Warning: Creating default object from empty value in /home/graamam/public_html/gramam/mal/plugins/system/jsifr3.php on line 42
സ്വാധീനം

അഡ്മിനിസ്ട്രേറ്റര്‍



അതിഥികള്‍

നമുക്ക് 36 അതിഥികള്‍ ഓണ്‍ലൈന്‍

എത്ര പേര്‍ കണ്ടു


Warning: Creating default object from empty value in /home/graamam/public_html/gramam/mal/modules/mod_stats/helper.php on line 106
ഉള്ളടക്കം എത്ര പേര്‍ കണ്ടു : 841781


   ഇംഗ്ലീഷ് അധിനിവേശത്തിന്‍െറ സ്വാധീനം

 

തെക്കന്‍ ഏഷ്യയിലും, ആഫ്രിക്കയിലും ഭരണപരവും, രാഷ്ട്രീയപരവുമായ പ്രക്രിയകളില്‍ അധിനിവേശത്തിന്‍െറ സ്വാധീനം ഇപ്പോഴും തുടരുന്നു. കിഴക്കന്‍ ഏഷ്യയുമായി താരതമ്യം ചെയ്യുമ്പോള്‍ തെക്കന്‍ ഏഷ്യയില്‍ അധിനിവേശ നിര്‍മാര്‍ജനം മന്ദഗതിയിലും അല്‍പ്പാല്‍പ്പവും ആണ്. സ്വാതന്ത്ര്യ സമര കാലഘട്ടത്തിലുണ്ടായ മൂല്യങ്ങള്‍ നടപ്പാക്കുന്നതില്‍ അത് പരാജപ്പെടുക മാത്രമല്ല അവ അപ്രായോഗികമാണെന്ന് മുദ്രകുത്തി നിശബ്ദമാക്കി ഒതുക്കിനിര്‍ത്തപ്പെടുന്നു. ജനാധിപത്യപരമായ ഉത്തരവാദിത്വം ഒട്ടും ഇല്ലാതെ ഇംഗ്ലീഷ് കേന്ദ്രീകൃത സ്ഥാപനങ്ങള്‍ തഴച്ചു വളരാന്‍ അനുവദിച്ചു എന്നുള്ളത് കൂടുതല്‍ പരിതാപകരമാണ്. അധിനിവേശത്തിന്‍െറ സ്വാധീനം ഇന്ത്യന്‍ ഭരണ സംവിധാനത്തിലും, രാഷ്ട്രീയത്തിലും, സംസ്കാരത്തിലും, വിദ്യാഭ്യാസത്തിലും, ജോലിയിലും വ്യാപിക്കുന്നു. കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ അധിനിവേശ സ്വാധീനം നിര്‍മാര്‍ജ്ജനം ചെയ്ത് മാനവ മൂലധന രൂപീകരണം വര്‍ദ്ധിപ്പിക്കുന്ന സ്ഥാപനങ്ങള്‍ സ്ഥാപിച്ച് സമ്പദ് ഘടനയില്‍ വളര്‍ച്ച നേടുമ്പോള്‍ ഇന്ത്യ  ഓരോ അധിനിവേശ സ്ഥാപനവും നിലനിര്‍ത്തുന്നു.

ഭരണം

ബ്രിട്ടണിലെയും, ഫ്രാന്‍സിലെയും ചില കോളനികള്‍ ഒഴിച്ച് എല്ലാ രാജ്യങ്ങളിലും സ്ഥാനത്തില്‍ അധിഷ്ഠിതമായ വികേന്ദ്രീകൃതമായ സവില്‍ സര്‍വ്വീസ് സംവിധാനം നിലവില്‍ ഉണ്ട്. വൈദഗ്ധ്യത്തിലും സ്ഥാനത്തിലും അധിഷ്ഠിതമായ സവില്‍ സര്‍വ്വീസ് പ്രമാണമാണ് എല്ലായിടത്തുമുള്ള സവില്‍ സര്‍വ്വീസ് പരിഷ്കാരം. മറിച്ച് ഇന്ത്യന്‍ സവില്‍ സര്‍വ്വീസ് പ്രത്യേക വിഭാഗങ്ങള്‍ക്കുള്ളതും, പ്രവര്‍ത്തനത്തിന്‍െറയും സാമൂഹിക ഉത്തരവാദിത്വത്തിന്‍െറയും അടിസ്ഥാനത്തില്‍ നിയമനം നടത്തുവാന്‍ ഒട്ടും സാധ്യത ഇല്ലാത്തതുമാണ്. മികവുറ്റ സേവനത്തിന് പൗരന്‍മാരോടുള്ള ജനാധിപത്യ ഉത്തരവാദിത്വവും എന്നതിനേക്കാള്‍ രാഷ്ട്രീയ നിഷ്പക്ഷതയ്ക്ക് മൂല്യം കല്‍പ്പിക്കുന്ന പഴഞ്ചന്‍ ആശയം നിലനില്‍ക്കുന്നു. ഒരു ഫെഡറല്‍ രാജ്യവും അനുകരിക്കാന്‍ ഇഷ്ടപ്പെടാത്ത കേന്ദ്രീകൃത അധിനിവേശ സവില്‍ സര്‍വ്വീസിന്‍െറ തനിപ്പകര്‍പ്പാണ് ഇന്ത്യയിലെ ഉയര്‍ന്ന സവില്‍ സര്‍വ്വീസ്  

