Warning: Creating default object from empty value in /home/graamam/public_html/gramam/mal/plugins/system/jsifr3.php on line 42
ഹോം

അഡ്മിനിസ്ട്രേറ്റര്‍അതിഥികള്‍

നമുക്ക് 1 അതിഥി ഓണ്‍ലൈന്‍

എത്ര പേര്‍ കണ്ടു


Warning: Creating default object from empty value in /home/graamam/public_html/gramam/mal/modules/mod_stats/helper.php on line 106
ഉള്ളടക്കം എത്ര പേര്‍ കണ്ടു : 842723


 മലയാളത്തിന്‍െറ ഭാവി

ഭാഷാ ആസൂത്രണവും മാനവ വികസനവും 


"ഇന്നത്തെ രീതിയിലുള്ള ഇംഗ്ലീഷ് വിദ്യാഭ്യാസം, അതു ലഭിച്ച ഇന്ത്യക്കാരനെ ദുര്‍ബലനാക്കിയിട്ടുണ്ടെന്നും അത് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ കഠിനമായ ആഘാതം വരുത്തിവെച്ചിട്ടുണ്ടെന്നും അവരെ അനുകരണക്കാരാക്കി മാറ്റിയിട്ടുണ്ടെന്നുമാണ് എന്‍റെ സുചിന്തമായ അഭിപ്രായം. പ്രാദേശിക ഭാഷകളുടെ തരംതാഴ്ത്തലാണ് നമ്മുടെ ബ്രിട്ടീഷ് ബന്ധത്തിന്‍റെ ദു:ഖകരമായ അദ്ധ്യായം. അനുകരണക്കാരുടെ ഒരു വംശത്തെ സൃഷ്ടിച്ചുകൊണ്ട് ഒരു രാജ്യത്തിനും ഒരു രാഷ്ട്രമായിത്തീരാന്‍ കഴിയില്ല".

                                                                                                                                                                         മഹാത്മാഗാന്ധി 

 

ബഹുമാനപ്പെട്ട ഇന്ത്യന്‍ സുപ്രീം കോടതി 2009 ല്‍ ഒരു വിധിന്യായത്തില്‍ ഇങ്ങനെ നിരീക്ഷിച്ചിട്ടുണ്ട് " കേരളത്തിലെ പ്രൈമറി സ്കൂളുകളിലെ പഠന മാധ്യമം മലയാളമായതിനാല്‍ ഈ കൊല്ലം പ്രൈമറി തലത്തില്‍ 2.5 ലക്ഷം വിദ്യാര്‍ത്ഥികളുടെ കുറവു രേഖപ്പെടുത്തിയിട്ടുണ്ട്. ഇംഗ്ലീഷ് മാധ്യമത്തിലൂടെ വിദ്യാഭ്യാസം നല്‍കുന്ന സ്വകാര്യ സ്കൂളുകളില്‍ പ്രവേശനം ലഭിക്കുന്നതിനായി 50,000 രൂപ ചിലവഴിക്കാന്‍ രക്ഷിതാക്കള്‍ക്ക് കഴിയും എന്ന് നിങ്ങള്‍ വിചാരിക്കുന്നുണ്ടോ?. അതാണ് അവര്‍ക്ക് വേണ്ടത്." മാത്രവുമല്ല മലയാള മാധ്യമത്തിലൂടെയോ മറ്റു ഇന്ത്യന്‍ ഭാഷകളിലൂടെയോ പഠിച്ച കുട്ടികള്‍ക്ക് ഒരു ഗുമസ്തന്‍െറ ജോലി പോലും ലഭിക്കുന്നില്ല എന്നത് ഇന്ത്യന്‍ മാധ്യമത്തില്‍ പഠിക്കുന്ന കുട്ടികളുടെ പരിതാപകരമായ അവസ്ഥയിലേക്കുള്ള നേര്‍കാഴ്ചയാണ്. ഭരണകര്‍ത്താക്കളും നിയമ നിര്‍മ്മാണ വിഭാഗങ്ങളും ഇക്കാര്യത്തില്‍ കണ്ണു തുറക്കണം.

