന്കാരനും, കൊറിയക്കാരനും അവരുടെ നാട്ടു ഭാഷകളില്നവീന അറിവു സമ്പാദിക്കാം എന്നുള്ളത് ഒരു പഴംകഥയാണ്. വന്നു വന്ന് അടുത്ത കാലത്ത് അംഗീകരിക്കപ്പെട്ട ലാത് വിയന്‍ (Latvian), പുനരുജ്ജീവിപ്പിച്ച ഹീബ്രൂ (Hebrew), അല്ലെങ്കില്ചെറിയ മാസിഡോണിയന്‍ (Macedonian) ഭാഷകളില് അടക്കം (ഇന്ത്യന്, ആഫ്രിക്കന്ഭാഷകള്ഒഴിച്ച്) എല്ലാവര്ക്കും അറിവു നേടാം.             

വര്‍ഗ്ഗത്തിന്‍െറ വിരോധാഭാസം: വെളുത്ത വര്‍ഗ്ഗക്കാരുടെ എല്ലാ ഭാഷകളും യോഗ്യതയുള്ളതാകുമ്പോള്‍ കറുപ്പ് - തവിട്ട് വര്‍ഗ്ഗക്കാരുടെ ഒരു ഭാഷയും യോഗ്യമല്ല. 

പ്രൈമറിതലത്തില്‍ ശാസ്ത്രവും, ഗണിതവും പഠിക്കുന്നതിനോ മേലേക്കിട ഗവേഷണം നടത്തുന്നതിനോ യൂറോപ്പിലെ ഒരൊറ്റ ഭാഷയ്ക്കും അവ എത്ര ചെറുതായാലും അയോഗ്യത കല്‍പ്പിച്ചിട്ടില്ല. പക്ഷെ കോടികണക്കിനു ജനങ്ങള്‍ സംസാരിക്കുന്ന ഇന്ത്യന്‍ ഭാഷയടക്കം, ആഫ്രിക്കയിലെ കറുത്ത വര്‍ഗ്ഗക്കാര്‍ സംസാരിക്കുന്ന ഒരു ഭാഷപോലും എത്ര വലുതായാലും യോഗ്യമായി കരുതപ്പെടുന്നില്ല. അതുപോലെ മംഗ്ലോയ്ഡ് വര്‍ഗ്ഗത്തില്‍പ്പെട്ട ജപ്പാന്‍, കൊറിയ, ചൈന എന്നിവിടങ്ങളില്‍ പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിന് അവരുടെ ഭാഷ ഉപയോഗിക്കുന്നു. എന്നാല്‍ നിറം കുറഞ്ഞ ഫിലിപ്പിനോ, മലയ എന്നിവര്‍ അവരുടെ ഭാഷകളെ ഇംഗ്ലീഷിന് മാന്യതയേകാന്‍ തരം താഴ്ത്തുന്നു.
 

   

 

 

 

 

 

മാധ്യമ വിരോധാഭാസം :  സ്വകാര്യ മാധ്യമത്തില്എല്ലാ ശാസ്ത്ര വിജ്ഞാനത്തിനും യോഗ്യമായതും എന്നാല്ഉദ്യോഗസ്ഥ മേധാവിത്വത്തിന് അയോഗ്യമായതും.