 
ആനുപാതിക പ്രാധിനിത്യം ...... ഇന്ത്യൻ പാർലമെന്റ്
 
     
ദക്ഷിണേന്ത്യ   ഉത്തരേന്ത്യ
 
     
ന്യൂനപക്ഷ പ്രാധിനിത്യം   പ്രദേശിക ജനാധിപത്യം
 
     
 
രാഷ്ട്രീയം

ബ്രിട്ടണിലും അതിന്‍െറ ഇംഗ്ലീഷ് അധിനിവേശ കോളനികളിലും ഒഴികെ ലോകം മുഴുവനുമുള്ള ഏറ്റവും സാധാരണമായ തിരഞ്ഞെടുപ്പു സമ്പ്രദായം ആനുപാതിക പ്രാധിനിധ്യമാണ്. ജയിക്കുന്നവന്‍ എല്ലാം എടുക്കുന്നു എന്ന ഭൂരിപക്ഷ തിരഞ്ഞെടുപ്പു സമ്പ്രദായം കള്ള വോട്ടിലും, തരം താണ രാഷ്ട്രീയ പ്രവര്‍ത്തനവും  വോട്ടിനു വേണ്ടിയുള്ള വിലകെട്ട പ്രവര്‍ത്തനവും കാഴ്ചവെച്ച് ന്യൂനപക്ഷ വിഭാഗത്തെ ഒഴിവാക്കി അധിനിവേശ നടപടി പിന്തുടരുന്നു. അതേ സമയം മറുവശത്ത് ലോകം മുഴുവന്‍ ആനുപാതിക പ്രാധിനിത്യ സമ്പ്രദായം സ്വീകരിച്ച് കൂട്ടായ തീരുമാനം എടുക്കുന്നതിനാല്‍ ഓരോ രാഷ്ട്രീയ ഗ്രൂപ്പിനും പങ്കാളിത്തം നല്‍കുന്നു.

അന്താരാഷ്ട്ര ബന്ധം

ഫ്രിക്കയിലെയും തെക്കന്‍ ഏഷ്യയിലെയും മുന്‍ അധിനിവേശ കോളനികള്‍ ഒഴിച്ച് ലോകത്തിലെ മറ്റ് എല്ലാ രാജ്യങ്ങളും അന്താരാഷ്ട്ര രംഗത്ത് തുല്യ ബന്ധം ആവശ്യപ്പെടുന്നു. ഒരു സാധാരണ ക്രിക്കറ്റ് കളിക്കാരന്‍ മുതല്‍ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍മാരും നയതന്ത്രജ്ഞന്‍മാരും വരെ ഇന്ത്യയുടെ ഇംഗ്ലീഷിനോടുള്ള കീഴടങ്ങലില്‍ സമ്പൂര്‍ണ്ണ സംതൃപ്തരാണ്. വികസിത രാജ്യത്തെ ഒരു നേതാവും ഇംഗ്ലീഷ് അറിയാമെങ്കില്‍പോലും അന്താരാഷ്ട്ര വേദികളിലോ, പത്രക്കാരെയോ ഇംഗ്ലീഷില്‍ അഭിസംബോധന ചെയ്യില്ല. കാരണം അടിസ്ഥാനപരമായി അദ്ദേഹം അഭിസംബോധന ചെയ്യുന്നത് രാഷ്ട്രത്തെയാണ്. ഇറ്റാലിയന്‍ സംസാരിക്കുന്ന സ്വിസ്സ് പ്രസിഡന്‍റ് ലോകത്തെ ഇറ്റാലിയനില്‍ അഭിസംബോധന ചെയ്യുന്നു. ഫ്രഞ്ച് സംസാരിക്കുന്ന സ്വിസ്സ് പ്രസിഡന്‍റ് ഫ്രഞ്ചിലും, ജര്‍മ്മന്‍ സംസാരിക്കുന്ന സ്വിസ്സ് പ്രധാന മന്ത്രി ജര്‍മ്മനിലും അഭിസംബോധന ചെയ്യുന്നു.