 

ഇന്ത്യന്‍ ഭാഷാ സ്കൂളുകള്‍ ഉപേക്ഷിച്ച് ഇംഗ്ലീഷ് ഭാഷാ മാധ്യമ സ്കൂളുകളിലേക്ക് ചേക്കേറുന്നത് കേരളത്തിന്‍റെ മാത്രം പ്രത്യേകതയല്ല. ഇന്ത്യന്‍ ഭാഷാ സ്കൂളുകള്‍ ഉപേക്ഷിക്കുന്ന സ്ഥിതി വിശേഷം എല്ലാ സംസ്ഥാനങ്ങളും അഭിമുഖീകരിക്കുന്നു. അത് ഒരു സ്വാഭാവിക സ്ഥിതി വിശേഷമല്ല. മറിച്ച് അധിനിവേശ സ്വാധീനം സൃഷ്ടിച്ച കടുത്ത ഭാഷാപരമായ വിവേചനമാണ്. ചുരുക്കം ചില സംസ്ഥാനങ്ങള്‍ ഇന്ത്യന്‍ ഭാഷാമാധ്യമത്തില്‍ നിന്നും ഇംഗ്ലീഷ് ഭാഷാ മാധ്യമത്തിലേക്ക് പൂര്‍ണ്ണമായും മാറിയിട്ടുണ്ട്. ജമ്മുകാശ്മീര്‍, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ പഠന മാധ്യമം ഇന്ത്യന്‍ ഭാഷകളില്‍ നിന്നും ഇംഗ്ലീഷിലേക്ക് മാറ്റി. ഈ കാര്യത്തില്‍ മെട്രോ പട്ടണങ്ങള്‍ മുന്നിട്ടു നില്‍ക്കുന്നു. 

 

മാതൃഭാഷയുടെ പ്രസക്തി

മാതൃഭാഷയിലധിഷ്ഠിതമായ വിദ്യാഭ്യാസമാണ് മെച്ചപ്പെട്ട സാക്ഷരതയ്ക്കും ഗണിതപാടവത്തിനും ഗുണകരമെന്ന് പാഠങ്ങള്‍ കാണിക്കുന്നു. വികസിത രാജ്യങ്ങളില്‍ ഒന്നില്‍ പോലും പ്രൈമറി തലത്തില്‍ വിദേശഭാഷയില്‍ പഠിപ്പിക്കുന്നില്ല. യഥാര്‍ത്ഥത്തില്‍ ഈ രാജ്യങ്ങളിലെല്ലാം ഉന്നത വിദ്യാഭ്യാസം ഉള്‍പ്പെട്ട എല്ലാം പഠിപ്പിക്കുന്നത് മാതൃഭാഷയിലാണ്. മാത്രമല്ല ഗവേഷണങ്ങള്‍ പോലും ഭാഷാ പരിഗണയാല്‍  തടസ്സപ്പെടുത്തില്ല. യൂറോപ്യന്‍ രാഷ്ട്രങ്ങളിലേയും കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലേയും ചുരുക്കംലക്ഷം ആളുകള്‍ സംസാരിക്കുന്ന ചെറുഭാഷകള്‍ ഉന്നത വിദ്യാഭ്യാസത്തിലും, അന്തര്‍ദേശീയ തലത്തിലും അംഗീകരിക്കപ്പെടുന്നു.


