Warning: Creating default object from empty value in /home/graamam/public_html/gramam/mal/plugins/system/jsifr3.php on line 42
മാനവ മൂലധനം

അഡ്മിനിസ്ട്രേറ്റര്‍



അതിഥികള്‍

നമുക്ക് 34 അതിഥികള്‍ ഓണ്‍ലൈന്‍

എത്ര പേര്‍ കണ്ടു


Warning: Creating default object from empty value in /home/graamam/public_html/gramam/mal/modules/mod_stats/helper.php on line 106
ഉള്ളടക്കം എത്ര പേര്‍ കണ്ടു : 841779


കേരളത്തിലെ പ്രൊഫഷണലുകള്‍


കേരളത്തിലെ വികസന പ്രശ്നങ്ങളുടെ അടിസ്ഥാനപരമായ കുഴപ്പം പരിഹരിക്കുന്നതില്‍ പ്രൊഫഷണലുകള്‍ പരാജയപ്പെട്ടു.

കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട സേവനമേഖലകളിലൊന്ന് ലക്ഷക്കണക്കിന് തൊഴിലാളികള്‍ ആശ്രയിക്കുന്ന കെട്ടിട നിര്‍മ്മാണമാണ്. ഗള്‍ഫ് പണത്തിന്‍െറ അറുപതിലേറെ ശതമാനം ഒഴുകി വരുന്നത് ഭവന നിര്‍മ്മാണത്തിനാണെന്ന് കണക്കാക്കപ്പെടുന്നു. പക്ഷേ ആ മേഖല അസംസ്കൃത വസ്തുക്കളുടെ, പ്രത്യേകിച്ച് മണലിന്‍െറ, കടുത്ത ദൗര്‍ലഭ്യം നേരിടുന്നു. അതേ സമയം മണല്‍ ഖനനം മൂലം സംസ്ഥാനത്തെ നദികള്‍ ഗുരുതരമായ ഭീഷണി നേരിടുന്നു. പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്‍െറ തീവ്ര ആവശ്യകതയുമുണ്ട്. പരിഹാരം സാങ്കേതികമാണ്. താജ് മഹല്‍ പോലെയുള്ള മഹത്തായ ശില്‍പ്പഅത്ഭുതങ്ങള്‍ ഒരു തരി മണലോ സിമന്‍േറാ കൂടാതെ നിര്‍മ്മിക്കുവാന്‍ കഴിഞ്ഞുവെങ്കില്‍ ആധുനിക കെട്ടിടങ്ങള്‍ അങ്ങനെ നിര്‍മ്മിക്കുവാന്‍ സാധിക്കുകയില്ല എന്ന് പറയുന്നതില്‍ ന്യായീകരണവുമില്ല.കേരളത്തിലെ വാസ്തുശില്പ്പ വിദഗ്ധന്മാരുടേയും സിവില്‍ എഞ്ചിനീയര്‍മാരുടേയും മറ്റൊരു നൂതന നിര്‍മ്മാണമാര്‍ഗ്ഗം കണ്ടെത്തുവാനുള്ള കഴിവിന്‍െറ പരാജയമാണ് അത്. 

കേരള മോഡല്‍ വികസനത്തിനുള്ള ഏറ്റവും വലിയ ഭീഷണി പിന്നോക്ക ആരോഗ്യ പരിവര്‍ത്തനത്തിന്‍െറ സവിശേഷതയായ പകര്‍ച്ചവ്യാധികളാണ്. ചിക്കുന്‍ ഗുനിയയും, എലിപ്പനിയും, ഡെങ്കിപ്പനിയും കേരളത്തിന് ഇന്ന് സാധാരണമായിരിക്കുന്നു.ഈ രോഗികള്‍ക്ക് കുത്തിവെയ്പ്പോ മരുന്നുകളോ വികസിപ്പിച്ചെടുക്കേണ്ടത് കേരളത്തിലെ ഡോക്ടര്‍മാരുടേയും ഗവേഷകരുടേയും കടമയാണ്. അത്തരം പകര്‍വ്യാധികള്‍ വികസിത രാജ്യങ്ങളില്‍ ഇല്ലാത്തതിനാല്‍ അമേരിക്കയിലേയോ, യൂറോപ്പിലേയോ കുത്തക കമ്പനികല്‍ കേരളത്തിലെ രോഗത്തിന് പരിഹാരംകാണുവാന്‍ പണം ഇറക്കുമെന്ന് ആരും പ്രതീക്ഷിക്കേണ്ട.

കേരളത്തിലെ കോളേജുകളില്‍ നിന്നും കടഞ്ഞെടുക്കുന്ന ഡോക്ടര്‍മാരുടേയും, എഞ്ചിനീയര്‍മാരുടേയും എണ്ണം തദ്ദേശഭാഷാ രാജ്യങ്ങളേക്കാള്‍ കൂടുതലാണ്.തദ്ദേശ ഇംഗ്ലീഷ് ഭാഷ സംസാരിക്കുന്ന രാജ്യങ്ങളിലേക്കുള്ള മനുഷ്യ മൂലധനത്തിന്‍റെ ഒഴുക്ക് ഒരു നൂതന വംശമാകുവാനുള്ള ശ്രമങ്ങളെ തടസ്സപ്പെടുത്തുന്നു.


കൂടുതല്‍ വിവരങ്ങള്‍ക്ക് മാതൃഭൂമി പ്രസിദ്ധീകരിച്ച കെ. സേതുരാമന്‍ എഴുതിയ 'മലയാളത്തിന്‍െറ ഭാവി-ഭാഷാ ആസൂത്രണവും മാനവവികസനവും ' എന്ന പുസ്തകം വായിക്കുക