വിദ്യാഭ്യാസം

ഫ്രിക്കയിലെയും തെക്കന്‍ ഏഷ്യയിലെയും മുന്‍ അധിനിവേശ കോളനികളില്‍ ഒഴിച്ച് ലോകത്ത് ഒരു രാജ്യത്തും ഇംഗ്ലീഷ് മാധ്യമം മാത്രമുള്ള സ്കൂളുകള്‍ ഇല്ല. ലോകത്തിലെ ഏറ്റവും വികസിത രാജ്യങ്ങളായ ബ്രസീല്‍, റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ ഒരു ശതമാനത്തിന്‍െറ അംശം പോലും കുട്ടികള്‍ ഇംഗ്ലീഷ് മാധ്യമ സ്കൂളുകളില്‍ പഠിക്കുന്നില്ല. പ്രധാനമായും ലോകത്തിലെ എല്ലാ വികസിത രാജ്യങ്ങളും അവരുടെ ഡോക്ടര്‍മാരെയും, എഞ്ചിനിയര്‍മാരെയും പ്രാദേശിക ഭാഷയിലാണ് പഠിപ്പിക്കുന്നത്. എന്നാല്‍ ഇന്ത്യയില്‍ കാര്‍ഷികമേഖലയിലെ കാര്യങ്ങളും, അടുക്കളയിലെ പാചകവും ഇംഗ്ലീഷിലാണ് പഠിപ്പിക്കുന്നത്. തത്ഫലമായി അത് മെച്ചപ്പെട്ട കാര്‍ഷിക ഉല്‍പാദനത്തിനോ രുചികരമായ ഭക്ഷണങ്ങള്‍ ഉണ്ടാകുന്നതിനോ വഴിയൊരുക്കുന്നില്ല.

തൊഴില്‍

ബ്രിട്ടന്‍െറ ചില കോളനികള്‍ ഒഴിച്ച് ലോകത്തിലെ ഒരു രാജ്യത്തും അതിന്‍െറ വിദഗ്ദ തൊഴിലാളികള്‍ക്ക് ഇംഗ്ലീഷ് പ്രാവീണ്യം നേടേണ്ട ആവശ്യമില്ല. ഇംഗ്ലീഷ് പരിജ്ഞാനത്തെക്കാള്‍ പ്രധാനം, വൈദഗ്ധ്യം, നവീനത, ടീം വര്‍ക്ക്, ജോലിക്കാരുടെയും ഉപഭാക്താക്കളുടെയും ഭാഷയിലുള്ള പ്രാവീണ്യം എന്നിവയ്ക്കാണ്. വിമാനം നിര്‍മ്മിക്കുന്ന എയര്‍ബസ്സ് കമ്പനിയുടെ ഷോപ്പിലെ ഭാഷ ഫ്രഞ്ചും, ലോകത്തിലെ ആഡംബര കാര്‍ നിര്‍മ്മിക്കുന്ന മെഴ്സിഡസ് ബെന്‍സ് കമ്പനിയിലെ ഭാഷ ജര്‍മ്മനും, സാംസങ്ങിന്‍േറത് കൊറിയനും, തോഷിബയുടെത് ജപ്പാനീസും ആണ്. പക്ഷെ ഇന്ത്യയില്‍ ഇംഗ്ലീഷ് പരിജ്ഞാനത്തെ അപേക്ഷിച്ച് വൈദഗ്ധ്യം രണ്ടാം സ്ഥാനത്താണ്. അതു കൊണ്ട് ഇന്ത്യക്കാര്‍ നവീനവും അത്യന്താധുനികമായ സാങ്കേതികവിദ്യ ഉള്‍ക്കൊള്ളുന്നവരും അല്ല.