പുസ്തകത്തിന്‍റെ പ്രതിപാദ്യം ...... മാതൃഭാഷാ പഠനം
&   &feature=related

നിയോകൊളോണിയല്‍ പ്രമാണിമാരുടെ കീഴടക്കലും, അടച്ചിടലും

ഇന്ത്യയിലെ അധിനിവേശാനന്തര കാലഘട്ടത്തിലും പ്രമാണിമാരുടെ പൂര്‍വ്വസ്ഥിതി നിലനിര്‍ത്തുവാനുള്ള താല്പര്യം മൂലം ഇന്ത്യന്‍ ഭാഷകള്‍ക്ക് ഭ്രഷ്ട് കല്‍പ്പിച്ചിരുന്നു. ഇംഗ്ലീഷ് ഭാഷ ഇന്ത്യയില്‍ പഠിക്കുന്നത് ആ ഭാഷയുടെ മേല്‍കോപ്പു കൊണ്ടോ, ഇംഗ്ലീഷ്  സംസ്കാരത്തിന്‍റെ സൗന്ദര്യം കൊണ്ടോ, അമേരിക്കയുടെ സാമ്പത്തിക, സാങ്കേതിക ശക്തികൊണ്ടോ, ആഗോള സംസാര ഭാഷ എന്ന നിലയിലോ അല്ല, മറിച്ച് സര്‍ക്കാര്‍ മേഖലയിലും, വ്യവസായ മേഖലയിലും ഇംഗ്ലീഷ്  പ്രാവീണ്യം ഉണ്ടായിരിക്കണമെന്ന  സാമ്പത്തികമായ തിരിച്ചറിവുകൊണ്ട് ഇന്ത്യന്‍ഭാഷകള്‍ സാമ്പത്തിക മേഖലകളില്‍ നിന്നും സ്ഥാന ഭ്രഷ്ടമാക്കപ്പെടുന്നു. പ്രൊഫഷണല്‍ കോഴ്സുകളില്‍ ഇന്ത്യന്‍ ഭാഷകള്‍ക്കുള്ള നിഷേധവും ഉയര്‍ന്ന ജോലികള്‍ക്കുള്ള കേന്ദ്രസര്‍ക്കാരിന്‍റെ അംഗീകാരമില്ലായ്മയുമാണ് ഉന്നത സാമ്പത്തികകേന്ദങ്ങളില്‍ ഇംഗ്ലീഷിനെ ഒരു അനിവാര്യ ഘടകമാക്കിയത്.

 

എന്താണ് നമ്മളോട് പറഞ്ഞ കഥ

 

 • ഇംഗ്ലീഷ് അധിഷ്ഠിത വിദ്യഭ്യാസം ഒഴിച്ചുകൂടാന്‍ പറ്റാത്തതാണ്. ഇംഗ്ലീഷ് ഭാഷ അധിനിവേശത്തിന്‍െറ സംഭാവനയാണ്.
 • ഇന്ത്യയെ വികസനത്തിലേക്ക് നയിച്ച ഒരു ആഗോള ഭാഷ ഉപയോഗിക്കുവാന്‍ കഴിഞ്ഞതില്‍ ഇന്ത്യ ഭാഗ്യവതിയാണ്. അത് ഇന്ത്യയെ അറിവിന്‍െറ കാര്യത്തില്‍ സമ്പന്നയാക്കി.
 • ഇംഗ്ലീഷ്, ജനങ്ങളെ ഏകോപിപ്പിക്കുകയും അധിനിവേശ ഭാഷയിലൂടെ ദേശിയോദ്ഗ്രഥനം  ശക്തിപ്പെടുത്തുകയും ചെയ്തു.
 • ഇന്ത്യന്‍ ഭാഷകള്‍ പുരോഗതിയില്ലാത്തതും അത് ശാസ്ത്രത്തിനോ, ഗവേഷണത്തിനോ അനുയോജ്യമല്ലാത്തതും ആണ്. 

 

 എന്താണ് നമ്മളോട് പറയാതിരുന്നത് ? "വസ്തുതകള്‍"''
 

