Warning: Creating default object from empty value in /home/graamam/public_html/gramam/mal/plugins/system/jsifr3.php on line 42
അധിനിവേശ ഒസ്യത്ത്

അഡ്മിനിസ്ട്രേറ്റര്‍



അതിഥികള്‍

നമുക്ക് 27 അതിഥികള്‍ ഓണ്‍ലൈന്‍

എത്ര പേര്‍ കണ്ടു


Warning: Creating default object from empty value in /home/graamam/public_html/gramam/mal/modules/mod_stats/helper.php on line 106
ഉള്ളടക്കം എത്ര പേര്‍ കണ്ടു : 838243


അധിനിവേശ ഭരണ സമ്പ്രദായങ്ങള്‍

ഇന്ത്യയിലെ മിക്കവാറും എല്ലാ ഭരണപരമായ പ്രക്രിയകള്‍ക്കും ഒരു അധിനിവേശ മുദ്രയുണ്ട്. ജനങ്ങളെ സേവിക്കുന്നതിനേക്കാള്‍ കൂടുതല്‍ ഭരണപ്രഭുക്കളുടെ നിയന്ത്രണം നിലനിര്‍ത്തുവാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ള നൂറുകണക്കിനു ചെറുതും വലുതുമായ അധിനിവേശ ഭരണ സമ്പ്രദായങ്ങള്‍ ഉണ്ട്. അത് എല്ലാ വകുപ്പുകളിലും സര്‍വ്വവ്യാപിയാണ്. (പോലീസിലെ പ്രത്യക്ഷമായരണ്ട് നടപടിക്രമങ്ങള്‍ താഴെ പറയുന്നവയാണ്) 

ഉപ്പ് സത്യാഗ്രഹം - 1931

 

കേസ് പഠനം: പ്രതിഷേധിക്കാനുള്ള അവകാശം

നിയമം നടപ്പാക്കുക, അക്രമാസക്തരായ ജനകൂട്ടത്തെ നിയന്ത്രിക്കുക എന്നിവയാണ് പോലീസ് സേനയുടെ ഏറ്റവും പ്രധാനപ്പെട്ട കര്‍ത്തവ്യം. അധിനിവേശ ബ്രിട്ടീഷ് സര്‍ക്കാര്‍ ജനക്കൂട്ടത്തെ നിയന്ത്രിക്കുവാനുള്ള കായിക പരിശീലനം ഏര്‍പ്പെടുത്തിയിരുന്നു. അത് 1931 – ലെ ഉപ്പ് സത്യാഗ്രഹത്തിലെ നിരായുധരും, അഹിംസാവാദികളുമായ സത്യാഗ്രഹികളുടെ മേല്‍ അക്രമം അഴിച്ചുവിട്ട്, കാലാനുസൃതമാക്കി. അതില്‍ തലയില്‍ ഇടിക്കുന്നതും, കഴുത്തില്‍ ആഴത്തില്‍ മുറിവേല്‍പ്പിക്കുന്നതും, വായിലും വയറ്റിലും കുത്തുന്നതും ഉള്‍പ്പെടുന്നു. സ്വാതന്ത്ര്യത്തിനു ശേഷം സ്വാഭാവികമായും അത് ഭേദഗതി ചെയ്യേണ്ടതായിരുന്നു.

അക്രമാസക്തമായ ജനകൂട്ടത്തെ നേരിടുന്നതിനായി പോലീസ് സേനയില്‍ 4 എക്സര്‍സൈസുകളും എതിരാളികള്‍ക്ക് നേരെ പ്രയോഗിക്കുന്നതിന് 3 കട്ടുകളും, 2 ജാബുകളും നിലവിലുണ്ട്.

കട്ട് – 1 – പൊസിഷനില്‍നിന്നും തലക്ക് പുറകില്‍കൂടി ലത്തി ചുറ്റി വീശി ലത്തി മുന്നിലേക്കു വരുമ്പോള്‍ ശത്രുവിന്‍െറ കഴുത്തിന്‍െറ ഇടതു ഭാഗത്ത് ശക്തമായ പ്രഹരം ഏല്‍പ്പിക്കുന്ന വിധത്തില്‍ ലത്തി കട്ടു ചെയ്യുന്ന രീതിയാണിത്. ശത്രു കുറച്ച് അകലെയാണെങ്കില്‍ ഇടതുകാല്‍ ലഞ്ചുചെയ്തോ വലതുകാല്‍ മുന്നോട്ടുവെച്ച് സ്റ്റെപ്പിംഗ് നടത്തിയോ കട്ടു ചെയ്യാവുന്നതാണ്.

