Warning: Creating default object from empty value in /home/graamam/public_html/gramam/mal/plugins/system/jsifr3.php on line 42
സാങ്കേതിക വിദ്യ

അഡ്മിനിസ്ട്രേറ്റര്‍



അതിഥികള്‍

നമുക്ക് 7 അതിഥികള്‍ ഓണ്‍ലൈന്‍

എത്ര പേര്‍ കണ്ടു


Warning: Creating default object from empty value in /home/graamam/public_html/gramam/mal/modules/mod_stats/helper.php on line 106
ഉള്ളടക്കം എത്ര പേര്‍ കണ്ടു : 839486


വിവര- ആശയവിനിമയ സാങ്കേതിക വിദ്യകള്‍


ഇന്ത്യന്‍ സോഫ്റ്റ്  വെയര്‍ വ്യവസായത്തെക്കാള്‍ പുരോഗതി പ്രാപിച്ച മറ്റ് പല രാജ്യങ്ങളും തദ്ദേശ ഭാഷയാണ് ഇതിന് ഉപയോഗിക്കുന്നത്.ഉദാഹരണമായി ഇസ്രായേല്‍, 53 ലക്ഷം പേര്‍ സംസാരിക്കുന്ന ഹിബ്രവോ 50 ലക്ഷം പേര്‍ സംസാരിക്കുന്ന ഫിനീഷോ ആണ് ഉപയോഗിക്കുന്നത്.ഇംഗ്ലീഷിന്‍െറ മാധാവിത്വം ഉറപ്പിക്കുവാന്‍ കാരണമായ മൂന്ന് കാരണങ്ങള്‍ താഴെ പറയുന്നു.

  1. വിവരസാങ്കേതിക വിദഗ്ദരുടെയും ബി.പി.ഒ മാരുടേയും വര്‍ദ്ധിച്ചു വരുന്ന പ്രചോദനം കണക്കിലെടുത്ത് സാങ്കേതിക വിദ്യാലയങ്ങളെ വാണിജ്യവല്‍ക്കരിച്ചും അവ സ്ഥിതി ചെയ്യുന്നത് വളരെ വ്യത്യസ്ഥമായ സ്ഥലങ്ങളിലും ആണ്.
  2. തൊഴില്‍ സാധ്യത സ്പെഷ്യല്‍ സാമ്പത്തിക സോണുകളിലും സ്വകാര്യ ഐ.ടി പാര്‍ക്കുകളിലുമാണ്. അവ  ഇപ്പോള്‍ തന്നെ ഇന്ത്യയിലെ തിങ്ങി നിറഞ്ഞ ഏഴ് നഗരങ്ങളിലാണ്. അവിടെ ജനസംഖ്യ ഒന്നുകൂടി അധികമാക്കുന്നു.
  3. പുത്തന്‍ സമ്പദ് വ്യവസ്ഥയില്‍ ഇംഗ്ലീഷിന്‍െറ  ആധിപത്യം മൂലം പ്രാദേശികഭാഷ പഠിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലിസാധ്യത ഇല്ലാതാക്കുന്നു. അവര്‍ ഇംഗ്ലീഷില്‍ വേണ്ടത്ര പ്രാവീണ്യമുള്ളവരല്ല എന്നാണ് കാരണം.

ഇന്ത്യന്‍ സോഫ്റ്റ് വെയറില്‍ 60 ശതമാനം അമേരിക്കയിലേക്കാണ് കയറ്റുമതി ചെയ്യപ്പെടുന്നത് എന്നതിനാലാണ് ഇംഗ്ലീഷില്‍ പ്രാവീണ്യം നേടാന്‍ സോഫ്റ്റ് വെയര്‍ കയറ്റുമതിക്കാരെ പ്രേരിപ്പിക്കുന്നത്. തദ്ദേശീയ ഇംഗ്ലീഷ് ഭാഷ സംസാരിക്കുന്ന രാജ്യങ്ങളുടെ ഉത്പാദന അടിസ്ഥാനത്തിലല്ലാതെ, ഇന്ത്യ അവരുടെ ഒരു ബേക്ക് ഓഫീസായി പ്രവര്‍ത്തിക്കുന്നു.

വിവരസാങ്കേതിക വിദ്യ ഇംഗ്ലീഷ് ആധിപത്യം നിറഞ്ഞതാണ് എന്നുള്ള ധാരണ തെക്കന്‍ ഏഷ്യയില്‍ വരേണ്യവര്‍ഗ്ഗം പരത്തുകയും അങ്ങനെ ഇന്ത്യന്‍ ഭഷകള്‍ക്ക് ലഭിക്കേണ്ട സ്ഥാനം നഷ്ടപ്പടുകയും ചെയ്യുന്നു. വളരെ സങ്കീര്‍ണ്ണമായ അക്ഷരമാലയുള്ള കൊറിയനും, ഹിബ്രുവും വിവരസാങ്കേതിക വിദ്യക്ക് ഉപയോഗിക്കാമെങ്കില്‍ ഇന്ത്യന്‍ ഭാഷകള്‍ക്ക് പറ്റില്ല എന്ന് പറയുന്നതില്‍ ഒരു കാരണവും കാണുന്നില്ല. ഉദാരവല്‍ക്കരണത്തിന് ശേഷമുള്ള സമ്പദ് വ്യവസ്ഥയുടെ പുരോഗതി ഗ്രാമ പ്രദേശങ്ങളിലും നഗരപ്രാന്ത പ്രദേശങ്ങളിലും വേണ്ടവിധത്തില്‍ അനുഭവപ്പെടാത്തതാനാല്‍ ഇന്ത്യന്‍ ഭാഷ പഠിച്ച വിദ്യാര്‍ത്ഥികളുടെ തൊഴില്‍സാധ്യതയും അപകടാവസ്ഥയിലാണ്. മാവോയിസ്റ്റുകള്‍ ഗോത്ര വര്‍ഗ്ഗക്കാരുടെ ഇടയില്‍ അവികസിതമായ പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കാനുള്ള കാരണം ഇതാണ്.പ്രാദേശിക സമത്വം സംസ്ഥാനങ്ങളുടെ ഉള്ളില്‍ തന്നെയും വ്യത്യസ്ഥ സംസ്ഥാനങ്ങള്‍ തമ്മിലും നില നില്‍ക്കുന്നു.



കൂടുതല്‍ വിവരങ്ങള്‍ക്ക് മാതൃഭൂമി പ്രസിദ്ധീകരിച്ച കെ. സേതുരാമന്‍ എഴുതിയ 'മലയാളത്തിന്‍െറ ഭാവി ഭാഷാ--  ആസൂത്രണവും മാനവവികസനവും" എന്ന പുസ്തകം വായിക്കുക.