 • ഇന്ത്യന്‍ ഭാഷകള്‍ ഒഴികെ ലോകത്തിലെ പ്രധാന ഭാഷകള്‍ എല്ലാം പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിനും, അന്തര്‍ ദേശീയ വേദികളിലും, സൈബര്‍ യുഗത്തിലും അംഗീകരിക്കപ്പെട്ടതാണ്.
 • അധിനിവേശഭാഷകളെ ആശ്രയിച്ചു കഴിയുന്ന ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങള്‍ ജനങ്ങളെ മറ്റു തദ്ദേശീയ ഭാഷയുള്ള വികസ്വര രാജ്യങ്ങളേക്കാള്‍ കൂടുതല്‍ ദാരിദ്രമുള്ളവരായും, വിദ്യാഭ്യാസമില്ലാത്തവരായും പോഷകാഹാരം കുറഞ്ഞവരായും മാറ്റുന്നു.
 • തദ്ദേശീയ രാജ്യങ്ങളേക്കാള്‍ ദീര്‍ഘകാല സാമ്പത്തിക വളര്‍ച്ച അധിനിവേശ ഭാഷാ രാജ്യങ്ങളില്‍ സ്ഥിരമായി കുറഞ്ഞു നില്‍ക്കുന്നു.
 • ഔദ്ദ്യോഗിക ഭാഷാനയത്തിന്‍െറ മൂല്യനിര്‍ണ്ണയം, കോടിക്കണക്കിനു ജനങ്ങളെ അശക്തരാക്കുന്നതും ഒരു ഇണക്കു ഭാഷയുടെ ജൈവപരിണാമത്തിനു ഹാനികരവുമായി അധിനിവേശ ഭാഷയെ അനുകൂലിക്കുന്നു.
 • വിദ്യാഭ്യാസ മേഖലയിലുള്ള ഉത്തരവുകളും, പരിഭാഷകളും ഒരുഫലവും സൃഷ്ടിക്കുകയില്ല. വിപണനത്തില്‍ അധിഷ്ഠിതമായ പ്രോത്സാഹനങ്ങളും, മത്സരോന്മുഖമായ പാഠപുസ്തക എഴുത്തുകളും മാത്രമേ നൂതന അറിവു സൃഷ്ടിക്കുകയുള്ളൂ.
 • സുപ്രീം കോടതിയിലോ, പാര്‍ലമെന്‍റിലോ ഉപയോഗിക്കുന്ന ഭാഷയിലല്ല പ്രശ്നം. മറിച്ച് മെച്ചപ്പെട്ട സേവനം നല്‍കുവാനായി സംഘടിത മേഖലയിലെ തൊഴിലാളികളെ തിരഞ്ഞെടുക്കുവാനായി ഉപയോഗിക്കുന്ന പൗരന്മാരുടെ ഭാഷയിലാണ്.

 

      എന്തുകൊണ്ട് ഇന്ത്യന്‍ ഭാഷകള്‍ പാടില്ല

 • ആംഗലേയത്തിന്‍െറ ചിലവ് അംഗീകരിക്കാന്‍ പറ്റാത്ത വിധം ഉയര്‍ന്നതാണ്. പ്രമാണിമാരാല്‍ സൃഷ്ടിക്കപ്പെട്ട അസമത്വവും വികസനത്തിന്‍െറ കുറവും മൂലം അധിനിവേശ രാജ്യത്തെ ജനങ്ങള്‍ സാമൂഹികമായ അസ്ഥിരത നേരിടുന്നു
 • അന്ധമായ ഇംഗ്ലീഷ് വിരോധവും ഇംഗ്ലീഷ് മീഡിയം സ്കൂളുകളെ നിരോധിക്കലും പ്രമാണിമാരുടെ നേട്ടത്തിനുള്ള പ്രഹസനമാണ്. ഇന്ത്യന്‍ ഭാഷയില്‍ ഉദ്യോഗം നേടുവാനുള്ള കഴിവ് മെച്ചപ്പെടുത്തുന്നതാണ് യഥാര്‍ത്ഥ പരിഹാരം.
 • വോട്ടു ചോദിച്ച ഭാഷയില്‍ ജനങ്ങളെ അഭിസംബോധന ചെയ്താല്‍ മാത്രമേ ജനാധിപത്യം ചലനാത്മകമാവുകയുള്ളു.
 • ഭാഷാ അക്കാദമികള്‍ക്കോ, പ്രത്യേക വകുപ്പിനോ ഇന്ത്യന്‍ ഭാഷകളെ വികസിപ്പിക്കാന്‍ കഴിയുകില്ല. ഇന്ത്യന്‍ ഭാഷാമാധ്യമത്തിലുള്ള മെഡിക്കല്‍ കോളേജുകള്‍, ഉന്നത എഞ്ചിനീയറിങ്ങ് കോളേജുകള്‍, മാനേജ്മെന്‍െറ് ഇന്‍സ്റ്റിട്യൂട്ടുകള്‍ എന്നിവ ഇന്ത്യന്‍ ഭാഷകളെ പ്രോത്സാഹിപ്പിക്കുക മാത്രമല്ല ഇന്ത്യയിലെ സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്തുകയും ചെയ്യുന്നു.
 • കേന്ദ്രീകൃത ഉദ്യോഗസ്ഥ ഭരണകൂടവും ഇംഗ്ലീഷ് അധിഷ്ടിത അക്കാദമികളും ഒരു സംസ്ഥാനത്തും മാറ്റത്തിനു വഴങ്ങുകയില്ല. എല്ലാ സംസ്ഥാനങ്ങളും സഹകരിച്ചാല്‍ മാത്രമേ ഇന്ത്യയില്‍ മാറ്റത്തിനു സാധ്യതയുള്ളു.