കട്ട് 2വലതുകാല്‍ മുമ്പിലേക്കു വെച്ച് പൊസിഷനില്‍ വരികയും പൊസിഷനില്‍ നിന്നുകൊണ്ട് ലത്തി മുന്നിലേക്കും വലതുവശത്തേക്കുമായി വീശി ശത്രുവിന്‍െറ കഴുത്തിന്‍െറ വലതുവശത്ത് പ്രഹരമേല്‍പ്പിക്കുന്ന രീതിയില്‍ കട്ടുചെയ്യുന്നു. അടി കൊടുക്കുന്ന സമയത്ത് ലത്തി ഉപയോഗിക്കുന്ന പോലീസുകാരന്‍ തന്‍െറ ശരീരം ഇടതുഭാഗത്തേക്ക് സ്വിങ്ങ് ചെയ്യുന്നു. ശത്രു അല്‍പം അകലെയാണെങ്കില്‍ വലതുകാല്‍ മുന്നോട്ടു വെച്ച് ലഞ്ചുചെയ്തുകൊണ്ട് കഴുത്തിന്‍െറ വലതുവശത്ത് അടിയേല്‍പ്പിക്കേണ്ടതാണ്.

കട്ട് 3ശത്രുവിന്‍െറ തലക്ക് മുകളില്‍ പ്രഹരമേല്‍പ്പിക്കാനുള്ള ഈ കട്ട് മാരകമായ പരിക്കുകള്‍ ഏല്‍പ്പിക്കണമെന്നു തന്നെ കണക്കാക്കി അടിയന്തിര സാഹചര്യങ്ങളിലും ഒഴിച്ചുകൂടാനാവാത്ത അവസരത്തിലും മാത്രം ഉപയോഗിക്കുവാന്‍ പാടുള്ളതാണ്. ലത്തി മുകളിലേക്കും പുറകിലേക്കുമായി സ്വിങ്ങ് ചെയ്ത് മുകളില്‍കൂടി താഴ്ത്തി ശത്രുവിന്‍െറ തലക്കു മുകളില്‍ പ്രഹരമേല്‍പ്പിക്കുന്ന രീതിയാണിത്. ഈ കട്ടു ചെയ്യുമ്പോള്‍ വലതു കൈ പൂര്‍ണ്ണമായും നിവര്‍ന്നിരിക്കയും കൈ വെള്ള മുകളിലേക്കായിരിക്കുകയും ചെയ്യും. വിവിധ കട്ടുകള്‍ ചെയ്യുമ്പോള്‍ ഹാ.. ഹാ.. എന്നു ശബ്ദമുണ്ടാക്കേണ്ടതാണ്.

ജാബുകള്‍ - പോലീസുകാരന്‍ ശത്രുക്കളാല്‍ പൊതിഞ്ഞ് വലയം ചെയ്യപ്പെടുന്ന സന്ദര്‍ഭങ്ങളില്‍ ലത്തികൊണ്ട് ശക്തിയുള്ള കട്ടുകള്‍ നടത്തുക പ്രാവര്‍ത്തികമല്ല. അത്തരം സന്ദര്‍ഭങ്ങളില്‍ ജാബുകള്‍ പ്രയോജനപ്പെടുത്താവുന്നതാണ്.

ജാബ് -1- ആജ്ഞ കിട്ടിക്കഴിഞ്ഞാല്‍ ലത്തി ശത്രുവിന്‍െറ മുഖത്തിനു നേരെ ചൂണ്ടികൊണ്ട് കൈമുട്ട് പൂര്‍ണ്ണമായി മടക്കി പിന്നോട്ട് കൊണ്ടു വന്ന് ശത്രുവിന്‍െറ നേരെ വലതുകാല്‍ വെച്ച് ഒരു ചുവട് മുന്നോട്ട് ചാടി വലതുകൈയിലെ ലത്തികൊണ്ട് ശത്രുവിന്‍െറ മുഖത്ത് ശക്തിയായി കുത്തുന്ന രീതിയാണിത്. കട്ട് ചെയ്യുമ്പോള്‍ ശബ്ദമുണ്ടാക്കിയതു പോലെ ജാബ് ചെയ്യുമ്പോഴും ഹാ.. ഹാ.. ശബ്ദം പുറപ്പെടുവിക്കേണ്ടതാണ്

ജാബ് -2-പൊസിഷനില്‍ ലത്തി ഭൂമിക്ക് സമാന്തരമായി ഇടതു വശത്തെ അരക്കെട്ടിനു സമാന്തരമായി കൊണ്ടു വരുന്നതോടുകൂടി അതായത് ലത്തിയുടെ വണ്ണം കൂടിയ ഭാഗം അല്പം വിട്ട് ഇടതു കൈകൊണ്ട് ലത്തി ചുറ്റിപ്പിടിക്കുക. തുടര്‍ന്ന് വലതുകാല്‍ മുന്നില്‍ വരത്തക്കവിധത്തില്‍ ശത്രുവിന്‍െറ നേരെ മുന്നോട്ടു ചാടി ശത്രുവിന്‍െറ ഉദരഭാഗത്ത് ശക്തിയായി കുത്തുന്ന രീതിയാണിത്. ഒരു കട്ടിനു ശേഷം ചെയ്യുന്ന ജാബ് വളരെ ഫലപ്രഥമാണ്.

