Warning: Creating default object from empty value in /home/graamam/public_html/gramam/mal/plugins/system/jsifr3.php on line 42
ഭാരതീയ പൈതൃകം

അഡ്മിനിസ്ട്രേറ്റര്‍അതിഥികള്‍

നമുക്ക് 12 അതിഥികള്‍ ഓണ്‍ലൈന്‍

എത്ര പേര്‍ കണ്ടു


Warning: Creating default object from empty value in /home/graamam/public_html/gramam/mal/modules/mod_stats/helper.php on line 106
ഉള്ളടക്കം എത്ര പേര്‍ കണ്ടു : 841757


ഇന്നലെകളുടെ മൂല്യങ്ങളും ഇന്നത്തെ മൂല്യച്യുതിയും


ആദ്യ സഹസ്രാബ്ദത്തിന്‍െറ തുടക്കത്തില്‍ ലോകത്തിലെ മൊത്തം ഉല്‍പാദനത്തിന്‍െറ മൂന്നില്‍ ഒരു ഭാഗം ഇന്ത്യയുടെ സംഭാവനയായിരുന്നു. ഏ.ഡി 1500 ഓടുകൂടി അത് നാലില്‍ ഒന്നായി ചുരുങ്ങി. മുഗള്‍ സാമ്രാജ്യത്തിന്‍െറ അവസാന കാലഘട്ടംവരെ ആ നില തുടര്‍ന്നു. യൂറോപ്യന്‍ സഞ്ചാരികളുടെ പ്രഥമ ലക്ഷ്യം ഇന്ത്യയായിരുന്നുവെന്നതില്‍ അത്ഭുതമില്ല. എന്നാല്‍ ബ്രിട്ടീഷ് അധിനിവേശം സമ്പദ്ഘടനയ്ക്ക് കടുത്ത പ്രഹരം ഏല്‍പ്പിച്ചു. ഒന്നര നൂറ്റാണ്ട് കാലത്തെ അധിനിവേശം ഒരിക്കല്‍ ഈ ഗ്രഹത്തില്‍ ഏറ്റവും സമ്പല്‍ സമൃദ്ധിയായിരുന്ന രാജ്യത്തെ പാപ്പരാക്കി. ആഗോള സമ്പദ്ഘടനയില്‍ ഇന്ത്യയുടെ പങ്ക് അധിനിവേശ പൂര്‍വ്വ കാലഘട്ടത്തിലെ നിലയിലേക്ക് എത്തുകയെന്നത് തീര്‍ത്തും അസാദ്ധ്യമാണ്.

സ്വാതന്ത്ര്യത്തിനു 50 വര്‍ഷം മുമ്പും, 50 വര്‍ഷത്തിനു ശേഷവും പ്രതിശീര്‍ഷ വരുമാനത്തിലുള്ള വാര്‍ഷികവര്‍ദ്ധനവിന്‍െറ താരതമ്യ പഠനം വെളിപ്പെടുത്തുന്നത്, 1900-1913 കാലഘട്ടത്തില്‍ നിശ്ചലമായ സാമ്പത്തിക വളര്‍ച്ച (1913-1950) കാലഘട്ടങ്ങളില്‍ 0.2 ശതമാനം കുറഞ്ഞു എന്നാണ്. സ്വാതന്ത്ര്യത്തിനു ശേഷം (1950-1999) വാര്‍ഷികവളര്‍ച്ച 2.2 ശതമാനം അനുഭവപ്പെട്ടു. പ്രതിശീര്‍ഷവരുമാനത്തിന്‍െറ വാര്‍ഷിക വളര്‍ച്ച 1950-1973 കാലഘട്ടത്തില്‍ 1.4 ശതമാനം ആയിരുന്നത് 1973-1980 കാലഘട്ടത്തില്‍ 2.6 ശതമാനവും സാമ്പത്തിക പരിഷ്കാരത്തിന്‍െറ ആദ്യ ദശക കാലഘട്ടത്തില്‍ (1990-1999) 3.7 ശതമാനവുമായി ഉയര്‍ന്നു.  