പ്രൈമറി സ്കൂളുകളില്‍ പഠിക്കുന്ന 3.169 കോടി കുട്ടികളില്‍ 94 ശതമാനവും ഇന്ത്യന്‍ ഭാഷാമാധ്യമ സ്കൂളിലാണ് പഠിക്കുന്നത് എന്ന കാര്യം വിനയത്തോടെ ഞങ്ങള്‍ സമര്‍പ്പിക്കുന്നു. ഇംഗ്ലീഷിന്‍െറ ഭാഷാപരമായ സാമ്രാജ്യത്വം, ഇംഗ്ലീഷ് മീഡിയം സ്കൂളുകളോടുള്ള അമിത താല്‍പ്പര്യം എന്നിവ ഇംഗ്ലീഷ് ഭാഷയുടെയും ഇന്ത്യന്‍ ഭാഷകളുടെയും അടിസ്ഥാനത്തില്‍ ജനങ്ങളെ വേര്‍തിരിക്കുന്ന പ്രമാണിത്ത ആധിപത്യമുള്ള ഉദ്യോഗസ്ഥ മേധാവിത്വത്തിന്‍െറ ഫലമാണ്. അവ താഴെ പറയുന്നു. 

 1. സര്‍ക്കാര്‍ ജീവനക്കാരെ തിരഞ്ഞെടുക്കുന്ന കാര്യങ്ങളില്‍ ഇന്ത്യന്‍ ഭാഷകളോടുള്ള കടുത്ത വിവേചനവും, കേന്ദ്രീകൃത തൊഴില്‍ തിരഞ്ഞെടുപ്പ് നയവും.
 2. പക്ഷപാതപരമായ ഭാഷാനയം, അതില്‍ ഇംഗ്ലീഷ് ഭാഷക്ക് അനുകൂലമായതും ഇന്ത്യന്‍ ഭാഷകള്‍ക്ക് തുല്യമായ പരിഗണന നല്‍കാത്തതുമാണ്. 
 3. മുതിര്‍ന്ന സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥന്മാരുടെ തിരഞ്ഞെടുപ്പിലുള്ള കാലാധിഷ്ടിതമായ നയത്തില്‍ ഉദ്യോഗസ്ഥ പ്രഭുത്വം അതിന്‍െറ നല്ല അവസ്ഥയില്‍ ജനാധിപത്യത്തെ ഇരുട്ടിലാക്കുകയും മോശമായ രീതിയില്‍ സര്‍ക്കാരിനെ നിയന്ത്രിക്കുകയും ചെയ്യുന്നു.
 4. ഇന്ത്യന്‍ ഭാഷകള്‍ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യമല്ല എന്ന് കല്‍പിച്ച് പ്രൊഫഷണല്‍ വിദ്യാഭ്യാസ കേന്ദ്രങ്ങളായ ഐ.ഐ.ടി കളിലും, ഐ.ഐ.എം കളിലും ഇന്ത്യന്‍ ഭാഷകള്‍ നിരാകരിക്കുന്നു.
 5. ദേശീയ നേതാക്കളുടെ വീക്ഷണത്തിനെതിരായി നയരൂപീകരണ ഉദ്യോഗസ്ഥര്‍ ഇന്ത്യക്കാര്‍ക്ക് അവസരം നിഷേധിക്കാന്‍ ചില സങ്കല്‍പ്പങ്ങള്‍ പ്രചരിപ്പിക്കുന്നു. അവയില്‍ ചിലത് ഇങ്ങനെയാണ്.
 •  ഇന്ത്യ ഇംഗ്ലീഷ് ഭാഷയിലൂടെയാണ് ഏകീകരിക്കപ്പെട്ടത്.
 • ശാസ്ത്രപഠനത്തിനും, ഉന്നത ഗവേഷണത്തിനും ഇന്ത്യന്‍ ഭാഷകള്‍ ഉപയോഗ്യമല്ല.
 • ആഗോളവല്‍ക്കരണത്തിനും സാമ്പത്തിക ഉന്നമനത്തിനുംവേണ്ടി ഒരു അന്താരാഷ്ട്ര ഭാഷ ആവശ്യമാണ്.        