മൗലികാവകാശം എന്ന നിലയില്‍ സംഘടിക്കുവാനും അഭിപ്രായ പ്രകടനത്തിനുമുള്ള അവകാശം ഇന്ത്യന്‍ ഭരണഘടന ഉറപ്പ് നല്‍കുന്നു. അതുകൊണ്ട് അക്രമാസക്തരായ ജനക്കൂട്ടത്തെ നിയന്ത്രിക്കുവാനും കൈകാര്യം ചെയ്യുവാനുമുള്ള പോലീസിന്‍െറ ആവശ്യം പരിമിതമാണ്. എന്നാല്‍ ദശകങ്ങള്‍ പിന്നിട്ടിട്ടും അധിനിവേശ സമ്പ്രദായങ്ങളും നടപടിക്രമങ്ങളും മാറ്റപ്പെട്ടിട്ടില്ല. പക്ഷേ ലോകം നന്മയ്ക്ക് വേണ്ടി മാറിയിട്ടുണ്ട്. അധിനിവേശ കായിക പരിശീലനം ഏര്‍പ്പെടുത്തിയ ബ്രിട്ടണ്‍ അടക്കമുള്ള ഒരു രാജ്യവും മൌലികാവകാശത്തിനു വിരുദ്ധമായി ഒരു നടപടി ക്രമവും നിലനിര്‍ത്താന്‍ ധൈര്യപ്പെട്ടിട്ടില്ല.

ഇന്ത്യയിലെ ലക്ഷകണക്കിനു സേനാംഗങ്ങള്‍ തുടര്‍ന്നു പോരുന്ന, ജനക്കൂട്ടത്തെ നിയന്ത്രക്കുന്നതിനുള്ള, അധിനിവേശ നടപടിക്രമവും കൊറിയ, ജര്‍മ്മന്‍, ദ്രുതകര്‍മ്മ സേനയുടെ അടിസ്ഥാന കായിക പരിശീലനവും തമ്മിലുള്ള ഒരു താരതമ്യം താഴെ കൊടുക്കുന്നു.

  

...

 

        

കേസ് പഠനം : വലതുഭാഗം അല്ലെങ്കില്‍ ഇടതു ഭാഗം

സബ് ഇന്‍സ്പെക്ടര്‍ റാങ്കിന് മുകളിലുള്ള പോലീസ് ഓഫീസര്‍മാര്‍ക്ക് പിസ്റ്റള്‍, റിവോള്‍വര്‍ തുടങ്ങിയ കൈതോക്കുകള്‍ നല്‍കുന്നു. ഇന്ത്യയില്‍ ലക്ഷകണക്കിനു പോലീസ് ഓഫീസര്‍മാര്‍ ഹാന്‍റ് ഗണ്‍ ഇടുപ്പിന്‍െറ ഇടതുവശത്ത് സൂക്ഷക്കുന്നു. ഇടതുഭാഗത്ത് സൂക്ഷിക്കുന്ന ഈ സമ്പ്രദായം ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കാലഘട്ടത്തിലാണ് നിലവില്‍ വന്നത്. പക്ഷെ മറ്റ് എല്ലാ പാശ്ചാത്യ പൗരസ്ത്യ തദ്ദേശ ഭാഷാരാജ്യങ്ങളിലും വലതു ഭാഗത്താണ് അത് സൂക്ഷിക്കുന്നത്. 1950 കളില്‍ ലോകം മുഴുവന്‍ കൈ തോക്ക് സൂക്ഷിക്കുന്നത് ശരീരത്തിന്‍െറ ഇടതു ഭാഗത്തു നിന്നും വലതു ഭാഗത്തേക്കു മാറ്റി. അതാണ് ആയുധം കൈകാര്യം ചെയ്യുന്നതിന് ഏറ്റവും കാര്യക്ഷമമായ സമ്പ്രദായം.

 

 

.. ..

 

...
...
...

തദ്ദേശഭാഷാ രാജ്യങ്ങളില്‍ ആയുധം ഇടതു ഭാഗത്തു നിന്നും വലതു വശത്തേക്ക് മാറ്റുവാനുള്ള പരിശീലനത്തിന് പോലീസ് സേനാംഗങ്ങള്‍ക്ക് ഏതാനും ദിവസം മാത്രമേ വേണ്ടിവന്നുള്ളു. പക്ഷെ 60 വര്‍ഷത്തിനു ശേഷവും അത് ചെയ്യുവാന്‍ നമുക്ക് സാധിച്ചിട്ടില്ല. അതിന്‍െറ പ്രാധാന്യത്തെപറ്റി ആരും ബോധവാന്‍മാരല്ല. ഉദ്യോഗസ്ഥന്‍ ജീവിക്കണോ ശത്രു ജീവിക്കണോയെന്നു തീരുമാനിക്കുവാന്‍ കഴിയുന്നത്ര പ്രാധാന്യമുള്ള വിഷയമാണത്.

 


കൂടുതല്‍ വിവരങ്ങള്‍ക്ക് മാതൃഭൂമി പ്രസിദ്ധീകരിച്ച കെ. സേതുരാമന്‍ എഴുതിയ മലയാളത്തിന്‍െറ ഭാവി – ഭാഷാ ആസൂത്രണവും മാനവ വികസനവും എന്ന പുസ്തകം വായിക്കുക