 

 

കേരളം

......

കേരളം


അന്താരാഷ്ട്ര വ്യാപാരം പുരാതന തമിഴകത്തിലെ ചേര സാമ്രാജ്യത്തില്‍ ഉള്‍പ്പെട്ടിരുന്ന കേരളത്തിലാണെന്ന് ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മുസിരിസ് എന്ന് പറയപ്പെട്ടിരുന്ന ഇന്നത്തെ കൊടുങ്ങല്ലൂര്‍ തുറമുഖം വഴിയാണ് വ്യാപാരം ഇന്ത്യയിലെത്തിയത്. ഇന്നത്തെ ഇസ്ലാമിക ലോകത്തിലെ ഭൂരിഭാഗം പ്രദേശങ്ങളിലും ഇസ്ലാം എത്തിചേരുന്നതിനു മുന്‍പ് തന്നെ ഈ തുറമുഖം വഴി മുസ്ലീങ്ങള്‍ ഭാരതത്തിലെത്തിയിരുന്നു. ആദ്യകാല ക്രിസ്ത്യാനികള്‍ എത്തിയതും കേരളത്തിലൂടെയായിരുന്നു.

 

റോമന്‍ സാമ്രാജ്യമായും, സിറിയ, ഏഷ്യമാനര്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളുമായും, മറ്റു പല മദ്ധ്യപൂര്‍വ്വ രാജ്യങ്ങളുമായും കേരളത്തിന് വ്യാപാര ബന്ധം ഉണ്ടായിരുന്നു. അശോക ചക്രവര്‍ത്തിയുടെ കാലത്തെ ശിലാഫലകങ്ങളിലും ടോളമി, പ്ലീനി എന്നീ സഞ്ചാരികളുടെ യാത്രാവിവരണങ്ങളിലും പല പുരാണങ്ങളിലും പുരാതന സാഹിത്യ കൃതികളിലും ഇത് രേഖപ്പെടുത്തിയിട്ടുണ്ട്. ഒരുകാലത്ത് പുകള്‍പെറ്റ വ്യാപാരികളും കര്‍ഷകരുമായിരുന്നവര്‍ ഇന്ന് വിദേശ മൂലധനം മാത്രം ആശ്രയിച്ചു കഴിയുന്ന അഭയാര്‍ത്ഥികളായി ചുരുങ്ങി. പുരാതന തമിഴകത്തിന്‍െറ ഭാഷ ലോക ഭാഷയായിരുന്നു. ഇന്ന് ആധുനിക മലയാള ഭാഷ ഹൈസ്കൂള്‍ തലത്തിനപ്പുറം പ്രസക്തിയുള്ളതായി പരിഗണിക്കപ്പെടുന്നില്ല. 


 തമിഴ് നാട്

......

 ആന്ധ്ര 

രാജരാജചോഴന്‍ തന്‍ജയ് പെരിയകോവില്‍ നിര്‍മ്മിച്ച കാലത്ത്, ബ്രിട്ടണില്‍ ഫ്രഞ്ച് ആയിരുന്നു ഔദ്യോഗിക ഭാഷ. വൈദ്യപഠനവും, എഞ്ചിനീയറിംഗ് പഠനവും തമിഴില്‍ സാദ്ധ്യമായിരുന്നു. തമിഴര്‍ അവരുടെ ഭാഷ ഉപയോഗിച്ചുകൊണ്ട് തന്നെ കൂറ്റന്‍ സ്മാരകങ്ങള്‍ പണിതീര്‍ത്തിരുന്നു.  എന്നാല്‍ ഇന്നത്തെ തമിഴ് നാട്ടില്‍ തമിഴ് മാധ്യമത്തില്‍ പഠിക്കുന്നത് അപൂര്‍ണ്ണമായി കണക്കാക്കപ്പെടുകയും സാങ്കേതിക വൈദ്യശാസ്ത്ര പഠന സ്ഥാപനങ്ങളില്‍ നിന്നും തമിഴ് ഭാഷ ഒഴിവാക്കപ്പെടുകയും ചെയ്തിരിക്കുന്നു.