സംസ്കാരം

അധിനിവേശ സംസ്കാരത്തിന്‍െറ മേല്‍ക്കോയ്മയ്ക്ക് ഊന്നല്‍ നല്‍കുന്ന പ്രമാണി വര്‍ഗ്ഗത്താല്‍ പ്രോത്സാഹിക്കപ്പെട്ടതാണ് വിവിധ ഭാഷാ സമൂഹങ്ങളുടെ അധിനിവേശ സംസ്കാരത്തിന്‍െറ അനുകരണം. ഭാഷാപ്രയോഗം വര്‍ഗ്ഗവിഭജനത്തിനെ പ്രതിഫലിപ്പിക്കുന്നു. ഇന്ത്യന്‍ ഭാഷകളില്‍ സംസാരിക്കുന്നത് യോഗ്യതകുറവായി പ്രമാണിമാര്‍ കരുതുന്നു. അവര്‍ മറ്റു താഴ്ന്ന വര്‍ഗ്ഗക്കാരില്‍ നിന്നും വേറിട്ടു നില്‍ക്കുവാനായി അമ്മയെ ഇംഗ്ലീഷില്‍ വിളിക്കുകയും, വിലപിടിച്ച വിവാഹ ക്ഷണകത്ത് ഇംഗ്ലീഷില്‍ അച്ചടിക്കുകയും ചെയ്യുന്നു. കേരളത്തില്‍ മംഗ്ലീഷിലും, ഉത്തരേന്ത്യയില്‍ ഹിംഗ്ലീഷിലും ടെലിവിഷന്‍ അവതാരകര്‍ സംസാരിക്കുന്നു. ക്രിക്കറ്റ് കളിക്കാര്‍ അവരുടെ ആരാധകരെ ഇംഗ്ലീഷില്‍ അഭിസംബോധന ചെയ്യുന്നു. ഏറ്റവും വഷളായി പ്രമാണിമാര്‍ ഇന്ത്യന്‍ ഭാഷകളെ വര്‍ണ്ണവിവേചന ഭാഷകളാക്കി ചുരുക്കി. ശ്യാം ഇനി സുന്ദറല്ല. കറുപ്പു നിറവും, തവിട്ടു നിറവും സൗന്ദര്യമല്ല. വെളുത്ത തൊലിയും ഇംഗ്ലീഷ് ഉച്ചാരണവുമാണ് സൗന്ദര്യത്തിന്‍െറ അടയാളം.

ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയായ 55 രാജ്യങ്ങളില്‍ രണ്ടെണ്ണം ഒഴിച്ച് ബാക്കി എല്ലാം ബ്രിട്ടീഷ് കോളനികളായിരുന്നു. അതില്‍ 18 എണ്ണം ബ്രട്ടീഷ് വെസ്റ്റ് ഇന്‍ഡീസ് അടങ്ങുന്ന ആകെ 60 ലക്ഷം ജനസംഖ്യയുള്ള കരീബിയന്‍ ദ്വീപ് രാജ്യങ്ങളാണ്. അതുപോലെ ഫ്രഞ്ച് 29 രാജ്യങ്ങളിലെ ഔദ്യോഗിക ഭാഷയാണ്. അതില്‍ പ്രാദേശിക ഫ്രഞ്ച് സംസാരിക്കുന്ന രാജ്യങ്ങളായ ഫ്രാന്‍സ്, കാനഡ, ബെല്‍ജിയം, സ്വിറ്റ്സര്‍ലാന്‍റ്, ലക്സംബര്‍ഗ് എന്നിവ ഒഴിച്ച് ബാക്കി എല്ലാം ഫ്രാന്‍സിന്‍െറ മുന്‍ കോളനികളാണ്.

ലോകത്ത് ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയുള്ള 198.38 കോടി ജനങ്ങളില്‍ 65 ശതമാനവും ഇന്ത്യയിലും, പാക്കിസ്ഥാനിലും മാത്രം ജീവിക്കുന്നു. തെക്കന്‍ ഏഷ്യയിലാണ് ഇംഗ്ലീഷ് ആഗോളവല്‍ക്കരിക്കപ്പെട്ടത്. അന്തര്‍ദേശീയ ഇണക്ക് ഭാഷ എന്ന നിലയില്‍ ഇംഗ്ലീഷിന് നല്‍കിയ സ്ഥാനത്തില്‍ നിന്നും ഇന്ത്യയെ വേര്‍പ്പെടുത്താന്‍ ആവില്ല.

വര്‍ണ്ണ വിവേചനം 
...... North-East people are discriminated 
 
     
Indian beauty standard: Shame
  Insulting Women
     http://www.youtube.com/watch?v=pdG7Q7zDXYk

   

ഫ്രഞ്ചുകാരോ, പോര്‍ച്ചുഗീസുകാരോ ഇന്ത്യ കീഴടക്കിയിരുന്നുവെങ്കില്‍ ഇന്ത്യയുടെ ഔദ്യോഗിക ഭാഷ ഫ്രഞ്ചോ, പോര്‍ച്ചുഗീസോ ആകുമായിരുന്നു. ഇംഗ്ലീഷ് ഇന്ത്യ തിരഞ്ഞെടുത്തതല്ല, മറിച്ച് അടിച്ചേല്‍പ്പിക്കപ്പെട്ടതാണ്.


കൂടുതല്‍ വിവരങ്ങള്‍ക്ക് മാതൃഭൂമി പ്രസിദ്ധീകരിച്ച കെ. സേതുരാമന്‍ എഴുതിയ 'മലയാളത്തിന്‍െറ ഭാവി ഭാഷാ ആസൂത്രണവും മാനവ വികസനവും' എന്ന പുസ്തകം വായിക്കുക