ഒബാമ അമേരിക്കന്പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു എന്ന് അറിയുവാന്നിങ്ങള്ക്ക് "ന്യൂയോര്ക്ക് ടൈംസ്" (NewYork Times) വായിക്കേണ്ട ആവശ്യമില്ല. ലോകം സാമ്പത്തിക മാന്ദ്യം നേരിടുന്നു എന്ന് അറിയുവാന്‍ "വാള്സ്ട്രീറ്റ് ജേര്ണല്‍" (Wall Street Journal) വായിക്കേണ്ട ആവശ്യമില്ല. ചന്ദ്രനില്വെള്ളം കണ്ടെത്തി എന്നറിയുവാന്'നാച്ച്വര്' (Nature) വായിക്കേണ്ട ആവശ്യമില്ല. ഒരു സാധാരണ മലയാളിക്കോ,പഞ്ചാബിക്കോ പ്രസിഡന്റ് തിരഞ്ഞെടുപ്പോ, ക്രിക്കറ്റ് മത്സരമോ പോലെയുള്ള ലോക സംഭവങ്ങളെ പറ്റി തല്ക്ഷണം സ്വന്തം ഭാഷയില്നൂതന വിവരം ലഭിക്കുമ്പോള് ഭാഷയില്നൂതന ശാസ്ത്ര വിജ്ഞാനം നേടാന്അയോഗ്യരാണെന്ന് കരുതപ്പെടുന്നു. കൃഷി ശാസ്ത്രത്തില്പോലും ഇന്ത്യന്ഭാഷകളില്കൂടിയുള്ള ഗവേഷണം നിരോധിച്ചിരിക്കുന്നു. 

ലിപിയിലെ വിരോധാഭാസം : ലളിതമായ ഇന്ത്യന്‍ ലിപികള്‍ ഐ.ടി വിദ്യാഭ്യാസത്തിനും കമ്പ്യൂട്ടര്‍വല്‍ക്കരണത്തിനും അയോഗ്യമാണ്. പക്ഷെ കൂടുതല്‍ സങ്കീര്‍ണമായ ലിപികള്‍ ഐ.സി.റ്റി (ICT) യുഗത്തിന് യോഗ്യമാണ്.

 കൃത്യമായ ഉച്ചാരണ ശാസ്ത്രമുള്ള ഇന്ത്യന്‍ ഭാഷകളുടെ സൈബര്‍ സാന്നിദ്ധ്യം, ആയിരകണക്കിന് അക്ഷരങ്ങളും, ചിഹ്നങ്ങളുമുള്ള ജപ്പാനീസ്, ചൈനീസ് ഭാഷകളുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ താഴ്ന്ന നിലയിലാണ്. തെക്കന്‍ ഏഷ്യ ഒഴിച്ച് ലോകത്തിലെ എല്ലാ രാജ്യങ്ങളും തദ്ദേശീയ ലിപിയിലുള്ള കമ്പ്യൂട്ടറുകള്‍ ഇറക്കുമതി ചെയ്യുന്നു. ഇവിടെ മൊബൈല്‍ ഫോണില്‍ അര്‍ദ്ധ മനസ്സോടുകൂടി ഇന്ത്യന്‍ ലിപികള്‍ ഏര്‍പ്പെടുത്തുന്നതിന് വേദിയൊരുങ്ങുമ്പോള്‍, മറ്റു ഭാഷകള്‍ ബഹുദൂരം മുന്നോട്ടു പോയികഴിഞ്ഞു.

ചിലവിന്‍െറ വിരോധാഭാസം : കോടികണക്കിനു ജനങ്ങളിലേക്ക് വിജ്ഞാനം നല്‍കുന്നതിന് ലളിതവും ചിലവു കുറഞ്ഞതമായ ഭാഷാന്തര മാര്‍ഗ്ഗങ്ങള്‍ക്കു പകരം കൂടുതല്‍ ചിലവേറിയ ഇംഗ്ലീഷ് വ്യാപിക്കുന്ന മാര്‍ഗ്ഗത്തിനാണ് മുന്‍തൂക്കം നല്‍കുന്നത്.

ലഭ്യമായ എല്ലാ പ്രസക്തമായ വിജ്ഞാനത്തിന്‍യും ഭാഷാന്തരത്തിന് എല്ലാ ജനാധിപത്യ വികസിത രാജ്യങ്ങളും പ്രോത്സാഹനവും സാമ്പത്തിക സഹായവും നല്‍കി വരുന്നു. ഇന്ത്യന്‍‌ ഭാഷകളിലേക്കുള്ള മൊഴിമാറ്റത്തിനു കുറച്ചു വിവര്‍ത്തന വിദഗ്ധരെ ഏര്‍പ്പെടുത്തുന്നതിനു പകരം അധിനിവേശ കാലഘട്ടത്തിലെന്നപോലെ വിദേശഭാഷ ജനങ്ങളെ പഠിപ്പിക്കുവാന്‍, ലക്ഷക്കണക്കിനു അദ്ധ്യാപകരേയും കോടിക്കണക്കിനു കുട്ടികളേയും പരിശീലിപ്പിക്കുന്നതിന് ചിലവുകൂടിയ മാര്‍ഗ്ഗം സ്വീകരിക്കുന്നു.