 

തെലുങ്കും കന്നഡയും ഔദ്യോഗിക ഭാഷകളായി ഉപയോഗിച്ചിരുന്ന വിജയനഗര സാമ്രാജ്യ കാലഘട്ടത്തില്‍, തലസ്ഥാന നഗരമായ ഹംപി സാങ്കേതിക മികവില്‍ ലോക നിലവാരമുള്ള ഒരു പട്ടണമായി അംഗീകാരം നേടിയിരുന്നു. അന്ന് ലണ്ടന്‍ ഒരു ഗ്രാമമായിരുന്നു. ഇന്ന് കന്നഡ മാധ്യമത്തിലുള്ള സ്കൂളുകളില്‍ പഠിച്ചുകൊണ്ട് ഒരാള്‍ക്ക് ഒരു ഗുമസ്lന്‍ പോലും ആയിത്തീരാന്‍ സാധിക്കില്ല എന്ന് ഇന്ത്യയുടെ പരമോന്നത കോടതി പ്രഖ്യാപിച്ചിട്ടുള്ളതും, തെലുങ്ക് മാധ്യമത്തിലുള്ള സ്കൂളുകളെല്ലാം തന്നെ ഇംഗ്ലീഷ് മാധ്യമമാക്കി മാറ്റപ്പെടുകയുമാണ്.

ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ള മഹത്തായ സര്‍വ്വകലാശാലകളില്‍ ആദ്യത്തേതായാണ് പുരാതന നളന്ദ സര്‍വ്വകലാശാലയെ എ.ഡി 427 മുതല്‍ 1197 വരെയുള്ള കാലത്ത് ലോകം ആദരിച്ചു പോന്നത്. ആധുനിക യൂറോപ്യന്‍ ഭാഷകള്‍ സാഹിത്യ ഭാഷകളായി അംഗീകരിക്കപ്പെടുകപോലും ചെയ്യാതിരുന്നപ്പോള്‍ വാന നിരീക്ഷണ ശാസ്ത്രവും, വൈദ്യശാസ്ത്രവും, ശില്പകലയും സാധാരണ ഇന്ത്യന്‍ ഭാഷകളില്‍ അവിടെ പഠിപ്പിച്ചിരുന്നു. നിര്‍ഭാഗ്യമെന്നു പറയട്ടെ ആധുനിക ഭാരതത്തില്‍ പുത്തന്‍ കൊളോണിയലിസത്തിന്‍െറ വരേണ്യ വര്‍ഗ്ഗം ഗംഗാതടത്തില്‍ രൂപം കൊണ്ട ഭാഷകളെ സാങ്കേതിക വൈദ്യശാസ്ത്ര പഠന സ്ഥാപനങ്ങളില്‍ നിന്നും പിന്‍തള്ളി. ഗ്രാമീണ ജനങ്ങള്‍ക്കായുള്ള ചിലവു കുറഞ്ഞ ശൗച്യാലയം എന്ന ആശയവുമായി ബന്ധപ്പെട്ട് രൂപരേഖ തയ്യാറാക്കുന്നതിന് രണ്ട് സങ്കേതിക ശാസ്ത്ര വിദ്യാര്‍ത്ഥികള്‍ പരിശ്രമിച്ച് നടക്കാതെ പോയത് ദയനീയമാണ്.

ഉത്തര്‍ പ്രദേശ്, ബീഹാര്‍, വെസ്റ്റ് ബംഗാള്‍, ബംഗ്ലാദേശ് തുടങ്ങി ഗംഗാതടത്തില്‍ ഹിന്ദിയും, ബംഗാളിയും സംസാരിക്കുന്ന 660 ദശലക്ഷം ജനങ്ങള്‍ ഈ ലോകത്ത് ഏറ്റവും കൂടുതല്‍ അവഗണിക്കപ്പെടുന്നവരാണ് എന്നത് ഒട്ടും ആശ്ചര്യകരമല്ല.