ആംഗലേയ വിദ്വാന്‍മാരുടെ ഇത്തരം നയങ്ങളാണ് ഇംഗ്ലീഷ് മാധ്യമ വിദ്യാഭ്യാസത്തിന് ആഭിമുഖ്യമുണ്ടാക്കിയതും, ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ രണ്ടാം തരം പൗരന്‍മാരാക്കിയതും. ഭൂകമ്പിത പ്രദേശമായ അര്‍മേനിയയില്‍ 32 ലക്ഷം ജനങ്ങള്‍ സംസാരിക്കുന്ന അര്‍മേനിയന്‍ ലിപിയില്‍ എഴുതപ്പെട്ട അര്‍മേനിയന്‍ ഭാഷ, ഗോബി മരുഭൂമിയിലെ 26 ലക്ഷം ജനങ്ങള്‍ സംസാരിക്കുന്ന ക്രിലില്‍ ലിപിയില്‍പ്പെട്ട മംഗോളിയന്‍ ഭാഷ, പ്രളയ ബാധിത ലാവോയിലെ 62 ലക്ഷം ജനങ്ങള്‍ സംസാരിക്കുന്ന, ഇന്ത്യയിലെ ബ്രഹ്മി ലിപിയില്‍ നിന്നും കടം കൊണ്ട ലാവോഷ്യന്‍ ഭാഷ അതുപോലെ മറ്റു വ്യത്യസ്ഥ ചെറു ഭാഷകളായ സ്ലോവക്യന്‍ , കിര്‍ഗിസ്, അസേരി, എസ്റ്റോണിയന്‍ , ഹീബ്രു, താജിന്‍ , ഫിനിഷ് മുതലായവ ഉപയോഗിക്കുമ്പോള്‍ എന്തുകൊണ്ട് കോടികണക്കിന് ജനങ്ങള്‍ സംസാരിക്കുന്ന ഇന്ത്യന്‍ ഭാഷകള്‍ പ്രധാന മെഡിക്കല്‍ കോളേജുകളിലും, ഐ.ഐ.എം, ഐ.ഐ.ടി കളിലും ഉപയോഗിക്കാന്‍ പാടില്ല ?  


കൂടുതല്‍ വിവരങ്ങള്‍ക്ക്  മാതൃഭൂമി പ്രസിദ്ധീകരിച്ച കെ. സേതുരാമൻ  എഴുതിയ "മലയാളത്തിന്‍റെ ഭാവി- ഭാഷാ ആസൂത്രണവും മാനവ വികസനവും" എന്ന  പുസ്തകം വായിക്കുക.