Warning: Creating default object from empty value in /home/graamam/public_html/gramam/mal/plugins/system/jsifr3.php on line 42
വിവര വിഭജനം

അഡ്മിനിസ്ട്രേറ്റര്‍



അതിഥികള്‍

നമുക്ക് 4 അതിഥികള്‍ ഓണ്‍ലൈന്‍

എത്ര പേര്‍ കണ്ടു


Warning: Creating default object from empty value in /home/graamam/public_html/gramam/mal/modules/mod_stats/helper.php on line 106
ഉള്ളടക്കം എത്ര പേര്‍ കണ്ടു : 838364


ഇന്ത്യന്‍ ഭാഷമാത്രം അറിയുന്ന ഇന്ത്യക്കാര്‍ക്ക് അവഗണന

ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ (350) പ്രകാരം ഏതൊരാള്‍ക്കും തന്‍െറ പ്രശ്നപരിഹാരത്തിനായി ഇന്ത്യന്‍ യൂണിയനിലും, സംസ്ഥാനത്തും ഉപയോഗിക്കുന്ന ഏത് ഭാഷയും ഉപയോഗിക്കാം. ഇത് പ്രകാരം എല്ലാ പൗരന്മാരും തുല്യരായി പരിഗണിക്കപ്പെടേണ്ടതാണ്. ഔദ്യോഗിക ഭാഷാ സൗകര്യം പോലെതന്നെ യൂണിയന്‍േറയും സംസ്ഥാനത്തിന്‍േറയും എല്ലാ ഭാഷകളിലും പ്രശ്നപരിഹാര സെല്ലുകള്‍, യൂണിയന്‍ സര്‍വ്വീസ് പോലെതന്നെ ഉണ്ടായിരിക്കേണ്ടതാണ്. എല്ലാ രാജ്യങ്ങളിലുമുള്ള സര്‍ക്കാര്‍ വെബ്സൈറ്റുകളിലും അവിടത്തെ പ്രാദേശിക ഭാഷകള്‍ ഉണ്ടായിരിക്കും, മിക്കവാറും ഒരു പ്രധാന വിദേശ ഭാഷയും. ഇന്ത്യയില്‍ എല്ലാ നിലവാരത്തിലുമുള്ള ഗവ: വെബ്സൈറ്റുകളിലും ഇംഗ്ലീഷ് മാത്രമാണ് ഉള്ളത്.

ഇന്ത്യന്‍ പത്രകുറിപ്പുകള്‍ ഇംഗ്ലീഷില്‍ മാത്രമാണ്  പുറപ്പെടുവിക്കുന്നത്. 5 ശതമാനം ഹിന്ദിയിലും ഉറുദുവിലും പ്രസിദ്ധീകരക്കുന്നു. എന്നാല്‍ യൂറോപ്യന്‍ യൂണിയന്‍ 23 ഭാഷകളിലും, അമേരിക്ക 5 വിദേശ ഭാഷ അടക്കം ആറു ഭാഷകളിലും, ചൈന ആറു ഭാഷകളിലും പ്രസിദ്ധീകരിക്കുന്നു.

എല്ലാ യൂണിയന്‍ പബ്ലിക് ഇന്‍സ്റ്റിറ്റ്യൂഷനുകളും ഏറെകുറെ സംസ്ഥാന സര്‍ക്കാരുകളും , ആയിരക്കണക്കിന് പൊതുമേഖലാ സ്ഥാപനങ്ങളും ഇന്ത്യന്‍ ഭാഷകളോട് ഉദാസീന മനോഭാവം പുലര്‍ത്തുകയും ഇംഗ്ലീഷില്‍ മാത്രം പ്രസിദ്ധീകരണങ്ങള്‍ ഇറക്കുകയും ചെയ്യുന്നു.

ബഹുരാഷ്ട്ര കുത്തക കമ്പനികള്‍ അവരുടെ വെബ്സൈറ്റുകളെ ഇന്ത്യന്‍ ഭാഷകളിലല്ലാതെ മറ്റ് എല്ലാ ലോകഭാഷയിലും അവതരിപ്പിക്കുന്നു. ലോകത്തിലുള്ള കലാലയങ്ങളും സര്‍വ്വകലാശാലകളും അവരുടെ വെബ്സൈറ്റുകള്‍ അവരവരുടെ സംസാര ഭാഷയില്‍ നടപ്പിലാക്കുമ്പോള്‍, ഇന്ത്യയിലുള്ള ഒരു പ്രസ്ഥാനവും ഇത് നിലനിര്‍ത്തുന്നില്ല.

ഇന്ത്യന്‍ ഭാഷകളില്‍ അവസരങ്ങള്‍ ഉണ്ടാക്കുന്നതില്‍ കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ നടത്തുന്നില്ല. ലോകം മുഴുവനുമുള്ള രാജ്യങ്ങള്‍ കീ ബോര്‍ഡിനാവശ്യമായ അക്ഷരങ്ങളുടെ ഹാര്‍ഡ് വെയറിനു വേണ്ടി ശ്രമിക്കുമ്പോള്‍ ഇന്ത്യന്‍ ഗവണ്‍മെന്‍റ് ഈ കാര്യത്തില്‍ ഒരു നടപടിയും എടുക്കാതെ പൊതു ആവശ്യങ്ങല്‍ക്കായി ഇംഗ്ലീഷ് കീ ബോര്‍ഡുകള്‍ മാത്രം വാങ്ങികൂട്ടുന്നു.



 

 

 

കൂടുതല്‍ വിവരങ്ങള്‍ക്ക് മാതൃഭൂമി പ്രസിദ്ധീകരിച്ച കെ. സേതുരാമന്‍ എഴുതിയ മലയാളത്തിന്‍െറ ഭാവി – ഭാഷാ ആസൂത്രണവും മാനവ വികസനവുംഎന്ന പുസ്തകം വായിക്കുക.