ഓക്സ്ഫോര്‍ഡ്, ഹാവാര്‍ഡ് തുടങ്ങിയ ആധുനിക സര്‍വ്വകലാശാലകള്‍ നിലവില്‍ വരുന്നതിനു മുമ്പ് ഏറ്റവും ചുരുങ്ങിയത് ഒരു സഹസ്രാബ്ദം മുമ്പ് തന്നെ പാക്കിസ്ഥാനിലെ ലാഹോറിനടുത്തുള്ള തക്ഷശില ഉന്നത വിദ്യാഭ്യാസത്തിന്‍െറ കേന്ദ്രമായിരുന്നു. മോഹന്‍ജെദാരോയിലും, ഹാരപ്പയിലും പ്രതിഫലിച്ച നാഗരിക സംസ്കാരത്തിന്‍െറ തൊട്ടില്‍, അവിഭക്ത പഞ്ചാബിലെ സിന്ധുനദീതടവും, പാക്കിസ്ഥാനിലും ഭാരതത്തിലും ഉള്‍പ്പെട്ടു കിടന്നിരുന്ന സിന്ധ് പ്രവിശ്യയുമായിരുന്നു. ഇതൊക്കെയാണെങ്കിലും ഈ രണ്ടു രാജ്യങ്ങളിലുമുള്ള ആംഗലേയോന്മുഖ മേധാവിത്വം ഈ പ്രദേശങ്ങളെ ലോകത്തില്‍ ഏറ്റവും മോശമായ രീതിയില്‍ അറിവു നിഷേധിക്കപ്പെട്ടവരുടെ ഭൂമിയാക്കി മാറ്റിയിരിക്കുന്നു.

 

ലോക നന്മക്കായി ഏകദൈവാരാധനയില്‍ അധിഷ്ഠിതമായ ആത്മീയ സംസ്കാരം സമന്വയിപ്പിച്ച സന്യാസി സമൂഹത്തിന്‍െറ ഭാഷയാണ് പഞ്ചാബി, സംസ്കൃതം, പ്രാകൃത്, അപഭ്രംശ, പേര്‍ഷ്യന്‍, അറബി  എന്നീ ഭാഷകളില്‍ നിന്ന് വാക്കുകള്‍ എടുത്ത് എഴുതിയ ഗ്രന്ഥസാഹിബ് ഭാരതത്തിന്‍െറ ദേശീയ പൈതൃകം പ്രതിഫലിപ്പിക്കുന്ന ഒരു ഗ്രന്ഥമാണ്. പഞ്ചാബി ഭാഷയ്ക്കു പുറമെ പുരാതന ഹിന്ദി, അവഡി, സിന്ധി, മധ്യകാല മറാത്തി എന്നീ ഭാഷകളും ഈ ഗ്രന്ഥത്തില്‍ ഉപയോഗിച്ചിട്ടുണ്ട്. നൂറ് ദശലക്ഷം ജനങ്ങള്‍ സംസാരിക്കുന്ന പഞ്ചാബി ഭാഷയില്‍ 500 ല്‍ താഴെ പുസ്തകങ്ങള്‍ മാത്രമാണ് ഒരു വര്‍ഷത്തില്‍ പ്രസിദ്ധീകരിക്കുന്നത് എന്നത് ഞെട്ടിപ്പിക്കുന്ന ഒരു വസ്തുതയാണ്.