ജനാധിപത്യത്തിന്‍െറ വിരോധാഭാസം:  ചെറിയ ജനാധിപത്യ പാശ്ചാത്യ രാജ്യങ്ങളില്‍ മാറ്റങ്ങള്‍സംഭവിക്കാം പക്ഷെ അത് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തില്‍ സാധ്യമല്ല.

ഔദ്യോഗിക ഭാഷ എന്ന നിലയില്‍ ഈയിടെ അംഗീകാരം ലഭിച്ചതും, കുറച്ചു ആയിരങ്ങളൊ ലക്ഷങ്ങളൊ സംസാരിക്കുന്നതുമായ ന്യൂനപക്ഷ ഭാഷാ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് നൂതന ഗവേഷണം നടത്തുവാനും സര്‍ക്കാരില്‍ പ്രവേശിക്കുവാനും കഴിയും. എന്നാല്‍ ഏറ്റവും വലിയ ജനാധിപത്യം എന്ന് വിശേഷിപ്പിക്കപ്പെട്ട ഇന്ത്യയിലെ ഭൂരിപക്ഷ ഇന്ത്യന്‍ഭാഷ സംസാരിക്കുന്ന കോടിക്കണക്കിന് ജനങ്ങള്‍ക്ക് സ്വന്തം ഭാഷയില്‍  അറിവുനേടാനോ നല്ല ജോലിയില്‍ പ്രവേശിക്കുവാനോ കഴിയുകയില്ല.

ആഗോള ഭാഷാ വിരോധാഭാസം: ഉന്നത വിദ്യാഭ്യാസത്തിലും ഭരണത്തിലും എത്ര ഊര്‍ജ്ജിതമായി ആഗോള ഭാഷയായ ഇംഗ്ലീഷ് ഉപയോഗിക്കുന്നുവോ അത്രയും കുറച്ചു മാത്രമേ ജനങ്ങള്‍ ആഗോളവല്‍ക്കരിക്കപ്പെടുന്നുള്ളൂ. തദ്ദേശീയ ഭാഷ ഉപയോഗിക്കുന്ന ചൈന ഇന്ത്യയേക്കാള്‍ കൂടുതല്‍ ആഗോളവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു. കൊറിയ മലേഷ്യയേക്കാള്‍  ആഗോളവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു. തായ് ലന്‍െറ് ഫിലിപ്പൈന്‍സിനേക്കാള്‍ ആഗോളവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു.

അറിവിന്‍െറ വിരോധാഭാസം: ഇംഗ്ലീഷിന്‍െറ ഉപയോഗം എത്ര വ്യാപകം ആകുന്നുവോ സമ്പദ്ഘടന അത്രയും ഉല്‍പ്പാദന ക്ഷമത കുറഞ്ഞതും വിജ്ഞാനത്തിന്‍െറ വിനിമയം കുറഞ്ഞതും ആയിരിക്കുന്നു. 

ഏഷ്യയിലെ എല്ലാ ആംഗലേയ രാജ്യങ്ങളും തദ്ദേശഭാഷാ വികസിത രാജ്യങ്ങളില്‍ ഉള്ളവരെക്കാള്‍ കൂടുതല്‍ ദരിദ്രരും, പട്ടിണിക്കാരും, വിദ്യാരഹിതരും, കൂടുതല്‍ അറിവു കുറഞ്ഞവരും ആയി കരുതുന്നു.


IqSpX hnhc§Ä¡v amXr`qan {]kn²oIcn¨  കെ. സേതുരാമൻ  എഴുതിയ 'aebmf¯nsâ `mhn `mjm Bkq{XWhpw am\h hnIk\hpw F¶ ]pkvXIw hmbn¡pI.