മഹാരാഷ്ട്രയിലെ അജന്താ ഗുഹകളില്‍ പ്രതിഫലിക്കപ്പെടുന്നത് അക്കാലത്തെ ജനങ്ങളുടെ ക്രിയാത്മക സിദ്ധികള്‍ മാത്രമല്ല വ്യത്യസ്ഥ വിശ്വാസങ്ങളിലുള്ള അവരുടെ പരസ്പര സഹവര്‍ത്തിത്വവുമാണ്. ക്രിസ്തുവിന് മുമ്പ് രണ്ടാം ശതകം മുതല്‍ക്കുള്ള ഈ 31 ശിലാ കവാട ഗുഹാ സ്മാരകങ്ങല്‍ ഏറ്റവും മികച്ചതായി കണക്കാക്കപ്പടുന്ന ചിത്രകലകളും ശില്പകലകലും ഉള്‍പ്പെടുന്നവയാണ്. 

 

അജന്ത എല്ലോറ ഗുഹകൾ 

......

 ഒറീസ്സ 

 

ആധുനിക ഭാരതത്തില്‍ ഗുജറാത്തിയും, മറാത്തിയും സംസാരിക്കുന്ന 150 ദശലക്ഷം ജനങ്ങള്‍ ഒരു ക്രിയാത്മകമായ പഠനത്തിനും പരിഗണിക്കപ്പെടുന്നില്ല. ഹോട്ടല്‍ മാനേജ്മെന്‍റ് പഠനവും പാചകകലാ പഠനവും ഇന്ന് ഭാരതീയ ഭാഷകളില്‍ സാധ്യമല്ല.

അശോക ചക്രവര്‍ത്തിയുടെ ഭരണകാലത്ത് ലോകസമ്പത്തിന്‍െറ മൂന്നിലൊന്ന് ഭാഗം ഉല്‍പാദിപ്പിക്കപ്പെട്ടിരുന്നത് ഭാരതത്തിലായിരുന്നു. മുഗളന്മാരുടെ കാലത്ത് അത് നാലിലൊന്നായി കുറഞ്ഞു. എന്നാല്‍ ഒരു കാലത്ത് ഭൂമിയിലെ സമ്പന്നമായ പ്രദേശത്തെ ഇംഗ്ലീഷ് കോളനി വാഴ്ച പാപ്പരാക്കി മാറ്റി. തെക്കന്‍ ഏഷ്യയിലെ വരേണ്യ വര്‍ഗ്ഗം അറിവ് ഉണ്ടാക്കുന്നതില്‍ നിന്നും ഭരണ കാര്യങ്ങളില്‍നിന്നും ഭാരതീയ ഭാഷകളെ ഒഴിവാക്കുകയും ഇംഗ്ലീഷിനെ കൊളോണിയലിസത്തിന്‍െറ മഹത്തായ വരദാനമായി അവകാശപ്പെടുകയും ചെയ്യുന്നു. ഇത് ഭാരതത്തെ അഴിമതിയിലാഴ്ത്തുകയും പട്ടിണി വര്‍ദ്ധിപ്പിക്കുകയും വിദ്യാഭ്യാസ സമ്പ്രദായത്തെ തകര്‍ക്കുകയും തെക്കന്‍ ഏഷ്യന്‍ സമൂഹത്തെ ഒന്നിനും കൊള്ളാത്ത അനുകരണക്കാരുടെ വര്‍ഗ്ഗമാക്കി മാറ്റുകയും ചെയ്തു.

ഇസ്ലാമും ശാസ്ത്രവും - 1

.....  ഇസ്ലാമും ശാസ്ത്രവും - 2
&feature=related &feature=related

 ഇസ്ലാമും ശാസ്ത്രവും - 3

 ഇസ്ലാമും ശാസ്ത്രവും - ശാസ്ത്രത്തിന്റെ ഭാഷ


കൂടുതല്‍ വിവരങ്ങള്‍ക്ക് മാതൃഭൂമി പ്രസിദ്ധീകരിച്ച കെ. സേതുരാമന്‍ എഴുതിയ മലയാളത്തിന്‍െറ ഭാവി – ഭാഷാ ആസൂത്രണവും മാനവ വികസനവുംഎന്ന പുസ്തകം വായിക്കുക.